ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടൻ; ആഡംബര വീടുകൾ നിരവധി: സെയ്ഫ് അലി ഖാനായി പ്രാർഥനയിൽ സിനിമാലോകം
![saif-ali-khan-injured saif-ali-khan-injured](https://img-mm.manoramaonline.com/content/dam/mm/mo/homestyle/spot-light/images/2025/1/16/saif-ali-khan-injured.jpg?w=575&h=299)
ബോളിവുഡിൽ ആസ്തി കൊണ്ട് ഏറ്റവും സമ്പന്നനായ താരമാണ് സെയ്ഫ് അലി ഖാൻ. കരീന- സെയ്ഫ് ദമ്പതികളും മക്കളും വീടും ജീവിതരീതികളുമൊക്കെ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. സ്വന്തമായി നിരവധി വീടുകളാണ് സെയ്ഫ്- കരീന ദമ്പതികൾക്കുള്ളത്.
ബോളിവുഡിൽ ആസ്തി കൊണ്ട് ഏറ്റവും സമ്പന്നനായ താരമാണ് സെയ്ഫ് അലി ഖാൻ. കരീന- സെയ്ഫ് ദമ്പതികളും മക്കളും വീടും ജീവിതരീതികളുമൊക്കെ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. സ്വന്തമായി നിരവധി വീടുകളാണ് സെയ്ഫ്- കരീന ദമ്പതികൾക്കുള്ളത്.
ബോളിവുഡിൽ ആസ്തി കൊണ്ട് ഏറ്റവും സമ്പന്നനായ താരമാണ് സെയ്ഫ് അലി ഖാൻ. കരീന- സെയ്ഫ് ദമ്പതികളും മക്കളും വീടും ജീവിതരീതികളുമൊക്കെ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. സ്വന്തമായി നിരവധി വീടുകളാണ് സെയ്ഫ്- കരീന ദമ്പതികൾക്കുള്ളത്.
ബോളിവുഡിൽ ആസ്തി കൊണ്ട് ഏറ്റവും സമ്പന്നനായ താരമാണ് സെയ്ഫ് അലി ഖാൻ. കരീന- സെയ്ഫ് ദമ്പതികളും മക്കളും വീടും ജീവിതരീതികളുമൊക്കെ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. സ്വന്തമായി നിരവധി വീടുകളാണ് സെയ്ഫ്- കരീന ദമ്പതികൾക്കുള്ളത്. അതിൽ ഇരുവരുടെയും ഇഷ്ടവസതിയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ ആഡംബരവീട്. എന്നാൽ ഈ വീട്ടിൽ വച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റു എന്ന ഞെട്ടിക്കുന്ന വാർത്തയോടെയാണ് ഇന്നുനേരം പുലർന്നത്. മോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
![](/content/dam/mm/ml/news/latest-news/images/2018/Dec/13/Kareena-and-Saif.jpg)
ബോളിവുഡിലെ ഏറ്റവും ആസ്തിയുള്ള നടൻ, സ്വന്തമായി നിരവധി സുരക്ഷാജീവനക്കാർ. ഇതൊക്കെയുണ്ടായിട്ടും അദ്ദേഹത്തിന്റെ വീട്ടിൽ മോഷണശ്രമം ഉണ്ടായതും അത് തടുക്കാൻ ശ്രമിക്കുന്നതിനിടയിൽ താരത്തിന് കുത്തേറ്റതും വിശ്വസിക്കാനാകുന്നില്ല എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. ചികിത്സയിലുള്ള താരം ആരോഗ്യത്തോടെ തിരികെയെത്തട്ടെ എന്ന പ്രാർഥനയിലാണ് സിനിമാലോകം.
കരീനയ്ക്ക് ഏറെ പ്രിയമുള്ള വസതിയായതിനാൽ ദമ്പതികൾ ഏറെസമയവും ബാന്ദ്രയിലുള്ള വസതിയിലാണ് താമസിക്കുക. 'കരീന കപൂർ ഖാൻസ് പ്രഗ്നൻസി ബൈബിൾ ' എന്ന തന്റെ പുസ്തകത്തിൽ കരീന ബാന്ദ്രയിലെ വീട്ടിലെ പാലുകാച്ചൽ ചടങ്ങിന്റെ ചിത്രം ഉൾപ്പെടുത്തിയത് ഈ അടുപ്പത്തിന്റെ തെളിവാണ്.
