മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് കലാ- കായിക മേഖലകളിലെ മുൻനിര സെലിബ്രിറ്റികൾ പ്രോപ്പർട്ടികളാണ് നഗരത്തിന്റെ പല മേഖലകളിലായി സ്വന്തമാക്കുന്നത്. ക്രിക്കറ്റ് താരം സഹീർ ഖാനും ഭാര്യ സാഗരിക ഘാഡ്ഗെയുമാണ് മുംബൈയിൽ പുതിയ ആഡംബര വീട് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് കലാ- കായിക മേഖലകളിലെ മുൻനിര സെലിബ്രിറ്റികൾ പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടുകയാണ്.  ക്രിക്കറ്റ് താരം സഹീർ ഖാനും ഭാര്യ സാഗരികയുമാണ് മുംബൈയിൽ പുതിയ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടം പിടിച്ചിരിക്കുന്നത്. എൽഫിൻസ്റ്റൺ റോഡിലെ ഇന്ത്യാ ബുൾസ് സ്കൈയെന്ന കെട്ടിടത്തിലെ ആഡംബര അപ്പാർട്മെന്റാണ് താരജോഡികൾ സ്വന്തമാക്കിയിരിക്കുന്നത്. 

2158 ചതുരശ്ര അടി വിസ്തീർണത്തിൽ വിശാലമായ കാർപെറ്റ് ഏരിയയുള്ള റെഡി ടു മൂവ് ഇൻ അപ്പാർട്ട്മെന്റാണിത്. സഹീറിന്റെ വാഹനങ്ങൾക്കായി മാത്രം കെട്ടിടത്തിലെ മൂന്ന് പാർക്കിങ് സ്ലോട്ടുകളും നീക്കിവച്ചിരിക്കുന്നു. ആഡംബര അപ്പാർട്ട്മെന്റിന്റെ വിലമതിപ്പ് 11 കോടി രൂപയ്ക്ക് അടുത്താണ്. രജിസ്ട്രേഷൻ രേഖകൾ പ്രകാരം 66 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ കെട്ടിവച്ചിട്ടുണ്ട്. മുപ്പതിനായിരം രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫെബ്രുവരി പത്തിന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

ADVERTISEMENT

ഇന്ത്യാബുൾസ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ 40, 41 നിലകളിലായി സ്ഥിതിചെയ്യുന്ന ഡ്യൂപ്ലക്സ് അപ്പാർട്മെന്റാണ് സഹീറും സാഗരികയും വാങ്ങിയിരിക്കുന്നത്. ആഡംബരത്തിൽ തെല്ലും കുറവ് വരുത്താതെയാണ് വീടിന്റെ ഇന്റീരിയർ ഡിസൈനിങ്.

മുംബൈ നഗരത്തിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധത്തിൽ സ്ഥിതി ചെയ്യുന്നു എന്നതാണ് ഇന്ത്യാബുൾസ് സ്കൈ കെട്ടിടത്തിന്റെ പ്രത്യേകത. മൂന്നേക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന പ്രോജക്ടിൽ ഡബിൾ ഹൈറ്റുള്ള ടെറസ്, ഇൻഫിനിറ്റി പൂൾ, പാർട്ടി ഹാൾ, ലോകോത്തര നിലവാരമുള്ള ജിം തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. മുംബൈയിലെ ഏറ്റവും ഡിമാൻഡുള്ള റസിഡൻഷ്യൽ മേഖലയായ ലോവർ പരേലിലാണ് ഇന്ത്യാബുൾസ് സ്കൈ സ്ഥിതി ചെയ്യുന്നത്. അഭിഷേക് ബച്ചൻ, ഷാഹിദ് കപൂർ തുടങ്ങി ബോളിവുഡിലെ മുൻനിര സെലിബ്രിറ്റികൾ താമസിക്കുന്ന മേഖലയാണ് ലോവർ പരേൽ.

English Summary:

Zaheer Khan Bought Luxury Apartment in Mumbai- Celebrity House News

Show comments