അംബാനിയുടെ ആന്റിലിയ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമൻ ഈ ശതകോടീശ്വരന്റെ വീട്!
ലോകത്തിലെ ഏറ്റവും വിലമതിപ്പേറിയ സ്വകാര്യ വസതികളിലൊന്ന് അംബാനിയുടെ ആന്റിലിയ. 16000 കോടിക്ക് മുകളിലാണ് ആന്റിലിയയുടെ മൂല്യം. എന്നാൽ മുംബൈയിൽ ആന്റിലിയ സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്ത് ഇന്ത്യയിലെ അതിസമ്പന്മാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികളുടെ നീണ്ട നിര തന്നെയുണ്ട്.

ലോകത്തിലെ ഏറ്റവും വിലമതിപ്പേറിയ സ്വകാര്യ വസതികളിലൊന്ന് അംബാനിയുടെ ആന്റിലിയ. 16000 കോടിക്ക് മുകളിലാണ് ആന്റിലിയയുടെ മൂല്യം. എന്നാൽ മുംബൈയിൽ ആന്റിലിയ സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്ത് ഇന്ത്യയിലെ അതിസമ്പന്മാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികളുടെ നീണ്ട നിര തന്നെയുണ്ട്. റെയ്മണ്ട് ഗ്രൂപ്പിന്റെ സാരഥി ഗൗതം സിംഘാനിയയുടെ പേരാണ് അക്കൂട്ടത്തിൽ എടുത്തുപറയേണ്ടത്. അൽട്ടാ മൗണ്ട് റോഡിൽ സ്ഥിതിചെയ്യുന്ന ഗൗതം സിംഘാനിയയുടെ വീട് വിലമതിപ്പിന്റെ കാര്യത്തിൽ ഇന്ത്യയിൽ മുൻനിരയിലുണ്ട് .
ജെ കെ ഹൗസ് എന്നാണ് ഈ ആഡംബര ബംഗ്ലാവിന്റെ പേര്. സമകാലിക ശൈലിയിലൊരുക്കിയ ഈ വീടിന് 30 നിലകളാണുള്ളത്. നിലവിൽ 6000 കോടി രൂപയാണ് ജെ കെ ഹൗസിന്റെ വിലമതിപ്പ്. ഒരു സാധാരണക്കാരന് സങ്കൽപിക്കാവുന്നതിനുമപ്പുറം ആഡംബരം നിറച്ചു കൊണ്ടാണ് സിംഘാനിയ ജെ കെ ഹൗസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
സ്വകാര്യ ഹെലിപ്പാഡ്, രണ്ട് സ്വിമ്മിങ് പൂളുകൾ, ജിം, സ്പാ, തിയറ്റർ എന്നിവയെല്ലാം ഇവിടെ കാണാം. സിംഘാനിയയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസൃതമായി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൗതം സിംഘാനിയയുടെ വാഹനപ്രേമം ഏറെ പ്രശസ്തമാണ്. കോടികൾ വിലമതിക്കുന്ന കാറുകളുടെ ശേഖരം പ്രദർശിപ്പിക്കാനായി അഞ്ച് നിലകളാണ് ബംഗ്ലാവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അനുപമമായ ഫർണിച്ചറുകളും വിലമതിക്കാനാവാത്ത കലാസൃഷ്ടികളും നിറച്ച വിസ്തൃതമായ ലിവിങ് ഏരിയകളാണ് ജെ കെ ഹൗസിന്റെ പ്രധാന ആകർഷണം. വസ്ത്ര വ്യാപാരരംഗത്തെ സിംഘാനിയ കുടുംബത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പ്രദർശിപ്പിക്കുന്ന ഒരു പ്രൈവറ്റ് മ്യൂസിയവും വീടിന്റെ ഭാഗമാണ്.
ജെ കെ ഹൗസിന്റെ അകത്തളത്തിന്റെ ചിത്രങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. എന്നാൽ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നും ബംഗ്ലാവിന്റെ അകത്തളം എത്രത്തോളം വിശിഷ്ടമാണെന്ന് വെളിവാകുന്നുണ്ട്.