ആഡംബര പ്രോപ്പർട്ടികളുടെ കാര്യത്തിൽ ഇന്ത്യൻ സെലിബ്രിറ്റികൾക്കിടയിൽ ഒന്നാം നിരയിൽ തന്നെയാണ് ഷാരൂഖ് ഖാന്റെ സ്ഥാനം. 200 കോടി രൂപയാണ് താരത്തിന്റെ വസതിയായ മന്നത്തിന്റെ മാത്രം വിലമതിപ്പ്. ഇതിനുപുറമേ ലോകത്തിന്റെ പല ഭാഗങ്ങളിലായി ആഡംബര വീടുകളും ഷാരൂഖ് ഖാൻ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുംബൈയിൽ രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഡംബര പ്രോപ്പർട്ടികളുടെ കാര്യത്തിൽ ഇന്ത്യൻ സെലിബ്രിറ്റികൾക്കിടയിൽ ഒന്നാം നിരയിൽ തന്നെയാണ് ഷാറൂഖ് ഖാന്റെ സ്ഥാനം. 200 കോടി രൂപയാണ് താരത്തിന്റെ വസതിയായ മന്നത്തിന്റെ മാത്രം വിലമതിപ്പ്.  ഇതിനുപുറമേ ലോകത്തിന്റെ പല ഭാഗങ്ങളിലായി ആഡംബര വീടുകളും ഷാറൂഖ് സ്വന്തമാക്കിയിട്ടുണ്ട്.  എന്നാൽ ഇപ്പോൾ മുംബൈയിൽ രണ്ട് ആഡംബര അപ്പാർട്ട്മെന്റുകൾ കിങ് ഖാനും കുടുംബവും വാടകയ്ക്ക് എടുത്തതായാണ് പ്രോപ്പർട്ടി വെബ്സൈറ്റുകളിൽ നിന്നും പുറത്തുവരുന്ന വിവരം. മുംബൈയിലെ ഖാർ വെസ്റ്റിലെ പാലി ഹിൽസിൽ സ്ഥിതിചെയ്യുന്ന രണ്ട് ആഡംബര ഡ്യൂപ്ലെക്സ് അപ്പാർട്ടുമെന്റുകളാണ് ഷാറൂഖ് വാടകയ്ക്കെടുത്തിരിക്കുന്നത്.

മന്നത്ത് ബംഗ്ലാവിന്റെ നവീകരണത്തിന് മുന്നോടിയായാണ് ഖാൻ കുടുംബം വീടുകൾ വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബംഗ്ലാവിനൊപ്പം രണ്ട് നിലകൾ കൂട്ടിച്ചേർക്കുന്നതിനും ബിൽറ്റ് അപ്പ് ഏരിയ 600 ചതുരശ്ര മീറ്ററിലധികം വർധിപ്പിക്കുന്നതിനുമുള്ള അനുമതിക്കായി ഗൗരി ഖാൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടുത്തഘട്ടം എന്നോണമാണ് അപ്പാർട്ട്മെന്റുകൾ മൂന്നു വർഷക്കാലത്തേക്ക് വാടകയ്‌ക്കെടുക്കുന്നത്. പൂജ കാസ എന്ന കെട്ടിടത്തിലാണ് രണ്ട് അപ്പാർട്ട്മെന്റുകളും ഉള്ളത്. 

ADVERTISEMENT

ഒന്നാമത്തെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഒന്ന്, രണ്ട് നിലകളിലും രണ്ടാമത്തേത് ഏഴ്, എട്ട് നിലകളിലുമായാണ് സ്ഥിതി ചെയ്യുന്നത്. പ്രോപ്പർട്ടി വെബ്സൈറ്റായ സാപ്കീ വാടക കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചലച്ചിത്ര നിർമ്മാതാക്കളായ ഭഗ്നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളവയാണ് രണ്ട് വീടുകളും. ജാക്കി ഭഗ്നാനിയും സഹോദരി ദീപ്ശിഖ ദേശ്മുഖുമാണ് ഒന്നാമത്തെ അപ്പാർട്ട്മെന്റിന്റെ ഉടമസ്ഥർ. 11.54 ലക്ഷം രൂപയാണ് ഈ അപ്പാർട്ട്മെന്റിന്റെ പ്രതിമാസ വാടക. 

 ഇവരുടെ പിതാവായ വാഷു ഭഗ്നാനിയാണ് രണ്ടാമത്തെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിൻ്റെ ഉടമ. 12.61 ലക്ഷം രൂപയാണ് ഈ അപ്പാർട്ട്മെന്റിന് പ്രതിമാസ വാടകയായി ഷാരൂഖ് നൽകേണ്ടത്.  രണ്ട് അപ്പാർട്ട്മെന്റുകൾക്കും ചേർത്ത് 68 ലക്ഷം രൂപയ്ക്ക് മുകളിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായും താരം നൽകിയിട്ടുണ്ട്. ഫെബ്രുവരി 14ന് വാടക കരാറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി. ബോളിവുഡ് താരങ്ങൾ അത്യാഡംബര വീടുകൾ വാടകയ്‌ക്കെടുക്കുന്നത്  മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇപ്പോൾ പുതിയ വാർത്തയല്ല. അടുത്തയിടെ ശ്രദ്ധ കപൂർ, രൺബീർ കപൂർ , കാർത്തിക് ആര്യൻ തുടങ്ങിയ താരങ്ങളെല്ലാം സമാനമായ രീതിയിൽ വൻതുക പ്രതിമാസവാടകയ്ക്ക് വീടുകൾ സ്വന്തമാക്കിയിരുന്നു.

English Summary:

SRK rent out 2 luxury apartments in mumbai- Real Estate News

Show comments