കൊറോണക്കാലത്തെ ബുദ്ധിമുട്ടുകൾ മറികടക്കാൻ ഫെങ്ഷൂയി സഹായിക്കുമോ?
വീട് നിർമിക്കുമ്പോൾ വാസ്തുവിൽ ശ്രദ്ധിക്കുന്ന നല്ലൊരുവിഭാഗം മലയാളികളുണ്ട്. വാസ്തുപുരുഷൻ പ്രസാദിച്ചില്ലെങ്കിൽ വീട്ടിൽ താമസിക്കുന്നവർക്ക് സന്തോഷവും ഐശ്വര്യവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയിയും ധാരാളം മലയാളികൾ പിന്തുടരാറുണ്ട്.

വീട് നിർമിക്കുമ്പോൾ വാസ്തുവിൽ ശ്രദ്ധിക്കുന്ന നല്ലൊരുവിഭാഗം മലയാളികളുണ്ട്. വാസ്തുപുരുഷൻ പ്രസാദിച്ചില്ലെങ്കിൽ വീട്ടിൽ താമസിക്കുന്നവർക്ക് സന്തോഷവും ഐശ്വര്യവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയിയും ധാരാളം മലയാളികൾ പിന്തുടരാറുണ്ട്. പ്രധാനമായും വാസ്തുപരമായി ഉള്ള തകരാറുകൾ പരിഹരിക്കുന്നതിനായാണ് ഫെങ്‌ഷൂയി വിധികൾ ചെയ്യുന്നത്. കൊറോണക്കാലം മൂലം സാമ്പത്തിക ബുദ്ധിമുട്ടുകളും മനഃപ്രയാസവും അനുഭവിക്കുന്ന കോടിക്കണക്കിനാളുകളുണ്ട്. എല്ലാവരും വീട്ടിലേക്ക് ഒതുങ്ങുന്ന ഈ വിഷമവേളയിൽ വീട്ടിൽ പോസിറ്റീവ് അന്തരീക്ഷം നിലനിർത്താൻ ഫെങ്‌ഷുയി സഹായിക്കും.
പലതരം ചിത്രങ്ങളും പ്രതിമകളും വസ്‌തുക്കളും ഉപയോഗിച്ച് ഊര്‍ജ്ജവത്‌ക്കരണം നടത്തുന്ന രീതിയായ സിംബോളിക് ഫെങ്ഷൂയി ആണ് കൂടുതൽ പ്രചാരത്തിലുള്ളത്. ലാഫിംഗ് ബുദ്ധ, ചൈനീസ് മുളകൾ, നാണയങ്ങൾ എന്നിവയെല്ലാം ഈ ഗണത്തിൽ വരും. സാമ്പത്തിക ഉന്നതിക്കും തൊഴില്‍തടസം, വിദ്യാതടസം, വിവാഹതടസം തുടങ്ങിയ പ്രശ്നങ്ങളുടെ പരിഹാരത്തിനുമായി ഇവ സഹായിക്കുമെന്നാണ് വിശ്വാസം. ആർക്കും എവിടെയും പരീക്ഷിക്കാവുന്ന ചെലവ് കുറഞ്ഞ രീതിയെന്നതാണ് ഫെങ്‌ഷൂയിയെ കൂടുതൽ ജനകീയമാക്കുന്നത്.
1 പോസിറ്റിവ് എനർജി നിറയ്ക്കാം - പോസിറ്റീവ് എനര്‍ജി മുന്‍വാതിലിലൂടെയാണ് വീടിനുള്ളില്‍ പ്രവേശിക്കുന്നത്. വീടിന്റെ മുന്‍വശം എപ്പോഴും വൃത്തിയായിരിക്കണം. വാരിവലിച്ച് സാധനങ്ങൾ ഇട്ടിരിക്കുന്ന വീടുകളിൽ ഒരിക്കലും പോസിറ്റിവ് എനർജി തങ്ങിനിൽക്കില്ല. അതിനാൽ വീട് കൃത്യമായി ക്രമീകരിക്കുക.
2 സാധനങ്ങൾ ക്രമം തെറ്റാതെ - ഓരോ വസ്തുക്കൾക്കും ഓരോ സ്ഥാനമുണ്ട്, സ്ഥാനം തെറ്റി വസ്തുക്കൾ കിടക്കുന്നത് നെഗറ്റിവ് എനർജിക്ക് ഇടയാക്കും. പോസിറ്റീവ് എനര്‍ജിയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താത്ത വിധത്തില്‍ വീട്ടുസാധനങ്ങള്‍ ക്രമീകരിക്കണം.
3 കണ്ണാടികള്‍ തൂക്കിയിടുക- വീടിനുള്ളിലെ കണ്ണാടികള്‍ പോസിറ്റീവ് എനര്‍ജിയെ പ്രതിഫലിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ അവ താമസക്കാരിലേക്ക് എത്തുന്ന രീതിയിൽ പ്രദർശിപ്പിക്കുക. വീട്ടിലും പരിസരങ്ങളിലുമുള്ള നെഗറ്റീവ് എനര്‍ജിയുടെ സഞ്ചാരത്തെ തടയാൻ കണ്ണാടികൾക്ക് കഴിയും. പോസിറ്റീവ് എനര്‍ജിയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ മുന്‍വാതിലിന് അഭിമുഖമായി ഒരു കണ്ണാടി വയ്ക്കാവുന്നതാണ്.
4 പൊട്ടിയതും തകർന്നതും പാടില്ല - പൊട്ടിയതോ തകരാറുള്ളതോ ആയ സ്‌റ്റെയറുകള്‍ വാതിലുകള്‍ ജനാലകള്‍ മുതലായവ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും.അത് പോലെ തന്നെ ഉടഞ്ഞ ചില്ല്, പാത്രങ്ങൾ എന്നിവയും അശുഭമാണ്. ഇവ ഉപയോഗശൂന്യമായാൽ ഉടൻ വീട്ടിൽ നിന്നും മാറ്റുക.
5 അകത്തളത്തിന് പച്ച നിറമേകാം - വ്യത്യസ്തമായ നിറങ്ങൾക്ക് വ്യത്യസ്ത അർത്ഥങ്ങളാണുള്ളത്. അവ നൽകുന്ന ഫലങ്ങളും വ്യത്യസ്തമാണ്.പച്ച ജീവിതത്തിന്റെയും പ്രതീക്ഷയുടെയും നിറമാണ്. മഞ്ഞ ശക്തിയുടെ പ്രതീകമാണ്. ചുവപ്പും പര്‍പ്പിളും ഭാഗ്യത്തിന്റെ നിറങ്ങളാണ്. അതിനാൽ ഫലങ്ങൾ നോക്കി നിറങ്ങൾ തെരഞ്ഞെടുക്കുക.
English Summary- Fengshui Tips for Prosperity