മന്നത്തിൽ നിന്നും 3 കി.മീ മാത്രം ദൂരം, മാസം 12 ലക്ഷം രൂപ വാടക, ഒപ്പം വമ്പൻമാർ; ഷാറുഖിന്റെ പുതിയ വീടിന്റെ വിശേഷങ്ങൾ ഇങ്ങനെ

സൂപ്പർതാരം ഷാറുഖ് ഖാനെ പോലെ തന്നെ ആരാധകർക്കിടയിൽ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയായ മന്നത്ത് ബംഗ്ലാവ്. ഈ വീടിനു മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്നതിന് വേണ്ടി മാത്രം ബാന്ദ്രയിലേയ്ക്ക് എത്തുന്നവർ പോലുമുണ്ട്. ടൂറിസ്റ്റ് സ്പോട്ടായി മാറിക്കഴിഞ്ഞ ഈ വസതിയിൽ നിന്നും താൽക്കാലികമായി ഷാറൂഖും
സൂപ്പർതാരം ഷാറുഖ് ഖാനെ പോലെ തന്നെ ആരാധകർക്കിടയിൽ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയായ മന്നത്ത് ബംഗ്ലാവ്. ഈ വീടിനു മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്നതിന് വേണ്ടി മാത്രം ബാന്ദ്രയിലേയ്ക്ക് എത്തുന്നവർ പോലുമുണ്ട്. ടൂറിസ്റ്റ് സ്പോട്ടായി മാറിക്കഴിഞ്ഞ ഈ വസതിയിൽ നിന്നും താൽക്കാലികമായി ഷാറൂഖും
സൂപ്പർതാരം ഷാറുഖ് ഖാനെ പോലെ തന്നെ ആരാധകർക്കിടയിൽ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയായ മന്നത്ത് ബംഗ്ലാവ്. ഈ വീടിനു മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്നതിന് വേണ്ടി മാത്രം ബാന്ദ്രയിലേയ്ക്ക് എത്തുന്നവർ പോലുമുണ്ട്. ടൂറിസ്റ്റ് സ്പോട്ടായി മാറിക്കഴിഞ്ഞ ഈ വസതിയിൽ നിന്നും താൽക്കാലികമായി ഷാറൂഖും
സൂപ്പർതാരം ഷാറുഖ് ഖാനെ പോലെ തന്നെ ആരാധകർക്കിടയിൽ പ്രശസ്തമാണ് അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയായ മന്നത്ത് ബംഗ്ലാവ്. ഈ വീടിനു മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്നതിന് വേണ്ടി മാത്രം ബാന്ദ്രയിലേയ്ക്ക് എത്തുന്നവർ പോലുമുണ്ട്. ടൂറിസ്റ്റ് സ്പോട്ടായി മാറിക്കഴിഞ്ഞ ഈ വസതിയിൽ നിന്നും താൽക്കാലികമായി ഷാറുഖും കുടുംബവും താമസം മാറുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുംബൈയിലെ തന്നെ പാലി ഹിൽ മേഖലയിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് രണ്ട് അപ്പാർട്ട്മെന്റുകൾ ഷാറുഖ് വാടകയ്ക്ക് എടുത്തിരുന്നു. മന്നത്ത് ബംഗ്ലാവ് നവീകരിക്കുന്നതിൻ്റ ഭാഗമായാണ് ഈ വാടക വീടുകളിലേയ്ക്ക് താരവും കുടുംബവും താമസം മാറ്റുന്നത്.
മന്നത്ത് ബംഗ്ലാവിന്‍റെ നവീകരണ പ്രവർത്തനങ്ങൾ രണ്ടുവർഷം നീണ്ടുനിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള അപേക്ഷ ഗൗരി ഖാൻ 2024 നവംബറിൽ തന്നെ സമർപ്പിക്കുകയും ചെയ്തിരുന്നു. നവീകരണത്തിന് അനുമതി ലഭിച്ചതോടെയാണ് രണ്ട് ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റുകൾ ഷാറുഖ് വാടകയ്ക്ക് എടുത്തത്. ഫെബ്രുവരി 14ന് വാടക കരാറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായി. ഷാറുഖിന്റെ പുതിയ താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ.
∙ ചലച്ചിത്ര നിർമാതാക്കളായ ഭഗ്നാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റുകളാണ് ഷാറുഖ് താമസത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് പ്രോപ്പർട്ടി രജിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നു. നടനും നിർമ്മാതാവുമായ ജാക്കി ഭഗ്നാനിയുടെയും സഹോദരി ദീപ്ശിഖ ദേശ്മുഖിൻ്റെയും ഉടമസ്ഥതയിലാണ് ആദ്യത്തെ വീട്. രണ്ടാമത്തെ വീട് വാഷു ഭഗ്നാനിയുടെ സ്വന്തം ഉടമസ്ഥതയിലുള്ളതുമാണ്.
