ഒരു വീട് വാങ്ങുമ്പോൾ പലപ്പോഴും ആളുകളെ വെട്ടിലാക്കുന്ന ഒന്നാണ് വീടിന്റെ വാസ്തു ശരിയാണോ എന്ന ചോദ്യം. മുൻകാലങ്ങളിൽ വാസ്തു നോക്കി മാത്രമേ വീടുകൾ നിർമ്മിക്കുമായിരുന്നുള്ളൂ. എന്നാൽ ഇടക്കാലത്ത് അതിൽ മാറ്റം വന്നു. എന്നാൽ ഇപ്പോഴിതാ വാസ്തു വീണ്ടും ട്രെൻഡായി മാറുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വീട് വാങ്ങുമ്പോൾ പലപ്പോഴും ആളുകളെ വെട്ടിലാക്കുന്ന ഒന്നാണ് വീടിന്റെ വാസ്തു ശരിയാണോ എന്ന ചോദ്യം. മുൻകാലങ്ങളിൽ വാസ്തു നോക്കി മാത്രമേ വീടുകൾ നിർമ്മിക്കുമായിരുന്നുള്ളൂ. എന്നാൽ ഇടക്കാലത്ത് അതിൽ മാറ്റം വന്നു. എന്നാൽ ഇപ്പോഴിതാ വാസ്തു വീണ്ടും ട്രെൻഡായി മാറുകയാണ്. വാസ്തു നോക്കുന്നത് പൊതുവെ പോസിറ്റിവ് എനർജിയുടെ ഭാഗമായാണ്.ശാസ്ത്രവും വിശ്വാസവും ഒരു പോലെ സംഗമിക്കുന്നതാണ് വാസ്തുശാസ്ത്രം.

ADVERTISEMENT

ഓരോ ഭൂമിയുടെയും ഘടനയനുസരിച്ചാണ് അവിടെ നിർമിക്കുന്ന ഭവനങ്ങളുടെ വാസ്തു നിർണയിക്കപ്പെടുന്നത്. വാസ്തുശാസ്ത്രപ്രകാരം ഓരോ വീടിനും ആ വീട് നില്‍ക്കുന്ന ഭൂമിക്കും ആത്മാവും ജീവനുമുണ്ടെന്നും വിധിപ്രകാരം വസ്തുവില്‍ നിര്‍മ്മാണം നടത്തിയാല്‍ ആ ഭവനത്തിലും അവിടുത്തെ അന്തേവാസികള്‍ക്കും ഐശ്വര്യപൂര്‍ണവും സമാധാനം നിറഞ്ഞതുമായ ജീവിതം ലഭ്യമാകുമെന്നും പറയപ്പെടുന്നു.

വാസ്തു ശാസ്ത്രത്തിന്റെ മർമം എന്നത് വാസ്തു പുരുഷനാണ്. അത് പോലെ തന്നെ ഓരോ ദിക്കും സ്ഥാനവും വാസ്തുശാസ്ത്രത്തിൽ പ്രധാനപ്പെട്ടതാണ്. വാസ്തു പ്രകാരം  പലതരം ഊര്‍ജ്ജങ്ങള്‍ എല്ലാ സ്ഥലത്തുമുണ്ട്, ഈ ഊര്‍ജ്ജത്തെ ഒരു നേര്‍ധാരയില്‍ കൊണ്ടു വരുന്നതിനാണ്, വാസ്തു പൂജയും, വാസ്തുബലിയുമൊക്കെ കഴിക്കുന്നത്. കന്നിമൂല , അഗ്നികോൺ തുടങ്ങിയ ദിശകൾ വാസ്തുവിൽ പ്രധാനമാണ്.

ADVERTISEMENT

വടക്കു കിഴക്കായി തലവച്ചിരിക്കുന്ന വാസ്തുപുരുഷന്റെ പാദഭാഗം കന്നിമൂല എന്നാണ് പറയാറ്. മനുഷ്യന്റെ ശരീരവുമായി ഈ ഭാഗം താരത്മ്യപ്പെടുത്തിയാല്‍ ആദ്യ ജീവ സ്പര്‍ശം ഉണ്ടാകുന്നതും ഇവിടെയാണ് എന്ന് പറയപ്പെടുന്നു. ഇതേ രീതിയിൽ പഞ്ചഭൂതങ്ങളായ വായു, അഗ്നി, ജലം, ഭൂമി, ആകാശം എന്നിവയും പ്രാധാന്യമർഹിക്കുന്നു. ഗൃഹത്തിൽ വസിക്കുന്ന വ്യക്തികളുടെ സന്തോഷവും സമാധാനവും പഞ്ചഭൂതങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ADVERTISEMENT

പഞ്ചഭൂതങ്ങളെ പോലെ തന്നെ പ്രധാനമാണ് അഷ്ടദിക്ക്പാലകര്‍ എന്ന സങ്കൽപം.വടക്ക് - കുബേരന്‍ (ധനദേവത) ,തെക്ക് - യമന്‍ ( മരണദേവന്) ,കിഴക്ക് - സൂര്യദേവന്‍ (സാക്ഷി) പടിഞ്ഞാറ് - വരുണദേവന്‍, തെക്ക് കിഴക്ക് - ശിവന്,വടക്ക് കിഴക്ക് - അഗ്നി (ഊര്‍ജ്ജം) ,തെക്ക് പടിഞ്ഞാറ് - വായു, വടക്ക് പടിഞ്ഞാറ് - പിതൃക്കള്‍ എന്നിങ്ങനെയാണ് അഷ്ടദിക്ക്പാലകര്‍ എന്ന സങ്കൽപം. 

English Summary- Vasthu Tips for Better Living