പൂന്തോട്ടത്തിനുമുണ്ട് വാസ്തു; ഈ ചെടികൾ അശുഭം; വീട്ടിൽ ഒഴിവാക്കണം
വീട്ടകത്തായാലും പുറത്ത് പൂന്തോട്ടത്തിലായാലും ചെടികൾ, വൃക്ഷങ്ങൾ നടുമ്പോഴും വയ്കുമ്പോഴും വാസ്തു അനുസരിച്ച് ചെയ്യുന്നത് വീട്ടിൽ സന്തോഷം, സമാധാനം, ഐശ്വര്യം, ആരോഗ്യം, കുടുംബഐക്യം എന്നിവ വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം. വാസ്തുപ്രകാരം വീട്ടകത്ത് വയ്ക്കാവുന്ന ചെടികൾ ലക്കിബാംബു- ഭാഗ്യം, ഐശ്വര്യം,

വീട്ടകത്തായാലും പുറത്ത് പൂന്തോട്ടത്തിലായാലും ചെടികൾ, വൃക്ഷങ്ങൾ നടുമ്പോഴും വയ്കുമ്പോഴും വാസ്തു അനുസരിച്ച് ചെയ്യുന്നത് വീട്ടിൽ സന്തോഷം, സമാധാനം, ഐശ്വര്യം, ആരോഗ്യം, കുടുംബഐക്യം എന്നിവ വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം.
വാസ്തുപ്രകാരം വീട്ടകത്ത് വയ്ക്കാവുന്ന ചെടികൾ
ലക്കിബാംബു- ഭാഗ്യം, ഐശ്വര്യം, സമാധാനഅന്തരിക്ഷം, പോസിറ്റിവ് എനർജി പ്രദാനം ചെയ്യുന്നു.
തുളസി- അന്തരിക്ഷവായു ശുദ്ധികരിക്കുന്നു. പോസിറ്റിവ് എനർജി നൽകുന്നു. വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് ദിശകളിൽ നടാൻ ഉത്തമം. തെക്ക് ഭാഗത്ത് നടാൻ പാടില്ല.
മണിപ്ലാന്റ്- ധന, ഐശ്വര്യ ആകർഷണത്തിന് ഉത്തമം. ലിവിങ് റൂമിന്റെ തെക്ക്-കിഴക്ക് ദിശയിൽ വയ്ക്കാം.
കറ്റാർ വാഴ- ഔഷധസസ്യം, വായുശുദ്ധികരിക്കുന്നു. കുറഞ്ഞ പരിപാലനം മതി. കുടുംബൈശ്വര്യത്തിന് കിഴക്ക് വടക്ക് ഭാഗത്ത് വയ്ക്കുന്നതാണ് നല്ലത്.
സ്നേക് പ്ലാന്റ്- സർപ്പപോള എന്നറിയപ്പെടുന്നു. കാഴ്ചയിൽ പാമ്പുമായുള്ള സാമ്യമാണ് പേരിന് കാരണം. അന്തരീക്ഷവായുവിലെ വിഷാംശം വലിച്ചെടുക്കാൻ പ്രത്യേശേഷി. കിഴക്ക് തെക്ക് , തെക്ക് കിഴക്ക് ഭാഗത്ത് വയ്ക്കാം.
പീസ് ലില്ലി- പേര് പോലെതന്നെ സമാധാന അന്തരീക്ഷംനിലനിർത്തുന്നു. ബെഡ്റൂമിൽ വയ്ക്കാം.
ജെയ്ഡ് പ്ലാന്റ്- ഡോളർപ്ലാന്റ് എന്നും അറിയപ്പെടുന്നു. ധനത്തെ പ്രതിനിധീകരിക്കുന്നു. വീട്ടിൽ തെക്ക്-കിഴക്ക് ദിശയിൽ വയ്ക്കാം.
വീടിനും ഉദ്യാനത്തിനും പറ്റുന്ന ചെടികൾ
വീട്ടിലേക്ക് - ലക്കി ബാംബു, തുളസി, മണിപ്ലാന്റ്, കറ്റാർവാഴ, സർപ്പപോള, പീസ് ലില്ലി, ജെയ്ഡ്പ്ലാന്റ്, സിങ്കോണിയം, ആന്തുറിയം.
ഉദ്യാനത്തിലേക്ക്- ബോധിവൃക്ഷം, മാവ്, പ്ലാവ്, വേപ്പ്, തെങ്ങ്.
വീട്ടകത്ത് ഒഴിവാക്കേണ്ട ചെടികൾ
ബോൺസായ് - കലാപരമായി വളർത്താമെങ്കിലും അശുഭം. ദൗർഭാഗ്യം ആകർഷിക്കുന്നു. അകത്തളത്തിൽ വേണ്ട.
ഉണങ്ങിയതും വാടിയതുമായ ചെടികൾ അനാരോഗ്യത്തിന്റെ ലക്ഷണം ഇന്റിരിയറിൽ പാടില്ല.
മുൾചെടികൾ- അകത്തളത്തിൽ മുൾച്ചെടികൾ വയ്ക്കരുത്
കോട്ടൺപ്ലാന്റ്- അശുഭം അകത്ത് വേണ്ട.
വള്ളിച്ചെടികൾ- ഭിത്തിയിൽ പടരുന്നവ ഒഴിവാക്കണം. വിള്ളലുകളിൽ വേരാഴ്ത്തി വലുതാക്കും. ചോർച്ചയ്ക്കും കാരണമാകും. ഇവ നെഗറ്റിവ് എനർജി കൊണ്ടുവരും.
വാസ്തു അനുസരിച്ച് ചെടികൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ചെടിച്ചട്ടിയിലുള്ള ചെടികൾ ഇന്റിരിയറിൽ പോസിറ്റിവ് എനർജി നൽകുന്നതാണ്.
- രണ്ട്, നാല്, ആറ് എന്നീ ക്രമത്തിലാവണം ചെടികൾ വയ്കേണ്ടത്.
- ഉണങ്ങിയ ഇലകൾ ദിനംപ്രതിമാറ്റണം
- പൊട്ടിയ ചെടിചട്ടികൾ അകത്ത് വയ്ക്കരുത്. നെഗറ്റിവ് എനർജി പ്രസരിപ്പിക്കും.
- ജനൽകമ്പികളിൽ ചെടികൾ തൂക്കരുത്. പോസിറ്റിവ് എനർജി തടയും.
- വീട്ടകത്ത് വാട്ടർബോഡി നല്ലതാണ്. ഊർജ്ജം നിറയ്ക്കുന്നതാണ്. ഫൗണ്ടൻ, മീൻകുളം എന്നിവ വടക്ക് കിഴക്ക് ദിശയിൽ വേണം
- മുൾച്ചെടികൾ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ വയ്യെങ്കിൽ അവയോട് ചേർന്ന് തുളസി വച്ചാൽ ദോഷം മാറും.
- കൃത്രിമ ചെടികളും പൂക്കളും വീട്ടകത്ത് പാടില്ലെന്നാണ്ണ് വാസ്തു അനുശാസിക്കുന്നത്
English summary- Vasthu Guidelines for Gardening