ജീവിതത്തിലെ പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ ഒരല്‍പം വിശ്വാസങ്ങളെ മുറുകിപിടിക്കുന്നതാണ് നല്ലത്. വാസ്തു-ഫെങ്‌ഷുയിപ്രകാരം വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്. അതിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാൻറ് വയ്ക്കുന്നത് ഉത്തമമാണ്. എന്നാല്‍ ഫെങ്‌ഷുയി പ്രകാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ ഒരല്‍പം വിശ്വാസങ്ങളെ മുറുകിപിടിക്കുന്നതാണ് നല്ലത്. വാസ്തു-ഫെങ്‌ഷുയി പ്രകാരം വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്. അതിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാൻറ് വയ്ക്കുന്നത് ഉത്തമമാണ്.

എന്നാല്‍ ഫെങ്‌ഷുയി പ്രകാരം മണിപ്ലാന്റ് വീട്ടില്‍ വെറുതേ വളര്‍ത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. ഇവ കൃത്യമായി ചെയ്താല്‍ മാത്രമേ ഗുണമുണ്ടാകൂ. വീടിനുള്ളിൽ കൃത്യമായ സ്ഥാനത്ത് ക്രമീകരിക്കുകയാണെങ്കിൽ മണി പ്ലാന്റ് ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ങ്ഷുയിയും പറയുന്നു. എന്നാല്‍ സ്ഥാനം തെറ്റിച്ചാല്‍ ഫലം വിപരീതമാകും.

ADVERTISEMENT

മണി പ്ലാന്റിന്റെ സ്ഥാനം - സ്ഥാനം നോക്കി വേണം മണിപ്ലാന്റ് നടാന്‍. മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് വയ്‌ക്കേണ്ടത്. ഈ ഭാഗത്താണ് ധനം കൊണ്ടുവരുമെന്നു കരുതപ്പെടുന്ന വീനസിന്റെ വാസസ്ഥലമാണ്. ഗണപതിയുടെ വാസസ്ഥാനവും ഇതാണെന്നാണു കരുതപ്പെടുന്നത്. അതുപോലെ, വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണിപ്ലാന്റ് നടരുതെന്നും ഫെങ്‌ഷുയി വിദഗ്ധര്‍ പറയുന്നു. ഇവിടം നെഗറ്റീവ് എനെര്‍ജിയുടെ വശമാണ്.

മണിപ്ലാന്റ് എപ്പോഴും ചട്ടിയിലോ കുപ്പിയിലോ നടുന്നതാണ് ഉത്തമം. അതുപോലെ മണിപ്ലാന്റ് ഒരിക്കലും ഉണങ്ങി പോകാതെയും സൂക്ഷിക്കണം. ഇത് നിങ്ങളുടെ സമ്പത്തിന്റെ ക്ഷയം ആണ് കാണിക്കുന്നത്. സൂര്യപ്രകാശം മണി പ്ലാന്റിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായതിനാല്‍ ജനലിന് സമീപത്ത് മണിപ്ലാന്റ് വളര്‍ത്താവുന്നതാണ്. 

ADVERTISEMENT

മണിപ്ലാന്റിന്റെ ഇലകള്‍ക്ക് ഹൃദയാകൃതിയുമുണ്ട്. ഇത് ബന്ധങ്ങള്‍ സുദൃഢമാകാൻ സഹായിക്കും എന്നുമൊരു വിശ്വാസമുണ്ട്‌. ദമ്പതിമാര്‍ താമസിക്കുന്നിടത്ത് ഒരു കാരണവശാലും മണിപ്ലാന്റ് കിഴക്കുപടിഞ്ഞാറു ദിശയില്‍ സൂക്ഷിക്കരുത്.. ഇത് ദാമ്പത്യത്തില്‍ വഴക്കുകള്‍ക്ക് ഇട വരുത്തും.  അതുപോലെ മണിപ്ലാന്റ് വീട്ടില്‍ ഉള്ളവര്‍ അല്ലാതെ മറ്റുള്ളവരെ കൊണ്ട് വെട്ടിക്കരുത് എന്നും വിശ്വാസമുണ്ട്‌. ഇത് ധനം കൈമറിഞ്ഞ് പോകാന്‍ കാരണമാകുമത്രേ.

വീടിനുള്ളില്‍ ശുദ്ധവായുവിന്റെ സഞ്ചാരം ഉറപ്പുവരുത്താന്‍ മണിപ്ലാന്റിന് സാധിക്കും. അന്തരീക്ഷത്തില്‍ നിന്നും അപകടകാരികളായ രാസമൂലകങ്ങളെ വലിച്ചെടുക്കാനുള്ള കഴിവ് മണിപ്ലാന്റിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. നല്ലൊരു ഇന്‍ഡോര്‍ പ്ലാന്റ് കൂടിയാണ് മണിപ്ലാന്റ് എന്നതില്‍ സംശയമില്ല.  ശാസ്ത്രീയമായ അടിത്തറകള്‍ പറയാനില്ലെങ്കിലും മണിപ്ലാന്റ് ഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. 

ADVERTISEMENT

English Summary- Money Plant for Prosperity; Fengshui Tips; Vasthu