വടക്കുകിഴക്കേ മൂലയ്ക്ക് അടുക്കള വന്നാൽ സ്ത്രീകൾക്കു ദോഷമോ?
തെക്കുകിഴക്ക് ഭാഗത്ത് അടുക്കള വരുമ്പോൾ, ആ അടുക്കളയുടെ കിഴക്കുവശത്ത് work area വരുന്നത് ഉത്തമമല്ല. എന്നാൽ തെക്കു വശത്ത് വന്നാൽ ദോഷമില്ല എന്ന് മനസ്സിലാക്കേണ്ടതുമാണ്. കിഴക്കേ ഭാഗം അല്ലെങ്കിൽ വടക്കേ ഭാഗം അതിൽ

∙അടുക്കളയുടെ സ്ഥാനം വടക്കു കിഴക്കേ മൂലയെന്നും തെക്കുകിഴക്കേ മൂലയെന്നും രണ്ടഭിപ്രായം കേൾക്കുന്നു. ഉത്തമമായത് ഏതെന്നു വിശദീകരിക്കാമോ?
വടക്കുവശത്തോ, കിഴക്കുവശത്തോ വരുന്ന മുറികൾ പചനാലയം അഥവാ അടുക്കള ആകാം എന്നാണ് ശാസ്ത്രം. വടക്കുകിഴക്ക് എന്നത് വടക്കിനിയുടെയും കിഴക്കിനിയുടെയും പൊതുവായ ഭാഗമായതിനാൽ സ്വീകരിക്കാവുന്നതാണ്. അതുപോലെ തന്നെ തെക്കുകിഴക്ക് എന്നത് കിഴക്കിനിയുടെ ഭാഗം ആയതിനാൽ, അതും സ്വീകാര്യയോഗ്യമാണ്. എന്നാൽ തെക്കുകിഴക്ക് ഭാഗത്ത് അടുക്കള വരുമ്പോൾ, ആ അടുക്കളയുടെ കിഴക്കുവശത്ത് work area വരുന്നത് ഉത്തമമല്ല. എന്നാൽ തെക്കു വശത്ത് വന്നാൽ ദോഷമില്ല എന്ന് മനസ്സിലാക്കേണ്ടതുമാണ്. കിഴക്കേ ഭാഗം അല്ലെങ്കിൽ വടക്കേ ഭാഗം അതിൽ ഏതാണ് ഉത്തമം എന്നുള്ള ചോദ്യമില്ല. എല്ലാം ഒരു പോലെ എന്നാണ് പറയുന്നത്.
∙കിഴക്കോട്ട് ദർശനമായി പണിത വീടിന് പടിഞ്ഞാറുവശത്ത് അടുക്കള വന്നാൽ ദോഷമുണ്ടോ?
വടക്കുപടിഞ്ഞാറാവാം. നേരേ പടിഞ്ഞാറു വശത്ത് വരുന്നത്, അതാണു വായുപദം. വടക്കേ വിങ്ങിൽ പടിഞ്ഞാറേ അറ്റത്താവാം. പക്ഷേ പാചകം ചെയ്യുന്നത് അല്ലെങ്കിൽ അടുപ്പു വയ്ക്കേണ്ടത് കിഴക്കുവശത്താണ് ഉത്തമം.
∙വടക്കു കിഴക്കേ മൂലയ്ക്ക് അടുക്കള വന്നാൽ സ്ത്രീകൾക്കു ദോഷമുണ്ടെന്നു കേൾക്കുന്നു. ഇതിൽ വാസ്തവമുണ്ടോ?
വാസ്തുശാസ്ത്രത്തിൽ അക്കാര്യം പ്രതിപാദിക്കുന്നില്ല. വടക്കിനിയിലോ കിഴക്കിനിയിലോ അടുക്കളയുണ്ടാക്കുമ്പോൾ വടക്കു കിഴക്കേ മൂല വടക്കിനിയും കിഴക്കിനിയും ഉൾപ്പെട്ട ഭാഗമാണ്, അതുകൊണ്ടു തന്നെ ദോഷമില്ല.
∙അടുക്കള തെക്കുകിഴക്കു തന്നെ പണിയണമെന്നു ചിലർ പറയുന്നു. കിണറിന്റെ സ്ഥാനം വടക്കുകിഴക്കായതു കൊണ്ടാണത്രേ ഇത്?.
അടുക്കള തെക്കുകിഴക്കു തന്നെ വേണമെന്ന് ശാസ്ത്രം നിർബന്ധിക്കുന്നില്ല. എന്നാൽ കിണറിന്റെ സ്ഥാനം വടക്കു കിഴക്കാണെങ്കിൽ ഈ പക്ഷം ശരിയാണ്. കേരളീയ ഗൃഹനിർമാണരീതി എന്നത് നാലുകെട്ടു സമ്പദായമാണല്ലോ. അങ്ങനെ വരുമ്പോൾ ശാസ്ത്രം അനുശാസിക്കുന്നത് അടുക്കള വടക്കോ, കിഴക്കോ പണി ചെയ്യണം എന്നാണ്. തെക്കുകിഴക്ക് മാത്രമേ പാടുള്ളൂ എന്നു പറഞ്ഞിട്ടില്ല.
English Summary- Vasthu Doubts about Kitchen