ഏറ്റവും വിലമതിപ്പുള്ള ആഡംബരവീടുള്ള ബോളിവുഡ് താരം: അത് ഷാറുഖോ സൽമാനോ ബിഗ് ബിയോ അല്ല
ബോളിവുഡ് സെലിബ്രിറ്റി വീടുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഷാറുഖ് ഖാന്റെ 'മന്നത്ത്' എന്ന ആഡംബരബംഗ്ലാവാകും. ദൂരദേശങ്ങളിൽ നിന്നുപോലും മന്നത്ത് കാണാൻ മുംബൈയിൽ എത്തുന്നവരുണ്ട്. സമാനമാണ് അമിതാഭ് ബച്ചന്റെ ജൽസ എന്ന വീടും. എന്നാൽ ഏറ്റവും വിലമതിപ്പുള്ള വീടിന്റെ ഉടമ ഷാറുഖോ ബിഗ് ബിയോ

ബോളിവുഡ് സെലിബ്രിറ്റി വീടുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് ഷാറുഖ് ഖാന്റെ 'മന്നത്ത്' എന്ന ആഡംബരബംഗ്ലാവാകും. ദൂരദേശങ്ങളിൽ നിന്നുപോലും മന്നത്ത് കാണാൻ മുംബൈയിൽ എത്തുന്നവരുണ്ട്. സമാനമാണ് അമിതാഭ് ബച്ചന്റെ ജൽസ എന്ന വീടും. എന്നാൽ ബോളിവുഡിലെ ഏറ്റവും വിലമതിപ്പുള്ള വീടിന്റെ ഉടമ ഷാറുഖോ ബിഗ് ബിയോ സൽമാനോ ആമിറോ അല്ല, പട്ടൗഡി പാലസിന്റെ ഉടമയായ സെയ്ഫ് അലിഖാനാണ്. ബോളിവുഡ് താരങ്ങളുടെ ഇഷ്ടകേന്ദ്രം മുംബൈയാണെങ്കിലും ഹരിയാനയിലെ ഗുരുഗ്രാമിലാണ് പട്ടൗഡി പാലസ് സ്ഥിതിചെയ്യുന്നത്.
പരമ്പരാഗതമായി കൈമാറി വന്ന ഈ ആഡംബര ബംഗ്ലാവിന് റിപ്പോർട്ടുകൾ പ്രകാരം ഇന്ന് 800 കോടി രൂപ വിലമതിപ്പുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജകുടുംബങ്ങളിൽ ഒന്നിന്റെ പിന്തുടർച്ചക്കാരനാണ് സെയ്ഫ് അലി ഖാൻ. ധാരാളം ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെ ഇതിനോടകം പട്ടൗഡി കൊട്ടാരം പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ രൺബീർ കപൂറിന്റെ അനിമൽ എന്ന സിനിമയിലൂടെയാണ് കൊട്ടാരം ശ്രദ്ധ നേടിയത്.
സെയ്ഫിന്റെ മുത്തച്ഛനായ നവാബ് ഇഫ്തികർ അലി ഖാൻ 1900 ൽ ഭോപ്പാൽ ബീഗത്തെ വിവാഹം ചെയ്ത ശേഷം നിർമിച്ച വീടാണിത്. തന്റെ കുടുംബവീട് നവവധുവിന് താമസിക്കാൻ യോജിച്ചതല്ല എന്ന് മനസ്സിലാക്കി അദ്ദേഹം ഈ ബംഗ്ലാവ് നിർമിക്കുകയായിരുന്നു. ആർക്കിടെക്ടായ റോബർട്ട് ടോർ റസലാണ് ബംഗ്ലാവിന്റെ രൂപകൽപന നിർവഹിച്ചത്.
കുടുംബ സ്വത്താണെങ്കിലും കൊട്ടാരത്തിന്റെ ഉടമസ്ഥതയ്ക്കായി സെയ്ഫ് അലി ഖാന് വലിയ നിയമക്കുരുക്കിലൂടെ കടന്നുപോകേണ്ടിവന്നു. കൊട്ടാരം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലുമെത്തി കാര്യങ്ങൾ. സെയ്ഫിന്റെ പിതാവായ നവാബ് മൻസൂർ അലി ഖാൻ 2011ൽ മരണപ്പെട്ട ശേഷം ബംഗ്ലാവ് ഒരു ആഡംബരഹോട്ടൽ ഗ്രൂപ്പ് പാട്ടത്തിനെടുത്ത് നടത്തി പോരുകയായിരുന്നു. പിന്നീട് കൊട്ടാരം തിരികെ നേടാൻ വായ്പ ഇനത്തിലും മറ്റുമായി കോടികൾ സെയ്ഫിന് മുടക്കേണ്ടി വന്നു. ഇപ്പോഴും കൊട്ടാരത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് വാദഗതികൾ നിലനിൽക്കുന്നുണ്ട്.
നിലവിൽ കുടുംബത്തിന്റെ അവധിക്കാല വസതിയാണ് പട്ടൗഡി പാലസ്. പത്തേക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് കൊട്ടാരം. ഫർണിഷിങ്ങിലും അലങ്കാരങ്ങളിലും രാജകീയത നിറഞ്ഞുനിൽക്കുന്ന 150ലേറെ മുറികൾ ഇവിടെയുണ്ട്.
ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ഇന്നത്തെ ജീവിതശൈലിക്ക് വേണ്ട ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ലോഞ്ച് ഏരിയ, ഗസ്റ്റ് എന്റർടൈൻമെന്റ് റൂം , വിശാലമായ ഹാളുകൾ, ഡ്രസിങ് റൂമുകൾ, ഡൈനിങ് റൂമുകൾ എന്നിവയെല്ലാം പട്ടൗഡി പാലസിലുണ്ട്. ചരിത്രവും പാരമ്പര്യവും വാസ്തുവിദ്യാ വൈഭവവും ഒത്തുചേർന്ന ഈ കൊട്ടാരം തനിമ നഷ്ടപ്പെടാതെ പ്രൗഢിയോടെ നിലനിർത്തുകയാണ് സെയ്ഫ് അലിഖാൻ.