വീട്ടിലെയും താമസക്കാരുടെയും ജീവിതത്തിലെ കയറ്റിറക്കങ്ങളെ വാസ്തു സ്വാധീനിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം തുടർന്ന് വായിക്കുക.. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ പ്രശ്നങ്ങൾക്കും നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പലതരത്തിലുള്ള വാസ്തു പരിഹാരങ്ങൾ നിർദേശിക്കപ്പെടാറുണ്ട്. ചൈനീസ് വാസ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിലെയും താമസക്കാരുടെയും ജീവിതത്തിലെ കയറ്റിറക്കങ്ങളെ വാസ്തു സ്വാധീനിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം തുടർന്ന് വായിക്കുക.. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ പ്രശ്നങ്ങൾക്കും നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പലതരത്തിലുള്ള വാസ്തു പരിഹാരങ്ങൾ നിർദേശിക്കപ്പെടാറുണ്ട്. ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ്‌ഷൂയി അത്തരത്തിൽ ഒന്നാണ്.

ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രണയം നിലനിൽക്കാതെ പോകുന്നതും ദാമ്പത്യം തകരുന്നതുമെല്ലാം നെഗറ്റീവ് വാസ്തു മൂലമാണ് എന്നാണ് ഫെങ്‌ഷൂയി പറയുന്നത്. അതിനുള്ള പരിഹാരവും ഫെങ്‌ഷൂയി തന്നെ നിർദേശിക്കുന്നുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങൾ അകറ്റാനും സന്തോഷം നിറയ്ക്കാനും പല നിറങ്ങളുള്ള ലൈറ്റുകൾക്ക് സാധിക്കും എന്നാണ് ഫെങ്‌ഷുയി വിശ്വാസം. വീട്ടിലെ കിടക്കുന്ന മുറിയിൽ ചുവന്ന സീറോ ബള്‍ബ്  ഉപയോഗിച്ചാല്‍ നിങ്ങളുടെ പ്രണയം സാക്ഷാത്ക്കരിക്കപ്പെടുമെന്നാണ് ഫെങ്ഷുയി പറയുന്നത്.

ADVERTISEMENT

കിടക്കുന്നതിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ചുവന്ന സീറോ വോൾട്ട്  ബള്‍ബ് ദിവസവും മൂന്ന് മണിക്കൂര്‍ ഓണ്‍ ചെയ്തു വച്ചാല്‍ പ്രണയം സാക്ഷാത്കരിക്കപ്പെടും എന്നാണ് ഫെങ്ഷുയി പറയുന്നത്.  ഇനി പ്രണയിച്ച ശേഷം വിവാഹം നടക്കാൻ താമസം നേരിടുന്നു എന്ന് കരുതുക, വിവാഹം വൈകുന്നവര്‍ ഈ ബള്‍ബ് ദിവസം മുഴുവന്‍ പ്രകാശിപ്പിച്ചാല്‍ വിവാഹം നടക്കുമത്രേ! 

കേൾക്കുമ്പോൾ അന്ധവിശ്വാസമെന്നു തോന്നാമെങ്കിലും ഫെങ്‌ഷുയി വിശ്വാസികളായ ചൈനക്കാർ  കാലങ്ങളായി പിന്തുടർന്ന് വരുന്ന രീതികളാണ് ഇവ. ചൈനീസ് ഗൃഹനിർമാണ രീതികളിൽ ഫെങ്‌ഷൂയിക്ക് അത്രമാത്രം പ്രാധാന്യം നൽകി വരുന്നു. എന്നാല്‍ ഫെങ്‌ഷൂയി തത്വങ്ങള്‍ വിജയകരമായി നടപ്പാക്കണമെങ്കില്‍ ചില ഫെങ്‌ഷൂയി നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിൽ പ്രധാനമാണ് വീട് അടുക്കും  ചിട്ടയോടും കൂടി പരിപാലിക്കുക എന്നത്.

ADVERTISEMENT

വീട്ടിലേക്ക് ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കുക, സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പാക്കുക,തുടങ്ങിയ കാര്യങ്ങൾ ഫെങ്‌ഷൂയി നയങ്ങൾ പിന്തുടരുമ്പോൾ നിർബന്ധമായും പാലിക്കേണ്ടതാണ്. ചെലവില്ലാതെ വീട്ടിൽ പോസിറ്റിവ് എനർജി നിറയ്ക്കുക എന്നതാണ് ഫെങ്‌ഷൂയിയുടെ അടിസ്ഥാന തത്വം.

തയാറാക്കിയത് 

ADVERTISEMENT

ലക്ഷ്മി നാരായണൻ