ഒരു ചതുരശ്ര അടിക്ക് ഒന്നരലക്ഷം രൂപ! മുംബൈയിൽ 158 കോടിക്ക് ആഡംബരവീട് വാങ്ങി യുവവ്യവസായി
മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചു കയറ്റത്തിന്റെ ഭാഗമായിരിക്കുകയാണ് സംരംഭകനായ യതിൻ ഷാ. അസറ്റ് ആൻഡ് വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനമായ 360 വണ്ണിൻ്റെ സഹസ്ഥാപകനായ യതിൻ ഷാ വർളിയിൽ കോടികൾ വിലമതിക്കുന്ന അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചു കയറ്റത്തിന്റെ ഭാഗമായിരിക്കുകയാണ് സംരംഭകനായ യതിൻ ഷാ. അസറ്റ് ആൻഡ് വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനമായ 360 വണ്ണിന്റെ സഹസ്ഥാപകനായ യതിൻ ഷാ വർളിയിൽ കോടികൾ വിലമതിക്കുന്ന അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദ് പ്രൈം സീജെ റസിഡൻസി പ്രൊജക്ടിലാണ് യതിൻ നിക്ഷേപം നടത്തിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 33 നിലകളുള്ള റസിഡൻഷ്യൽ കെട്ടിടത്തിലെ ഡ്യൂപ്ലക്സ് പെന്റ്ഹൗസ് അപ്പാർട്മെന്റാണ് യതിൻ വാങ്ങിയത്. 158.51 കോടി രൂപയാണ് വില. അടുത്തകാലത്ത് വർളിയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നടന്ന ഏറ്റവും ചെലവേറിയ ഡീലുകളിൽ ഒന്നാണിത്. അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലക്ഷ്വറി ഭവന പദ്ധതിയാണ് ദ് പ്രൈം സീജെ റസിഡൻസി പ്രൊജക്ട്.
4, 5 ബി എച്ച് കെ അപ്പാർട്ട്മെന്റുകൾ മാത്രമേ പദ്ധതിയിലുള്ളൂ. യതിൻ സ്വന്തമാക്കിയ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിന്റെ കാർപെറ്റ് ഏരിയ മാത്രം 10,312 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്. ഒരു ചതുരശ്ര അടിക്ക് 1,53,700 രൂപയാണ് വിലയായി നൽകിയിരിക്കുന്നത്. ബോളിവുഡിലെ മുൻനിര താരങ്ങൾ മുതൽ പുതുമുഖങ്ങൾ വരെ മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം വ്യവസായ പ്രമുഖരും ഈ ട്രെൻഡ് പിന്തുടരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് യതിൻ.
സെലിബ്രിറ്റികൾ അടക്കമുള്ള സമ്പന്നർ മുംബൈയിൽ കൂടുതൽ വസതികൾ സ്വന്തമാക്കുന്നതിനിടെ നഗരത്തിലെ കുതിച്ചുയരുന്ന ഭവന വിലയും ചർച്ചയാകുന്നുണ്ട്. മുംബൈയിൽ ഒരു BHK ഫ്ലാറ്റ് വാടകയ്ക്ക് എടുക്കണമെങ്കിൽ പ്രതിവർഷം ശരാശരി 5.18 ലക്ഷം രൂപ നൽകേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. പൊതുവേ തൊഴിൽ രംഗത്ത് തുടക്കക്കാരായ വ്യക്തികൾക്ക് ലഭിക്കുന്ന ശരാശരി പ്രതിവർഷ വരുമാനം 4.49 ലക്ഷമാണെന്നിരിക്കെ സാധാരണക്കാരന് പരിമിതമായ സൗകര്യങ്ങളിൽ പോലും കഴിയാനുള്ള സാഹചര്യം മുംബൈ നഗരത്തിൽ നിലവിലില്ല എന്നും വിലയിരുത്തപ്പെടുന്നു.