നേടിയത് 8.5 കോടി രൂപ ലാഭം! അന്ന് വിവാഹവേദിയായ വീട് വിറ്റ് നടി സോനാക്ഷി

വർഷങ്ങൾക്കു മുൻപ് മുംബൈയിൽ പ്രോപ്പർട്ടി വാങ്ങിയവർക്ക് ചുരുങ്ങിയത് 50 ശതമാനത്തിൽ അധികം ലാഭത്തിൽ അവ കൈമാറാവുന്ന സാഹചര്യത്തിലേയ്ക്ക് നഗരത്തിലെ റിയൽ എസ്റ്റേറ്റ് വിപണി വളർന്നു കഴിഞ്ഞു. ഈ സാധ്യത കണക്കിലെടുത്ത് മുംബൈയിൽ ഉടമസ്ഥതയിലുള്ള വീടുകളും വസ്തുക്കളും വിൽക്കുന്നവരിൽ സെലിബ്രിറ്റികൾ അടക്കമുള്ളവരുണ്ട്.

വർഷങ്ങൾക്കു മുൻപ് മുംബൈയിൽ പ്രോപ്പർട്ടി വാങ്ങിയവർക്ക് ചുരുങ്ങിയത് 50 ശതമാനത്തിൽ അധികം ലാഭത്തിൽ അവ കൈമാറാവുന്ന സാഹചര്യത്തിലേക്ക് നഗരത്തിലെ റിയൽ എസ്റ്റേറ്റ് വിപണി വളർന്നു കഴിഞ്ഞു. ഈ സാധ്യത കണക്കിലെടുത്ത് മുംബൈയിൽ ഉടമസ്ഥതയിലുള്ള വീടുകളും വസ്തുക്കളും വിൽക്കുന്നവരിൽ സെലിബ്രിറ്റികൾ അടക്കമുള്ളവരുണ്ട്. അത്തരത്തിൽ ബാന്ദ്ര വെസ്റ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന തന്റെ വീട് സൊനാക്ഷി സിൻഹയും കൈമാറ്റം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 61 ശതമാനം ലാഭമാണ് ഈ ഇടപാടിലൂടെ സൊനാക്ഷിക്ക് ലഭിച്ചത്.
എംജെ ഷാ ഗ്രൂപ്പ് നിർമ്മിച്ച 81 ഓറിയേറ്റ് എന്ന പ്രീമിയം റസിഡൻഷ്യൽ ടവറിലാണ് അപ്പാർട്ട്മെന്റ് ഉള്ളത്. പതിനാറാം നിലയിൽ സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റ് 2020 ൽ 14 കോടി രൂപയ്ക്കാണ് സൊനാക്ഷി സ്വന്തമാക്കിയത്. എന്നാലിപ്പോൾ അപ്പാർട്ട്മെന്റിന്റെ വില മതിപ്പ് 22.5 കോടി രൂപയായി ഉയർന്നിട്ടുണ്ട്. നാലു ബെഡ്റൂമുകളും ഹാളും അടുക്കളയുമാണ് 81 ഓറിയേറ്റിലെ അപ്പാർട്ട്മെന്റുകളിൽ ഉള്ളത്. എന്നാൽ വീട് വാങ്ങിയതിനു ശേഷം സൊനാക്ഷി അത് 1.5 BHK അപ്പാർട്മെന്റായി നവീകരിച്ചിരുന്നു.
സൊനാക്ഷിയും സഹീർ ഇക്ബാലും തമ്മിലുള്ള വിവാഹം കഴിഞ്ഞ വർഷം ജൂണിൽ ഇതേ അപ്പാർട്മെന്റിൽ വച്ചാണ് നടന്നത് എന്ന പ്രത്യേകതയുമുണ്ട്. വിവാഹത്തിന് മുൻപ് മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന സൊനാക്ഷി തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സ്വന്തമായി സമയം ചെലവിടുന്നതിനുവേണ്ടിയാണ് ഈ അപ്പാർട്ട്മെന്റ് ഉപയോഗിച്ചിരുന്നത്. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റിൽ ഒട്ടേറെ ആഡംബരങ്ങളും താരം ഉൾക്കൊള്ളിച്ചിരുന്നു. വോക് ഇൻ വാർഡ്രോബ്, വർക്കൗട്ട് സ്പേസ്, ആർട്ട് വർക്കുകൾ പ്രദർശിപ്പിക്കാനായി പ്രത്യേക ഇടം എന്നിവയെല്ലാം ഇവിടെ ഉൾപ്പെടുത്തി.
4,632 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ബിൽറ്റ് അപ്പ് ഏരിയയുള്ള അപ്പാർട്ട്മെന്റിന് 4211 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ കാർപെറ്റ് ഏരിയയുണ്ട്. രേഖകൾ പ്രകാരം ജനുവരിയിലാണ് അപ്പാർട്ട്മെന്റിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. 1.35 കോടി രൂപ ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും മുപ്പതിനായിരം രൂപ രജിസ്ട്രേഷൻ ഫീ ഇനത്തിലും കെട്ടി വച്ചിട്ടുണ്ട്. ഡൽഹി സ്വദേശിയായ റിച്ചി ബൻസാൽ എന്ന വ്യക്തിക്കാണ് അപ്പാർട്ട്മെന്റ് കൈമാറിയത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.