ക്ലാസിക് കൊളോണിയൽ ശൈലി പിന്തുടർന്നാണ് നിർമാണം. തടികൊണ്ടുള്ള ഫർണിച്ചറുകളും വിശാലമായ സ്വിമ്മിങ് പൂളും ഇൻഡോർ പ്ലാന്റുകളും ഉൾപ്പെടുത്തിയിരിക്കുന്ന പ്രൗഢമായ ഇന്റീരിയറാണ് വീടിനുള്ളത്. പല ഭാഗങ്ങളിലും തുറസ്സായ ധാരാളം സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പുവരുത്തുന്നതിനായി വീട്ടിലുടനീളം വലിയ ജനാലകളാണ് നൽകിയിരിക്കുന്നത്. ഇളംനിറങ്ങളാണ് അകത്തളങ്ങളിൽ. തടികൊണ്ട് നിർമ്മിച്ച ബുക്ക് ഷെൽഫുകളുള്ള വലിയ ലൈബ്രറിയാണ് മറ്റൊരു കാഴ്ച. ഇതിനു പുറമേ പലപ്പോഴായി താരങ്ങൾ സ്വന്തമാക്കിയ ആന്റിക് വസ്തുക്കളും ആർട്ട് വർക്കുകളും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വിലമതിപ്പുള്ള വീടുള്ള ബോളിവുഡ് താരവും പട്ടൗഡി പാലസിന്റെ ഉടമയായ സെയ്ഫ് അലി ഖാനാണ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് പട്ടൗഡി പാലസ് സ്ഥിതിചെയ്യുന്നത്. പരമ്പരാഗതമായി കൈമാറി വന്ന ഈ ആഡംബര ബംഗ്ലാവിന് റിപ്പോർട്ടുകൾ പ്രകാരം 800 കോടി രൂപ വിലമതിപ്പുണ്ട്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജകുടുംബങ്ങളിൽ ഒന്നിന്റെ പിന്തുടർച്ചക്കാരനാണ് സെയ്ഫ് അലി ഖാൻ. ധാരാളം ബോളിവുഡ് സിനിമകളിലൂടെ പട്ടൗഡി കൊട്ടാരം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ രൺബീർ കപൂറിന്റെ അനിമൽ എന്ന സിനിമയിലൂടെയാണ് കൊട്ടാരം ശ്രദ്ധ നേടിയത്.
സെയ്ഫിന്റെ മുത്തച്ഛനായ നവാബ് ഇഫ്തികർ അലി ഖാൻ 1900 ൽ ഭോപ്പാൽ ബീഗത്തെ വിവാഹം ചെയ്ത ശേഷം നിർമിച്ച വീടാണിത്. തന്റെ കുടുംബവീട് നവവധുവിന് താമസിക്കാൻ യോജിച്ചതല്ല എന്ന് മനസ്സിലാക്കി അദ്ദേഹം ഈ ബംഗ്ലാവ് നിർമിക്കുകയായിരുന്നു. ആർക്കിടെക്ടായ റോബർട്ട് ടോർ റസലാണ് ബംഗ്ലാവിന്റെ രൂപകൽപന നിർവഹിച്ചത്.
കുടുംബ സ്വത്താണെങ്കിലും കൊട്ടാരത്തിന്റെ ഉടമസ്ഥതയ്ക്കായി സെയ്ഫ് അലി ഖാന് വലിയ നിയമക്കുരുക്കിലൂടെ കടന്നുപോകേണ്ടിവന്നു. കൊട്ടാരം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലുമെത്തി കാര്യങ്ങൾ. സെയ്ഫിന്റെ പിതാവായ നവാബ് മൻസൂർ അലി ഖാൻ 2011ൽ മരണപ്പെട്ട ശേഷം ബംഗ്ലാവ് ഒരു ആഡംബരഹോട്ടൽ ഗ്രൂപ്പ് പാട്ടത്തിനെടുത്ത് നടത്തി പോരുകയായിരുന്നു. പിന്നീട് കൊട്ടാരം തിരികെ നേടാൻ വായ്പ ഇനത്തിലും മറ്റുമായി കോടികൾ സെയ്ഫിന് മുടക്കേണ്ടി വന്നു. ഇപ്പോഴും കൊട്ടാരത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് വാദഗതികൾ നിലനിൽക്കുന്നുണ്ട്.
നിലവിൽ കുടുംബത്തിന്റെ അവധിക്കാല വസതിയാണ് പട്ടൗഡി പാലസ്. പത്തേക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് കൊട്ടാരം. ഫർണിഷിങ്ങിലും അലങ്കാരങ്ങളിലും രാജകീയത നിറഞ്ഞുനിൽക്കുന്ന 150ലേറെ മുറികൾ ഇവിടെയുണ്ട്. ചരിത്രവും പാരമ്പര്യവും വാസ്തുവിദ്യാ വൈഭവവും ഒത്തുചേർന്ന ഈ കൊട്ടാരം തനിമ നഷ്ടപ്പെടാതെ പ്രൗഢിയോടെ നിലനിർത്തുകയാണ് സെയ്ഫ് അലിഖാൻ.