ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണം നടന്ന് നാലു വർഷങ്ങൾക്കിപ്പുറവും അതിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യൻ ചലച്ചിത്രലോകം മുക്തമായിട്ടില്ല. സുശാന്തേമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും അടിക്കടി മാധ്യമശ്രദ്ധ നേടാറുണ്ട്. ബാന്ദ്രയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്മെൻ്റ്സിലെ വീട്ടിലാണ് 2020 ജൂൺ 14

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന്റെ ഞെട്ടലിൽനിന്ന്  നാലുവർഷങ്ങൾക്കിപ്പുറവും ചലച്ചിത്രലോകം മുക്തമായിട്ടില്ല. സുശാന്തുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും അടിക്കടി മാധ്യമശ്രദ്ധ നേടാറുണ്ട്. ബാന്ദ്രയിലെ മോണ്ട് ബ്ലാങ്ക് അപ്പാർട്ട്മെൻ്റ്സിലെ വീട്ടിലാണ് 2020 ജൂൺ 14 ന് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പിന്നീടിങ്ങോട്ട് താമസക്കാരില്ലാതെ തുടരുകയായിരുന്നു ഈ വീട്. എന്നാൽ ഇപ്പോൾ ഈ വീട്ടിൽ താൻ താമസം ആരംഭിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ചലച്ചിത്രതാരം ആദ ശർമ്മ.

'കേരള സ്റ്റോറി' എന്ന വിവാദസിനിമയിലൂടെ ശ്രദ്ധ നേടിയ ആദയെ കഴിഞ്ഞവർഷം സുശാന്തിന്റെ വസതിക്ക് സമീപത്തുവച്ച് കണ്ടതോടെ താരം അപാർട്ട്മെന്റ് സ്വന്തമാക്കിയതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുശാന്ത് താമസിച്ചിരുന്ന വീട് നാലു മാസങ്ങൾക്കു മുൻപ് താൻ വാടകയ്ക്ക് എടുത്തതായി ആദ വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം നാലരലക്ഷം രൂപയാണ് വീടിന്റെ പ്രതിമാസ വാടക. നാലു മാസങ്ങൾക്കു മുൻപ് വാടകയ്‌ക്കെടുത്തെങ്കിലും അടുത്ത നാളുകളിലായാണ് താൻ ഇവിടെ സ്ഥിരമായി താമസം ആരംഭിച്ചതെന്നും താരം പറയുന്നു.

ADVERTISEMENT

സുശാന്തിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ 'ഓർമകൾ ഉറങ്ങുന്ന വീട്ടിൽ താമസമാക്കുന്നത് നല്ലതല്ല' എന്ന രീതിയിൽ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നും ആദ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവിടെ തന്നെ താമസമാക്കാനായിരുന്നു താരത്തിന്റെ തീരുമാനം. ആളുകൾ പറഞ്ഞതിന് നേർവിപരീതമായി വീട്ടിൽ എപ്പോഴും പോസിറ്റീവ് അന്തരീക്ഷം  അനുഭവപ്പെടുന്നുണ്ടെന്ന് താരം പറയുന്നു.

ബാന്ദ്രയിലും കേരളത്തിലുമായി മുൻപ് താമസിച്ചിരുന്ന വീടുകൾ മരങ്ങൾകൊണ്ട് ചുറ്റപ്പെട്ടവയായിരുന്നു. പക്ഷികളും അണ്ണാറക്കണ്ണന്മാരുമൊക്കെ പതിവായി അവിടെ എത്തിയിരുന്നു. അതുകൊണ്ട് മനോഹരമായ ചുറ്റുപാടും ആവശ്യത്തിന് സ്ഥലവിസ്തൃതിയുമുള്ള വീട് വേണമെന്നതായിരുന്നു തന്റെ കാഴ്ചപ്പാടെന്നും ആദ പറയുന്നുണ്ട്. ഇവയെല്ലാം ഒത്തുചേർന്ന ഇടമാണ് മോണ്ട് ബ്ലാങ്കിലെ അപ്പാർട്ട്മെന്റ്.

ADVERTISEMENT

വീട് വാടകയ്‌ക്കെടുത്തശേഷം തന്റെ ഇഷ്ടത്തിനൊത്ത് അതിൽ താരം മാറ്റങ്ങളും വരുത്തി. രണ്ടുനിലകളുള്ള അപ്പാർട്ട്മെന്റിന്റെ സ്ഥലവിസ്തൃതി 3600 ചതുരശ്ര അടിയാണ്. താഴത്തെ നിലയിൽ വിശാലമായ ഹാളും മുകൾനിലയിൽ മൂന്ന് കിടപ്പുമുറികളും ഉൾപ്പെടുന്നു. മുകൾനിലയിലെ ഒരു കിടപ്പുമുറി മ്യൂസിക് റൂമാണ്. മറ്റൊന്ന് ഡാൻസ് സ്റ്റുഡിയോയായും ഉപയോഗിക്കുന്നു. വീടിന്റെ ടെറസിൽ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.

English Summary:

Adah Sharma moves into sushant singh rajputs mumbai apartment