ബോളിവുഡിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ അടുത്ത പടി മുംബൈയിൽ ഒരു വീട് സ്വന്തമാക്കുക എന്നതാണ്. എന്നാൽ മുംബൈയിൽ സെലിബ്രിറ്റികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമുണ്ട്- ജുഹു. അമിതാഭ് ബച്ചൻ മുതലിങ്ങോട്ട് ബോളിവുഡിലെ മുൻനിര താരങ്ങളിൽ പലരും വീടുകളോ അപാർട്മെന്റുകളോ ജുഹുവിൽ സ്വന്തമാക്കിയിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ അടുത്ത പടി മുംബൈയിൽ ഒരു വീട് സ്വന്തമാക്കുക എന്നതാണ്. എന്നാൽ മുംബൈയിൽ സെലിബ്രിറ്റികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമുണ്ട്- ജുഹു. അമിതാഭ് ബച്ചൻ മുതലിങ്ങോട്ട് ബോളിവുഡിലെ മുൻനിരതാരങ്ങളിൽ പലരും വീടുകളോ അപാർട്മെന്റുകളോ ജുഹുവിൽ സ്വന്തമാക്കിയിട്ടുണ്ട്. 

ജൽസ

ADVERTISEMENT

ബച്ചൻ കുടുംബം ജൽസയിലാണ് താമസം. രണ്ടുനിലകളിലായി 10,125 ചതുരശ്ര അടിയാണ്  ബംഗ്ലാവിന്റെ വിസ്തീർണ്ണം. രാജകീയ പ്രൗഢിയുള്ള ഇൻ്റീരിയറുകളും കലാസൃഷ്ടികളും കൊണ്ടാണ് ജൽസ അലങ്കരിച്ചിരിക്കുന്നത്. നിലവിൽ ബംഗ്ലാവിന് 120 കോടിയാണ് വില മതിപ്പ്.

ഹേമ മാലിനിയുടെ അദ്വിതീയ

ADVERTISEMENT

ബോളിവുഡിന്റെ സ്വപ്നസുന്ദരിയും ജുഹുവിലാണ് താമസം. മൂന്നു നിലകളുള്ള ബംഗ്ലാവാണ് ഇത്. വുഡൻ ഫ്ളോറിങ് നൽകിയിരിക്കുന്ന ഡാൻസിങ് ഫ്ളോറാണ് ഈ വീടിന്റെ ഒരു പ്രധാന പ്രത്യേകത. ധാരാളം പച്ചപ്പ് നിറച്ച് മനോഹരമായാണ് അദ്വിതീയ അണിയിച്ചൊരുക്കിയിരിക്കുന്നത്. 

അക്ഷയ് കുമാറിന്റെ പ്രൈം ബീച്ച് അപ്പാർട്ട്മെന്റ് 

ADVERTISEMENT

കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് താരത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിന്റെ വില മതിപ്പ് 80 കോടി രൂപയാണ്. പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന വിധത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻ്റീരിയറാണ് പ്രത്യേകത. ഇതേ  കെട്ടിടത്തിൽ ഹൃതിക് റോഷനും അതിമനോഹരമായ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിട്ടുണ്ട്.

അജയ് -കജോൾ ദമ്പതികളുടെ ശിവശക്തി

 5300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീട് 60 കോടി രൂപ നൽകിയാണ് താരദമ്പതികൾ  സ്വന്തമാക്കിയത്. സ്റ്റൈലിന് ഒട്ടും കുറവ് വരുത്താതെ മിനിമലിസ്റ്റിക് രീതിയിലാണ് വീടിന്റെ അകത്തളം.

ആലിയ ഭട്ട്

2460 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്മെൻ്റാണ്  ജുഹുവിൽ ആലിയ ഭട്ടിനുള്ളത്. 13.5 കോടി രൂപയാണ് ഈ വീടിന്റെ വിലമതിപ്പ്. കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റാണ് ഇത്. ഇളം നിറങ്ങൾ ഉൾപ്പെടുത്തി വായുവും വെളിച്ചവും ധാരാളമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കികൊണ്ടാണ് വീടിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. 

 ജുഹുവിൽ ആകർഷകമായ വസതികൾ സ്വന്തമാക്കിയ ബോളിവുഡ് സെലിബ്രിറ്റികളുടെ നിര ഇതുകൊണ്ട് തീരുന്നില്ല. സഞ്ജയ് ലീല  ബൻസാലി, എക്ത കപൂർ, അനുപം ഖേർ , റാണി മുഖർജി , അനിൽ കപൂർ തുടങ്ങി ജുഹുവിനെ ഇഷ്ടപ്പെടുന്ന ബോളിവുഡ് താരങ്ങളുടെ പട്ടിക നീളും.

English Summary:

List of Bollywood Actors Own Luxury House in Juhu Mumbai