വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ പെയിന്റിങ്ങുകൾ; തെറ്റായി സ്ഥാപിക്കരുത്
വീടിന്റെ ഭിത്തി അലങ്കരിക്കാന്‍ പെയിന്റിങ്ങുകളോളം മികച്ച ഒന്നില്ല. ആഢ്യത്വമോ കൂള്‍ വൈബോ, എന്ത് തന്നെയാകട്ടെ പെയിന്റുങ്ങളിലുണ്ട് എല്ലാത്തിനും പരിഹാരം. എന്നാൽ വാസ്തു, ഫെങ്ഷുയി പ്രകാരം ചിത്രങ്ങള്‍ക്ക് പോസിറ്റീവ്, നെഗറ്റീവ് ഊര്‍ജങ്ങള്‍ കൈമാറാനുള്ള കഴിവുള്ളത്
വീടിന്റെ ഭിത്തി അലങ്കരിക്കാന്‍ പെയിന്റിങ്ങുകളോളം മികച്ച ഒന്നില്ല. ആഢ്യത്വമോ കൂള്‍ വൈബോ, എന്ത് തന്നെയാകട്ടെ പെയിന്റുങ്ങളിലുണ്ട് എല്ലാത്തിനും പരിഹാരം. എന്നാൽ വാസ്തു, ഫെങ്ഷുയി പ്രകാരം ചിത്രങ്ങള്‍ക്ക് പോസിറ്റീവ്, നെഗറ്റീവ് ഊര്‍ജങ്ങള്‍ കൈമാറാനുള്ള കഴിവുള്ളത്
വീടിന്റെ ഭിത്തി അലങ്കരിക്കാന്‍ പെയിന്റിങ്ങുകളോളം മികച്ച ഒന്നില്ല. ആഢ്യത്വമോ കൂള്‍ വൈബോ, എന്ത് തന്നെയാകട്ടെ പെയിന്റുങ്ങളിലുണ്ട് എല്ലാത്തിനും പരിഹാരം. എന്നാൽ വാസ്തു, ഫെങ്ഷുയി പ്രകാരം ചിത്രങ്ങള്‍ക്ക് പോസിറ്റീവ്, നെഗറ്റീവ് ഊര്‍ജങ്ങള്‍ കൈമാറാനുള്ള കഴിവുള്ളത്
വീടിന്റെ ഭിത്തി അലങ്കരിക്കാന്‍ പെയിന്റിങ്ങുകളോളം മികച്ച ഒന്നില്ല. ആഢ്യത്വമോ കൂള്‍ വൈബോ, എന്ത് തന്നെയാകട്ടെ പെയിന്റുങ്ങളിലുണ്ട് എല്ലാത്തിനും പരിഹാരം. എന്നാൽ വാസ്തു, ഫെങ്ഷുയി പ്രകാരം ചിത്രങ്ങള്‍ക്ക് പോസിറ്റീവ്, നെഗറ്റീവ് ഊര്‍ജങ്ങള്‍ കൈമാറാനുള്ള കഴിവുള്ളത് കൊണ്ട് വീട്ടില്‍ പെയിന്റിങ്ങുകള്‍ തൂക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. വാസ്തുപ്രകാരം വീടുകളില്‍ സ്ഥാപിക്കാവുന്ന ചില പെയിന്റിങ്ങുകളിതാ..
ജലാശയങ്ങള്‍
ശാന്തവും സമാധാനവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നവയാണ് ജലാശയങ്ങളുടെയും പര്‍വതനിരകളുടെയും പെയിന്റിങ്ങുകള്‍. തടസ്സങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ നടന്ന് പോകുന്നു എന്നതാണ് ഒഴുകുന്ന ജലാശയം പ്രതിനിധീകരിക്കുന്നത്. പഠനമുറിയിലോ ലിവിങ് റൂമിലോ അടുക്കളയിലോ ഒക്കെ ഇത്തരം ചിത്രങ്ങള്‍ സ്ഥാപിക്കാം. പണത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് സാധ്യമാക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്ക് കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വാസ്തുപ്രകാരം വടക്കോ കിഴക്കോ ഇവ വയ്ക്കുന്നതാണ് ഉചിതം. മുന്‍വശത്തെ പ്രവേശനകവാടത്തിന് പുറത്തേക്ക് ഒഴുകുന്ന രീതിയില്‍ ജലധാര സ്ഥാപിക്കുന്നത് ധനനഷ്ടത്തിന് കാരണമാകുമെന്നതിനാല്‍ ഇതൊഴിവാക്കാന്‍ ശ്രദ്ധിക്കണം.
