റിയൽ എസ്റ്റേറ്റ് സിംഹം! ഭാര്യയ്ക്ക് സുരക്ഷിതമായി ബിക്കിനി ധരിച്ചിറങ്ങാൻ ഒരിടംവേണം: സ്വകാര്യ ദ്വീപ് വാങ്ങി ഭർത്താവ്
ജീവിതപങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വേറിട്ട രീതികൾ സ്വീകരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ദുബായ് സ്വദേശിയായ ജമാൽ അൽ നാദക്കിനെ പോലെ അധികമാരും ഉണ്ടാവില്ല. ഭാര്യയെ സന്തോഷിപ്പിക്കാനായി കോടികൾ മുടക്കി ഒരു സ്വകാര്യ ദ്വീപ് തന്നെ വാങ്ങിയിരിക്കുകയാണ് ഈ കോടീശ്വരൻ. അദ്ദേഹത്തിന്റെ ഭാര്യയും സോഷ്യൽ

ജീവിതപങ്കാളിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വേറിട്ട രീതികൾ സ്വീകരിക്കുന്ന ധാരാളം ആളുകളുണ്ട്. എന്നാൽ ദുബായ് സ്വദേശിയായ ജമാൽ അൽ നാദക്കിനെ പോലെ അധികമാരും ഉണ്ടാവില്ല. ഭാര്യയെ സന്തോഷിപ്പിക്കാനായി കോടികൾ മുടക്കി ഒരു സ്വകാര്യ ദ്വീപ് വാങ്ങിയിരിക്കുകയാണ് ഈ കോടീശ്വരൻ. അദ്ദേഹത്തിന്റെ ഭാര്യയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൗദി അൽ നാദയാണ് തനിക്കുവേണ്ടി ഭർത്താവ് കോടികൾ ചെലവഴിച്ചതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
വെറുതെ ഒരു ദ്വീപ് വാങ്ങുകയായിരുന്നില്ല ജമാൽ. അതിനു പിന്നിൽ കൃത്യമായ ഒരു കാരണവുമുണ്ട്. തനിക്ക് സുരക്ഷിതമായി ബിക്കിനി ധരിച്ചിറങ്ങാൻ ഒരു ഇടം വേണമെന്ന ആഗ്രഹത്തെ തുടർന്നാണ് ഭർത്താവ് സൗകര്യത്തിനൊത്ത ഒരു ദ്വീപ് വാങ്ങിത്തന്നത് എന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ ഇവർ പറയുന്നു. ബിസിനസുകാരനായ ജമാൽ 418 കോടിയാണ് ദ്വീപ് സ്വന്തമാക്കുന്നതിനായി മുടക്കിയത്. ഇരുവരും ദ്വീപിലേക്ക് നടത്തിയ യാത്രയുടെ ദൃശ്യങ്ങളും യുവതി പങ്കുവച്ചിട്ടുണ്ട്.
മനോഹരമായ കടൽത്തീരവും പച്ചപ്പും നിറഞ്ഞ ദ്വീപാണിത്. കരിങ്കല്ലിൽ തീർത്ത കെട്ടിടങ്ങളുടെ ഭാഗങ്ങളും വിഡിയോയിൽ കാണാം. മറ്റുള്ളവരുടെ ശല്യമില്ലാതെ സുരക്ഷിതമായി ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ച് ബീച്ചിലിറങ്ങാൻ തനിക്ക് സാധിക്കുമല്ലോ എന്ന് തോന്നലിലാണ് ജമാൽ ദ്വീപ് സ്വന്തമാക്കിയത് എന്ന് യുവതി വെളിപ്പെടുത്തുന്നു. അതേസമയം ദ്വീപ് വാങ്ങാനുള്ള തീരുമാനം പെട്ടെന്നെടുത്ത ഒന്നായിരുന്നില്ല എന്നും ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇവർ വ്യക്തമാക്കുന്നുണ്ട്. നിക്ഷേപം എന്ന നിലയിൽ ഏറെ കാലങ്ങളായി വാങ്ങാൻ പദ്ധതിയിട്ടിരുന്ന ദ്വീപാണ് ഇത്.
ദ്വീപിന്റെ കൃത്യമായ ലൊക്കേഷൻ എവിടെയാണെന്ന് ഇവർ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷയെയും സ്വകാര്യതയെയും പ്രതികൂലമായി ബാധിക്കാതിരിക്കാൻ വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. ഏഷ്യയിൽ തന്നെ സ്ഥിതിചെയ്യുന്ന ദ്വീപാണിത് എന്നത് മാത്രമാണ് പുറത്തുവിട്ടിരിക്കുന്ന വിവരം. വിൽപന നടന്നത് എന്നാണെന്നതോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ദ്വീപ് വാങ്ങി എന്ന് അറിയിച്ചുകൊണ്ട് സൗദി പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായി.
ഇത്രയും വ്യത്യസ്തമായ ഒരു പ്രോപ്പർട്ടി സ്വന്തമാക്കിയതിനും ഭാര്യയോടുള്ള സ്നേഹം തുറന്നു പ്രകടിപ്പിക്കുന്നതിനും ദമ്പതികളെ അഭിനന്ദിക്കുന്നവർ ധാരാളമുണ്ട്. അതേസമയം കയ്യിലുള്ള സമ്പത്ത് മറ്റുള്ളവർക്ക് മുൻപിൽ വെളിവാക്കി മേനി നടിക്കുകയാണ് ഇരുവരും എന്ന തരത്തിൽ വിമർശിക്കുന്നവരും ഏറെയാണ്. യുകെ സ്വദേശിനിയായ സൗദിയും ജമാലും മൂന്നുവർഷങ്ങൾക്കു മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും ആഡംബര പൂർണമായ ജീവിതശൈലി വെളിപ്പെടുത്തിക്കൊണ്ട് ധാരാളം വിഡിയോകൾ സൗദി പങ്കുവയ്ക്കാറുണ്ട്. ഓരോ ദിവസവും ആഴ്ചകളിലും ഭർത്താവ് തനിക്ക് വേണ്ടി ചെലവാക്കുന്ന കോടികളുടെ കണക്കുകളാണ് അവയിലേറെയും. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ തനിക്കും കുഞ്ഞിനും പരിചരിക്കാൻ നിയോഗിക്കുന്ന സ്റ്റാഫുകൾക്കുമായി 20 കിടപ്പുമുറികളുള്ള ഒരു കൊട്ടാരം ഭർത്താവ് നിർമിച്ചു നൽകണമെന്ന് ആഗ്രഹമുള്ളതായും ഒരിക്കൽ സൗദി വെളിപ്പെടുത്തിയിരുന്നു. താൻ ജന്മം നൽകുന്ന ഓരോ ആൺകുട്ടികൾക്കുമായി പ്രത്യേകം വീടുകൾ വാങ്ങണമെന്ന ആഗ്രഹവും സൗദി പങ്കുവച്ചിട്ടുണ്ട്.