വീട് വിലയ്ക്ക് വാങ്ങുന്നതാണോ വാടകവീട്ടിൽ കാലങ്ങളോളം താമസിക്കുന്നതാണോ കൂടുതൽ മെച്ചം എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമാണ്. സാമ്പത്തിക നില ഭദ്രമാകണമെങ്കിൽ വാടകവീടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം എന്ന് പറയുന്നവരും അതല്ല സ്വന്തമായി വീടുണ്ടാവുന്നതിനോളം സുരക്ഷിതത്വം നൽകുന്ന മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് വിലയ്ക്ക് വാങ്ങുന്നതാണോ വാടകവീട്ടിൽ താമസിക്കുന്നതാണോ കൂടുതൽ മെച്ചം എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. സാമ്പത്തിക നില ഭദ്രമാകണമെങ്കിൽ വാടകവീടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം എന്ന് പറയുന്നവരും അതല്ല സ്വന്തമായി വീടുണ്ടാവുന്നതിനോളം സുരക്ഷിതത്വം നൽകുന്ന മറ്റൊരു കാര്യമില്ല എന്ന് അഭിപ്രായമുള്ളവരും ഏറെയുണ്ട്.

ബോളിവുഡ് താരം സണ്ണി ലിയോണിയുടെ അഭിപ്രായത്തിൽ വാടക വീടുകളേക്കാൾ എന്തുകൊണ്ടും മെച്ചം സ്വന്തമായി വീട് വാങ്ങുന്നത് തന്നെയാണ്. വീട് വാങ്ങുന്നത് മികച്ച നിക്ഷേപമാണെന്നും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ഇതിലും നല്ല മാർഗ്ഗമില്ലെന്നും താരം അഭിപ്രായപ്പെടുന്നു.

ADVERTISEMENT

മുംബൈയിലെ പ്രമുഖ ബിൽഡർ ഗ്രൂപ്പിന്റെ വില്ലയുടെ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സണ്ണി ലിയോണി. സ്വന്തമായി വീടു വാങ്ങാൻ സമ്പാദ്യം സ്വരുക്കൂട്ടിവയ്ക്കുന്ന കാലയളലേക്കുമാത്രം വാടകവീടുകളെ ആശ്രയിക്കുന്നതാണ് നല്ലത്. ഓരോ വീടും ഓരോ കുടുംബവും വ്യത്യസ്തമായിരിക്കും. എങ്കിലും ഇന്ത്യയിലെ സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ ഇവിടെ ഏതൊരു കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നം ഒരു വീട് സ്വന്തമാക്കുക എന്നതും കുടുംബത്തിന് സ്വന്തമായി ഒരു ഇടം ഉണ്ടാവുക എന്നതും തന്നെയാണ്. ഇങ്ങനെ സ്വന്തമായി ഒരു ഇടം ഉണ്ടാവണമെന്ന അഭിപ്രായക്കാരിയാണ് താനെന്നും താരം പറയുന്നു.

എന്നാൽ കണ്ണും പൂട്ടി വീട് തിരഞ്ഞെടുക്കാതെ ഡവലപ്പർ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. സ്ഥല വിസ്തൃതിയാണ് ഇതിൽ  പ്രധാനം. വീടിരിക്കുന്ന സ്ഥലത്ത് തന്നെ ഓടാനോ സൈക്ലിങ്ങിനോ ഒക്കെയുള്ള സൗകര്യങ്ങൾ ഉണ്ടാവണം.

ADVERTISEMENT

തന്റെ സ്വപ്നഭവനത്തെ കുറിച്ചും സണ്ണി ലിയോണി ചർച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിന് അത്യാവശ്യം വേണ്ട കാര്യങ്ങളെല്ലാം താമസസ്ഥലത്തിന് ചുറ്റുമായി ഉണ്ടാവണം എന്നതിനാണ് താരം മുൻഗണന നൽകുന്നത്.

തൊഴിലിടവും കുടുംബവുമായി ഏറെ സമയം ഒന്നിച്ചു പങ്കിടാനുള്ള അവസരവും ജോലിയിൽ നിന്നും അല്പം ഇടവേളയെടുത്ത് ജീവിതമാസ്വദിക്കാനുള്ള സൗകര്യവും എല്ലാം വീടിന് സമീപത്തുണ്ടാവണം. ഇത്തരത്തിൽ തനിക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായി തോന്നുന്ന സ്ഥലം അന്ധേരി ആണെന്നും സണ്ണി അഭിപ്രായപ്പെട്ടു. ലിസ്റ്റിൽ രണ്ടാമത് വരുന്ന സ്ഥലം ജുഹുവാണ്. എന്നാൽ നിലവിൽ സണ്ണി ലിയോണി താമസിക്കുന്നത് തന്റെ ഇഷ്ട സ്ഥലമായ അന്ധേരിയിൽ തന്നെയാണ്.

ADVERTISEMENT

അന്ധേരി വെസ്റ്റിലെ ന്യൂ ലിങ്ക് റോഡിലാണ് സണ്ണി ലിയോണിയുടെ വീട്. അറ്റ്ലാൻ്റിസ് കോംപ്ലക്സിന്റെ പന്ത്രണ്ടാം നിലയിലുള്ള ഒരു പെന്റ് ഹൗസാണിത്. വിശാലമായ മൂന്ന് കിടപ്പുമുറികളും മനോഹരമായ ടെറസും ടെറസ് സ്വിമ്മിങ്  പൂളും എല്ലാം ഇവിടെയുണ്ട്. 16 കോടി രൂപയ്ക്കാണ് താരം വീട് സ്വന്തമാക്കിയത്. രേഖകൾ പ്രകാരം 4365 ചതുരശ്രയടിയാണ് വിസ്തീർണ്ണം. 

വീട് വാങ്ങുന്നതിനു മുൻപ് വാടകവീട്ടിലും സണ്ണി ലിയോണി താമസിച്ചിട്ടുണ്ട്.  സമൂഹമാധ്യമ പോസ്റ്റുകളിലൂടെ വീടിന്റെ ധാരാളം ചിത്രങ്ങളും ആരാധകരിലേക്ക് എത്തുന്നുണ്ട്. ഈ വീടിനു പുറമേ ലൊസാഞ്ചലസിൽ ഒരു ഫാൻസി ബംഗ്ലാവും താരത്തിന് സ്വന്തമായുണ്ട്.

English Summary:

Sunny Leone Prefers Own House than Rented- Real Estate