കുതിര
നേട്ടം, വിജയം, കരുത്ത്, സ്വാതന്ത്ര്യം, സത്യസന്ധത എന്നിവയൊക്കെ പ്രകീര്‍ത്തിക്കുന്നതാണ് ഓടുന്ന കുതിര. പഠനമുറിയിലോ ലിവിങ് റൂമിലോ കുതിരയുടെ ചിത്രം തൂക്കുന്നത് ഏറെ ഉപകാരപ്രദമാണെന്നാണ് വാസ്തു പറയുന്നത്. വർക്കിങ് ഡെസ്കിന് സമീപം കുതിരകളെ വയ്ക്കുന്നത് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒറ്റസംഖ്യയിലുള്ള കുതിരകളുടെ ചിത്രമോ പ്രതിമകളോ വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെളിച്ചം തട്ടാത്ത സ്ഥലത്ത് ഇവ സ്ഥാപിക്കുന്നതാണ് ഉചിതം. തവിട്ട്, കടും നിറത്തിലുള്ള കുതിരകളുടെ ചിത്രങ്ങള്‍ വാസ്തു ശാസ്ത്രമനുസരിച്ച് കൂടുതല്‍ ആകര്‍ഷണീയവും പോസിറ്റീവ് എനര്‍ജി നല്കുന്നതുമാണ്.
ബുദ്ധന്
വീട്ടില്‍ ബുദ്ധന്റെ പ്രതിമയോ ചിത്രമോ വയ്ക്കുന്നത് ഉത്തമമായാണ് വാസ്തു- ഫെങ്ഷുയിപ്രകാരം കണക്കാക്കപ്പെടുന്നത്. അനുഗ്രഹ മുദ്രയില്‍ കൈ ഉയര്‍ത്തിയ ബുദ്ധന്റെ ശാന്തഭാവത്തിലുള്ള ചിത്രങ്ങളാണ് ഉചിതം. ഭയമില്ല എന്നര്‍ഥമുള്ള ആംഗ്യത്തെയാണ് ഇത് ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഭയത്തില്‍ നിന്നും കോപത്തില്‍ നിന്നും സംരക്ഷണം നല്‍കും. തള്ളവിരലില്‍ തുടങ്ങി ഓരോ വിരലുകളും വാസ്തുശാസ്ത്രത്തിലെ ജലം, ആകാശം, അഗ്നി, കാറ്റ്, ഭൂമി തുടങ്ങിയ ഘടകങ്ങളെ സൂചിപ്പിക്കുന്നു. വീടിന്റെ മുന്‍വശത്തെ പ്രവേശന കവാടത്തിനടുത്തോ പൂജാമുറിയിലോ വിഗ്രഹമോ ചിത്രമോ വയ്ക്കുന്നതാണ് ഉത്തമം. പഠനമുറി, ധ്യാനകേന്ദ്രം, ലൈബ്രറി എന്നിവിടങ്ങളിലും പെയിന്റിങ് വയ്ക്കാം.
ഫീനിക്സ് പക്ഷി
ചൈനീസ് വാസ്തുവിദ്യയായ ഫെങ്ഷൂയി പ്രകാരം ഏറ്റവും പ്രശസ്തമായ ചിത്രമാണ് ഫീനിക്സ് പക്ഷി. പ്രശസ്തിയെയും ഉയര്‍ച്ചയെയുമാണ് ഫീനിക്സ് പ്രതിനിധീകരിക്കുന്നത്. ബിസിനസ്സിലോ കരിയറിലോ ഭാഗ്യം കൊണ്ടുവരാന്‍ ഇവ ഉത്തമമാണെന്നാണ് വിശ്വാസം. എല്ലാത്തരം പ്രഫഷനിലുള്ളവര്ക്കും ഫീനിക്സ് പക്ഷിയുടെ ചിത്രം ഗുണം ചെയ്യും. നിര്‍ഭാഗ്യങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഫീനിക്സ് അവിശ്വസനീയമായ വഴിത്തിരിവുകള്‍ സമ്മാനിക്കുമെന്നാണ് പറയപ്പെടുന്നത്. വീടിന്റെയോ ഓഫീസിന്റെയോ തെക്കേ ഭിത്തിയാണ് ഫീനിക്സ് ചിത്രങ്ങള്‍ വയ്ക്കാന്‍ ഉചിതം.
English Summary- Painting for Home Interiors to Generate Positive Energy