വീടിനു വെളിയിൽ മുറി പണിയുമ്പോൾ സ്ഥാനം നോക്കണോ? തെറ്റിയാൽ ദോഷമോ?
സാധാരണ പഴയ ചിട്ട പ്രകാരമാണെന്നുവച്ചാല്‍ നമ്മൾ പത്തായപ്പുര പണിയുക എന്നു പറയും. പത്തായപ്പുരകൊണ്ട് എന്താണുദ്ദേശിക്കുന്നത്? നെല്ലിടാനോ നെല്ല് സൂക്ഷിക്കാനോ ആണ്. അതായത് അത് ധാന്യാലയമായിട്ടു മാറും. ധാന്യാലയം തെക്കോ അല്ലെങ്കിൽ പടിഞ്ഞാറോ വേണം.

കിഴക്കോട്ട് ദർശനമുള്ള വീട്. കിടപ്പുമുറി, ധനം സൂക്ഷിപ്പുമുറി എവിടെ ആകുന്നതാണ് ഉത്തമം?
ഗൃഹം എങ്ങോട്ടു ദർശനമുള്ളതായാലും തെക്കോ പടിഞ്ഞാറോ തന്നെയാണ് ധനാലയം വേണ്ടത്. തെക്കുവശത്ത് ഉള്ള മുറിയിലോ പടിഞ്ഞാറു വശത്തുള്ള മുറിയിലോ ധനം സൂക്ഷിക്കാം. കിടപ്പുമുറിയിലോ തെക്കിനിയിലോ പടിഞ്ഞാറ്റിയിലോ ആകുന്നതാണ് അഭികാമ്യം.
കിടപ്പുമുറി ഏറ്റവും നല്ലത് എവിടെയാണ്? അതിന്റെ അളവ്?
തെക്കിനിയിലും പടിഞ്ഞാറ്റിയിലുമാണ് ഏറ്റവും നല്ലത്. അതാതു ദിക്കിനു യോജിച്ച വിധത്തിലുള്ള നല്ല കണക്കുകൾ വേണമെന്നേ പറയാൻ പറ്റൂ. മുറികളുടെ ദീർഘവിസ്താരത്തെ കൂട്ടി ഇരട്ടിച്ചാൽ കിട്ടുന്ന ചുറ്റളവ് ആണ് ഇതിന് കണക്കാക്കേണ്ടത്. 11.76 മീറ്റർ (16 കോൽ 8 അംഗുലം), 14.64 മീറ്റർ (20 കോൽ 8 അംഗുലം) എന്നീ കണക്കുകൾ പ്രായേണ സ്വീകരിച്ചു വരുന്നു. എന്നാൽ മുറിയുടെ ഉപയോഗത്തിനനുസരിച്ച് വലിയ ചുറ്റളവുള്ള മുറികൾ സ്വീകരിക്കാവുന്നതാണ്.
വീടിനു വെളിയിൽ മുറി പണിയുന്നതിന് പ്രത്യേകിച്ച് സ്ഥാനമുണ്ടോ?
ശാസ്ത്രമുണ്ട്. സാധാരണ പഴയ ചിട്ട പ്രകാരമാണെന്നുവച്ചാല്‍ നമ്മൾ പത്തായപ്പുര പണിയുക എന്നു പറയും. പത്തായപ്പുരകൊണ്ട് എന്താണുദ്ദേശിക്കുന്നത്? നെല്ലിടാനോ നെല്ല് സൂക്ഷിക്കാനോ ആണ്. അതായത് അത് ധാന്യാലയമായിട്ടു മാറും. ധാന്യാലയം തെക്കോ അല്ലെങ്കിൽ പടിഞ്ഞാറോ വേണം. അതേ സ്ഥാനത്ത്, വിറകുപുര എന്നു പറഞ്ഞാൽ ഒരു കണക്കിന് അത് അന്നാലയമായിട്ടു വരും. അവിടെ ഒരു അടുക്കളയുണ്ടാകണം. അത് വടക്കോ കിഴക്കോ വേണ്ടിവരും.
ഉപയോഗമനുസരിച്ച് ആ തത്ത്വം ഏതിനാണ് യോജിപ്പിക്കേണ്ടതെന്നു വച്ചാൽ ആ യോജിപ്പുള്ള സ്ഥലത്ത് പ്രധാന പുര വേണം എന്നേയുള്ളൂ. ആ പ്രധാന പുരയ്ക്കാണ് ദർശനം കണക്കാക്കുക. തെക്കുവശത്തു പണിയുന്ന പത്തായപ്പുര വടക്കോട്ടു മുഖമായിരിക്കും. അതല്ലെങ്കിൽ കിഴക്കുഭാഗത്തു പണിയുന്ന തൊഴുത്ത് പടിഞ്ഞാട്ടു മുഖമായിരിക്കും. ഗൃഹത്തിന് അഭിമുഖമായിട്ടുവേണം എന്നാണ് തത്ത്വം.
English Summary- Best Position for Outhouse, Bedrooms; Vasthu Tips in Malayalam