കുടുംബത്തിനും മുൻഭാര്യമാർക്കും 11 മക്കൾക്കുമായി ആഡംബര വീടുകൾ വാങ്ങി ഇലോൺ മസ്ക്
ടെക്സസിലെ ബോക ചികയിൽ വെറും 375 ചതുരശ്ര അടിയുള്ള പ്രീഫാബ് വീട്ടിലാണ് ടെസ്‌ല- സ്പെയ്സ് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ താമസം. എന്നാൽ ഇപ്പോൾ ടെക്സസിലെ
ടെക്സസിലെ ബോക ചികയിൽ വെറും 375 ചതുരശ്ര അടിയുള്ള പ്രീഫാബ് വീട്ടിലാണ് ടെസ്‌ല- സ്പെയ്സ് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ താമസം. എന്നാൽ ഇപ്പോൾ ടെക്സസിലെ
ടെക്സസിലെ ബോക ചികയിൽ വെറും 375 ചതുരശ്ര അടിയുള്ള പ്രീഫാബ് വീട്ടിലാണ് ടെസ്‌ല- സ്പെയ്സ് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ താമസം. എന്നാൽ ഇപ്പോൾ ടെക്സസിലെ
ടെക്സസിലെ ബോക ചികയിൽ വെറും 375 ചതുരശ്ര അടിയുള്ള പ്രീഫാബ് വീട്ടിലാണ് ടെസ്‌ല- സ്പെയ്സ് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ താമസം. എന്നാൽ ഇപ്പോൾ ടെക്സസിലെ ഓസ്റ്റിനിൽ 35 മില്യൻ ഡോളർ (294.46 കോടി രൂപ) വില നൽകി ഒരു പ്രോപ്പർട്ടി മസ്ക് സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തന്റെ 11 മക്കൾക്കും അവരുടെ അമ്മമാർക്കും താമസിക്കാനാണ് ഈ വലിയ പ്രോപ്പർട്ടി മസ്ക് സ്വന്തമാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
പരസ്പരം നടന്നെത്താവുന്ന ദൂരത്തിൽ മൂന്ന് വ്യത്യസ്ത വീടുകളാണ് പ്രോപ്പർട്ടിയിൽ സ്ഥിതിചെയ്യുന്നത്. ഇതിലെ പ്രധാന വീട് 14,400 വിസ്തീർണ്ണമുള്ള ഒരു കൂറ്റൻ ബംഗ്ലാവാണ്. ആറ് ബെഡ്റൂമുകളാണ് ഇതിലുള്ളത്.
മസ്കിന്റെ നിലവിലെ പങ്കാളിയായ ഷിവൺ സിലിസും മൂന്നു മക്കളും പ്രോപ്പർട്ടിയിലേക്ക് താമസം മാറിക്കഴിഞ്ഞു എന്നാണ് വിവരം. എന്നാൽ മസ്കിന്റെ മുൻ ഭാര്യ ജസ്റ്റിൻ വിൽസണും അഞ്ചുമക്കളും ഇവിടേക്ക് താമസം മാറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. മറ്റൊരു ജീവിതപങ്കാളിയായിരുന്ന ഗ്രിംസുമായി മക്കളുടെ കസ്റ്റഡിയെ സംബന്ധിച്ച് നിയമ തർക്കം തുടരുന്നതിനാൽ പ്രോപ്പർട്ടി ഇടപാടിൽ നിന്നും അവർ ഒഴിഞ്ഞുനിൽക്കുകയാണ്.
സ്വകാര്യതയ്ക്ക് ഭംഗം വരരുതെന്ന മസ്കിന്റെ ഉറച്ച തീരുമാനത്തെ തുടർന്ന് വീടുകളുടെ കൈമാറ്റം സംബന്ധിച്ച് അന്തിമ നടപടികൾ സ്വീകരിക്കും മുൻപ് നിരവധി നോണ്‍ ഡിസ്‌ക്ലോഷർ കരാറുകളിൽ വിൽപനക്കാർ ഒപ്പിട്ടിട്ടുണ്ട്. കൃത്യമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും ഈ വീടുകളുടെ യഥാർഥ വിലമതിപ്പിനേക്കാൾ 20 മുതൽ 70 ശതമാനം വരെ അധികം നൽകാൻ മസ്ക് തയാറായി എന്നാണ് റിപ്പോർട്ട്.
മക്കൾക്കൊപ്പം തനിക്ക് ഒരുമിച്ച് സമയം പങ്കിടാനും മക്കൾക്ക് പരസ്പരം ഇടപഴകാനുമുള്ള അവസരം ഒരുക്കുക എന്നതാണ് പ്രോപ്പർട്ടി വാങ്ങിയതിലൂടെ മസ്ക് ലക്ഷ്യമിടുന്നത്.
ഏതാനും വർഷങ്ങളായി ടെക്സസ് പ്രധാന താമസസ്ഥലമാക്കി മാറ്റാനുള്ള നീക്കങ്ങൾ മസ്ക് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നാലുവർഷം മുൻപ് തന്റെ ഏഴ് ബംഗ്ലാവുകൾ അദ്ദേഹം വിറ്റഴിച്ചിരുന്നു. ഇവയിൽ ആറെണ്ണം ലൊസാഞ്ചലസിലും ഒരെണ്ണം കലിഫോർണിയയിലുമാണ്. നിലവിൽ മസ്ക് താമസിക്കുന്ന കോംപാക്ട് ഹൗസ് 50000 ഡോളർ (42 ലക്ഷം രൂപ) മാത്രം ചെലവാക്കി വാങ്ങിയതാണ്. ഒരു കിടപ്പുമുറി, ലിവിങ് ഏരിയ, അടുക്കള, ബാത്റൂം എന്നിങ്ങനെ പരിമിതമായ സൗകര്യങ്ങൾ മാത്രം ഉൾപ്പെടുന്ന വീട് ബോക്സബിൾ എന്ന കമ്പനിയിൽ നിന്നുമാണ് മസ്ക് വാങ്ങിയത്.