∙ മൂന്നുവർഷ കാലാവധിയിലേയ്ക്കാണ് ഇരുവീടുകളും വാടകയ്ക്ക് എടുത്തിരിക്കുന്നത്. രേഖകൾ പ്രകാരം ഒന്നാമത്തെ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റിൻ്റെ പ്രതിമാസ വാടക 11.54 ലക്ഷം രൂപയാണ്. 32.97 ലക്ഷം രൂപ ഈ വസതിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റായും താരം കെട്ടിവച്ചിട്ടുണ്ട്. 12.61 ലക്ഷം രൂപയാണ് രണ്ടാമത്തെ അപ്പാർട്ട്മെന്റിന്റെ പ്രതിമാസ വാടക. 36 ലക്ഷം രൂപയായിരുന്നു സെക്യൂരിറ്റി ഡെപ്പോസിറ്റ്.
∙ ഖാറിലെ പാലി ഹിൽ മേഖലയിൽ സ്ഥിതിചെയ്യുന്ന പൂജാ കാസ എന്ന കെട്ടിടത്തിലാണ് ഇരു വീടുകളുമുള്ളത്. ആദ്യ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് ഒന്ന്, രണ്ട് നിലകളിലും രണ്ടാമത്തെ അപ്പാർട്ട്മെൻ്റ് ഏഴ്, എട്ട് നിലകളിലുമായി സ്ഥിതി ചെയ്യുന്നു. ആകെ 15 നിലകളും ഒരു സർവീസ് ഫ്ലോറുമാണ് പൂജാ കാസ ബിൽഡിങ്ങിൽ ഉള്ളത്.
∙ മന്നത്ത് ബംഗ്ലാവിൽ നിന്നും വെറും മൂന്നു കിലോമീറ്റർ മാത്രം അകലത്തിലാണ് വാടകവീടുകൾ സ്ഥിതിചെയ്യുന്നത്. പൂജാ കാസ ബിൽഡിങ്ങിൽ നിന്നും മന്നത്തിലേയ്ക്ക് എത്താൻ 20 മിനിറ്റിൽ താഴെ സമയം മാത്രമേ വേണ്ടിവരു. ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്താൻ ഷാറുഖിനും ഗൗരിക്കും ഇത് കൂടുതൽ സൗകര്യമൊരുക്കും.
∙ മുംബൈയിലെ ഏറ്റവും പോഷ് മേഖലകളിൽ ഒന്നായ പാലി ഹിൽ ചലച്ചിത്രരംഗത്തെയും കായിക രംഗത്തെയും സെലിബ്രിറ്റികളുടെ സാന്നിധ്യംകൊണ്ട് ഇതിനോടകം പേരെടുത്തു കഴിഞ്ഞു. ഷാറുഖ് ഖാൻ കൂടി ഇവിടേയ്ക്ക് താമസം മാറ്റുന്നതോടെ പ്രദേശം കൂടുതൽ ശ്രദ്ധ നേടും. ആമീർ ഖാൻ, സഞ്ജയ് ദത്ത്, രൺബീർ കപൂർ, ജോൺ എബ്രഹാം തുടങ്ങിയ താരങ്ങളെല്ലാം പാലി ഹില്ലിലെ താമസക്കാരാണ്. പോഷ് മേഖലയായതുകൊണ്ടുതന്നെ ഇവിടെ പ്രോപ്പർട്ടികൾക്ക് വിലമതിപ്പും ഏറെയാണ്. പ്രാദേശിക വിവരങ്ങൾ പ്രകാരം പാലി ഹില്ലിലെ ആഡംബര ഭവന പദ്ധതികളിൽ വീട് സ്വന്തമാക്കണമെങ്കിൽ ഒരു ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപയോ അതിന് മുകളിലോ നൽകേണ്ടിവരും.
മന്നത്ത് ബംഗ്ലാവിൽ രണ്ട് നിലകൾ അധികമായി കൂട്ടിച്ചേർക്കുന്നതിനു വേണ്ടിയാണ് ഗൗരി ഖാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതോടെ ബംഗ്ലാവിന്റെ ബിൽറ്റ് അപ്പ് ഏരിയ 616.02 ചതുരശ്ര മീറ്റർ വർദ്ധിക്കും. നിലവിൽ മന്നത്തിൽ ആറ് നിലകളും ഒരു ഗ്രൗണ്ട് ഫ്ലോറും രണ്ട് ബേസ്മെന്റ് ലെവലുകളുമുണ്ട്. 200 കോടി രൂപയാണ് മന്നതിന്റെ വിലമതിപ്പ്.