അച്ഛൻ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തുനടന്ന നഗരത്തിൽ ആഡംബരവീട് സ്വന്തമാക്കി ക്രിക്കറ്റ് താരം
കഠിനാധനവും കഴിവും ഒരുമിച്ചാൽ ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടത്തെയും അതിജീവിച്ച് വിജയം കൈപിടിയിൽ ഒതുക്കാനാവും. ഇത് ജീവിതത്തിലൂടെ തെളിയിച്ചു കാണിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം റിങ്കു സിംഗ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടി രൂപയ്ക്ക് നിലനിർത്തിയ താരം ഇപ്പോൾ തൻ്റെ ജന്മനാട്ടിൽ കോടികൾ വിലമതിക്കുന്ന

കഠിനാധ്വാനവും കഴിവും ഒരുമിച്ചാൽ ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടത്തെയും അതിജീവിച്ച് വിജയം കൈപിടിയിൽ ഒതുക്കാനാവും. ഇത് ജീവിതത്തിലൂടെ തെളിയിച്ചു കാണിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം റിങ്കു സിങ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടി രൂപയ്ക്ക് നിലനിർത്തിയ താരം ഇപ്പോൾ തൻ്റെ ജന്മനാട്ടിൽ കോടികൾ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ്.
പിതാവ് സാമ്പത്തികമായി ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടിരുന്ന സാഹചര്യത്തിലാണ് റിങ്കു ജനിച്ചു വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് ഖാൻചന്ദർ സിങ് എൽപിജി സിലിണ്ടർ വിതരണക്കാരനായിരുന്നു. ഖാൻചന്ദർ എൽപിജി സിലിണ്ടർ വിതരണം ചെയ്യുന്ന വിഡിയോ മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കുടുംബത്തോടൊപ്പം പുതിയ വീടിൻ്റെ താക്കോൽ വാങ്ങുന്ന ചിത്രമാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ അലിഗഡിലാണ് റിങ്കുവിന്റെ ആഡംബര വസതി.
ഓസോൺ സിറ്റിയിലെ ഗോൾഡൻ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന് മൂന്നരക്കോടി രൂപയാണ് റിങ്കു വില. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 4500 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. അടുത്തിടെയാണ് വിൽപന സംബന്ധിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. റിസോർട്ട് മാതൃകയിലുള്ള ആഡംബര വസതികൾ ഉൾക്കൊള്ളുന്ന ഭവന പദ്ധതിയാണ് ഗോൾഡൻ എസ്റ്റേറ്റ്. നിർമാതാക്കളുടെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം അലിഗഡിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഗേറ്റഡ് സൊസൈറ്റിയും ഇതാണ്.
ആകെ 6 കിടപ്പുമുറികളുള്ള വില്ലകളിൽ ഒന്നാണ് റിങ്കു തിരഞ്ഞെടുത്തിരിക്കുന്നത്. നിർമാതാക്കളുടെ വെബ്സൈറ്റിൽ റിങ്കുവിന്റെ വീടിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. തന്റെ കരിയറിൽ ഏറ്റവും അമൂല്യമായി കരുതുന്ന ക്രിക്കറ്റ് ബാറ്റ് പ്രദർശിപ്പിക്കാൻ പ്രത്യേക ഇടം ലിവിങ് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്നു. ലിഫ്റ്റ്, പ്രൈവറ്റ് പൂൾ, മോഡുലാർ കിച്ചൺ, ഫോട്ടോ വാൾ, വിശാലമായ ടെറസ് ഗാർഡൻ, ബാൽക്കണി, റൂഫ് ടോപ്പ് ബാർ തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങളാണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അലിഗഡ് സ്റ്റേഡിയത്തിന് സമീപമായിരുന്നു റിങ്കുവിന്റെ അദ്യ വീട് സ്ഥിതി ചെയ്തിരുന്നത്. ക്രിക്കറ്റ് റിങ്കുവിൻ്റെ പാഷനായി മാറിയതും ഇങ്ങനെയാണ്. ഇപ്പോൾ തന്റെ അച്ഛൻ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു നടന്നിരുന്ന അതേ നഗരത്തിൽ കുടുംബത്തിന് വസിക്കാൻ ആഡംബര വസതി ഒരുക്കാനായതിന്റെ സന്തോഷത്തിലാണ് റിങ്കു. താരത്തിന്റെ നേട്ടത്തെക്കുറിച്ചുള്ള വാർത്തകളും താക്കോൽ കൈമാറ്റത്തിന്റെ ചിത്രങ്ങളും പുറത്തുവന്നതോടെ ആശംസകൾകൊണ്ട് പൊതിയുകയാണ് ആരാധകർ. 2024ലെ കണക്കുകൾ പ്രകാരം എട്ടു കോടി രൂപയ്ക്കടുത്താണ് റിങ്കുവിൻ്റെ ആസ്തി.