സെലിബ്രിറ്റി വീടിന്റെ പൊങ്ങച്ചമില്ല; ചുറ്റും പച്ചപ്പ്: കയ്യടി നേടി നടൻ ഇമ്രാൻ ഖാന്റെ പുതിയ വീട്
ഏതാണ്ട് ഒരു പതിറ്റാണ്ടിനടുത്തു നീണ്ട ഇടവേളയ്ക്കുശേഷം ബോളിവുഡിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഇമ്രാൻ ഖാൻ. എന്നാൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളല്ല മറിച്ച് പുതിയതായി നിർമ്മിച്ച വീടിന്റെ വിശേഷങ്ങളിലൂടെയാണ് ഇപ്പോൾ ഇമ്രാൻ ഖാൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മറ്റു സെലിബ്രിറ്റി ഹോമുകളുടെ പകിട്ടൊന്നും പുറമേ

ഏകദേശം പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം ബോളിവുഡിൽ തിരിച്ചെത്താൻ ഒരുങ്ങുകയാണ് ഇമ്രാൻ ഖാൻ. എന്നാൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളല്ല മറിച്ച് പുതിയതായി നിർമിച്ച വീടിന്റെ വിശേഷങ്ങളിലൂടെയാണ് ഇപ്പോൾ ഇമ്രാൻ ഖാൻ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മറ്റു സെലിബ്രിറ്റി വീടുകളുടെ പകിട്ടൊന്നും പുറമെനിന്ന് തോന്നാത്ത ഈ വീട് ഇമ്രാൻ സ്വയം ഡിസൈൻ ചെയ്തിരിക്കുന്നു എന്നതാണ് പ്രത്യേകത. മഹാരാഷ്ട്രയിലെ കർജാത് മേഖലയിൽ മരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമപ്രദേശത്താണ് താരത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. നിർമാണത്തിന്റെ ആദ്യഘട്ടം മുതലുള്ള ചിത്രങ്ങളും ഇമ്രാൻഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
രണ്ട് അരുവികളും മലഞ്ചെരിവും ഉൾപ്പെടുന്ന സ്ഥലത്ത് സൂര്യാസ്തമയം കണ്ടാസ്വദിക്കാവുന്ന വിധത്തിലാണ് വീട് നിർമിച്ചിരിക്കുന്നത്. ആഡംബര വീട് എന്നതിലുപരി ഭൂപ്രകൃതിയുമായി ചേർന്നുനിൽക്കുന്ന വീട് എന്നതായിരുന്നു തന്റെ സങ്കൽപമെന്ന് ഇമ്രാൻ ഖാൻ പറയുന്നു. കാഴ്ചയിൽ ആകർഷകമായ വീട് എന്നതിനേക്കാൾ വീടിനുള്ളിൽ നിന്നുകൊണ്ടുള്ള കാഴ്ചയ്ക്കാണ് പ്രാധാന്യം നൽകിയത്.
വീട് നിർമിക്കാൻ ഉദ്ദേശിച്ച സൈറ്റിൽ വ്യത്യസ്ത കാലാവസ്ഥകൾ എങ്ങനെയായിരിക്കുമെന്ന് ഒരുവർഷം സമയമെടുത്ത് നേരിട്ട് കണ്ടു മനസ്സിലാക്കി. സൂര്യോദയവും സൂര്യാസ്തമയവും മഴക്കാലത്ത് അരുവികളിലെ ഒഴുക്കും പച്ചപ്പ് മാറിമറിയുന്ന കാഴ്ചയും എല്ലാം കണ്ടറിഞ്ഞശേഷം രൂപകൽപനയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരുന്നു. ഡിസൈനിങ് പൂർത്തിയായതോടെ കോൺട്രാക്ടർ-എൻജിനീയർ എന്നിവരുടെ സഹായം തേടി.
ഇഷ്ടിക കൊണ്ടാണ് ചുവരുകൾ തീർത്തത്. സ്റ്റീൽ റൂഫ് ബീമുകളും ഇൻസുലേറ്റഡ് റൂഫിങ് ഷീറ്റുകളും ഉപയോഗിച്ചിട്ടുണ്ട്. സിനിമകളിൽ ആർക്കിടെക്റ്റായി വേഷമിട്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ കെട്ടിട നിർമാണത്തെപ്പറ്റി പരിജ്ഞാനം ഇല്ലാത്തതുകൊണ്ട് ഓരോഘട്ടത്തിലും എല്ലാ കാര്യങ്ങളും എങ്ങനെ നടക്കുന്നു എന്ന് നേരിട്ട് കണ്ടു മനസ്സിലാക്കാനും താരം സമയം കണ്ടെത്തിയിരുന്നു. സ്വാഭാവിക വെളിച്ചവും വായുവും പരമാവധി അകത്തേക്ക് ലഭിക്കുന്ന രീതിയിലാണ് വീട് നിർമിച്ചിരിക്കുന്നത്.
സമീപപ്രദേശങ്ങളിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന വില്ലകളെക്കാൾ കുറഞ്ഞ തുകയിൽ വീട് നിർമാണം പൂർത്തിയാക്കാനായെന്നും അദ്ദേഹം പറയുന്നു. നഗരപ്രദേശങ്ങളിൽ കോടികൾ മുടക്കി ആഡംബര ബംഗ്ലാവുകൾ വാങ്ങാൻ സെലിബ്രിറ്റികൾ മത്സരിക്കുമ്പോൾ, ഇത്തരമൊരു നിർമാണ രീതി തിരഞ്ഞെടുത്തതിന് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് ആരാധകർ കമന്റ് ബോക്സിൽ പ്രതികരണങ്ങൾ കുറിക്കുന്നത്.
ഒരു സ്ഥലത്തിന്റെ ഭംഗി അപ്പാടെ നശിപ്പിച്ചുകൊണ്ട് വമ്പൻ മാളികകൾ പണിയുന്ന കാലത്ത് ഭൂപ്രകൃതിയുമായി ചേർന്നു നിൽക്കുന്ന വീട് എന്ന ഇമ്രാന്റെ കാഴ്ചപ്പാട് മാതൃകാപരമാണെന്നും കമന്റുകൾ ഉണ്ട്. നിർമാണത്തിനിടെ സൈറ്റിലെ മരങ്ങൾ പരമാവധി നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട് എന്നും വീടിന് സമീപത്തായി 200 ലേറെ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും ഇമ്രാൻ ഒരു ആരാധകന്റെ കമന്റിന് മറുപടിയായി കുറിക്കുന്നു.