അതിർത്തിതർക്കം; മതിൽ സ്ഥാനം മാറ്റിക്കെട്ടി, ഗെയ്റ്റ് മൂല ചേർന്നുവന്നാൽ?...
ഗെയ്റ്റ് മൂല ചേർന്നു വന്നാൽ ദോഷമുണ്ടോ?.. ദോഷമാണ്. ഗൃഹത്തിനനുസൃതമായി സമചതുരമോ, ദീർഘചതുരമോ ആയി വാസ്തു തിരിക്കുമ്പോൾ, ആ വാസ്തുവിന്റെ ദീർഘത്തിന്റെയോ വിസ്താരത്തിന്റെയോ, ഒമ്പതിലൊന്ന്, മൂലകളിൽ നിന്നു വിട്ടിട്ടു വേണം ഗെയ്റ്റ് വയ്ക്കാൻ.
ഗെയ്റ്റ് മൂല ചേർന്നു വന്നാൽ ദോഷമുണ്ടോ?.. ദോഷമാണ്. ഗൃഹത്തിനനുസൃതമായി സമചതുരമോ, ദീർഘചതുരമോ ആയി വാസ്തു തിരിക്കുമ്പോൾ, ആ വാസ്തുവിന്റെ ദീർഘത്തിന്റെയോ വിസ്താരത്തിന്റെയോ, ഒമ്പതിലൊന്ന്, മൂലകളിൽ നിന്നു വിട്ടിട്ടു വേണം ഗെയ്റ്റ് വയ്ക്കാൻ.
ഗെയ്റ്റ് മൂല ചേർന്നു വന്നാൽ ദോഷമുണ്ടോ?.. ദോഷമാണ്. ഗൃഹത്തിനനുസൃതമായി സമചതുരമോ, ദീർഘചതുരമോ ആയി വാസ്തു തിരിക്കുമ്പോൾ, ആ വാസ്തുവിന്റെ ദീർഘത്തിന്റെയോ വിസ്താരത്തിന്റെയോ, ഒമ്പതിലൊന്ന്, മൂലകളിൽ നിന്നു വിട്ടിട്ടു വേണം ഗെയ്റ്റ് വയ്ക്കാൻ.
വാസ്തുസംബന്ധമായി ഉയരുന്ന ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും.
നടുമുറ്റം വീടിന്റെ മധ്യത്തിൽത്തന്നെ വേണോ?
ഒരു നാലു കെട്ട് നോക്കി കാണുമ്പോൾ നടുമുറ്റം മധ്യത്തിൽ വരുന്ന രീതിയിൽ തോന്നുമെങ്കിലും ഗൃഹത്തിന്റെ ദീർഘവിസ്താരത്തിന്റെ മധ്യത്തിൽ നിന്ന്, നടുമുറ്റമധ്യം വടക്കുകിഴക്കോട്ട് മാറി ആണ് വരേണ്ടത്. അതായത് നാലുകെട്ടു ചെയ്യുമ്പോൾ തെക്കിനിയും, പടിഞ്ഞാറ്റിയും പ്രാധാന്യമുള്ളതിനാൽ വടക്കിനിയേയും, കിഴക്കിനിയേയും, അപേക്ഷിച്ച്, തെക്കിനിയും പടിഞ്ഞാറ്റിയും, കൂടുതൽ വിസ്താരം വെച്ചാണ് ചെയ്യേണ്ടത്.
പടിപ്പുരയെന്ന് ഉദ്ദേശിക്കുന്നതു പടിപ്പുരവാതിലാണോ വാഹനങ്ങൾ കയറി ഇറങ്ങുവാൻ ഉപയോഗിക്കുന്ന പ്രധാന കവാടമാണോ?
നമ്മുടെ വാസ്തുവിലേക്ക് കടക്കുന്ന ദ്വാരം എന്നേ അർഥമുള്ളൂ. അതു വാഹനം കടക്കാനായാലും ആളുകൾക്കു കടക്കാനായാലും എല്ലാം ഒന്നു തന്നെയാണ്.
∙ഗെയ്റ്റ് മൂല ചേർന്നു വന്നാൽ ദോഷമുണ്ടോ?
ദോഷമാണ്. ഗൃഹത്തിനനുസൃതമായി സമചതുരമോ, ദീർഘചതുരമോ ആയി വാസ്തു തിരിക്കുമ്പോൾ, ആ വാസ്തുവിന്റെ ദീർഘത്തിന്റെയോ വിസ്താരത്തിന്റെയോ, ഒമ്പതിലൊന്ന്, മൂലകളിൽ നിന്നു വിട്ടിട്ടു വേണം ഗെയ്റ്റ് വയ്ക്കാൻ.
പുര പണി കഴിഞ്ഞശേഷം ചുറ്റുമതിൽ നിർമിക്കുമ്പോൾ തർക്കഭൂമിയായ അതിരുകൾ നിശ്ചിതസ്ഥാനം മാറിയാൽ എന്തു ചെയ്യണം?
പുര തെക്കുപടിഞ്ഞാറു ഭാഗത്തോ വടക്കു കിഴക്കു ഭാഗത്തോ വരുന്ന വിധത്തിൽ ഉൾവശത്ത് വീണ്ടും ഒരു ചെറുമതിൽ കെട്ടേണ്ടി വരും.
ഓരോ ദിശയിലേക്കും ദർശനമുള്ള വീടുകളുടെ ഗെയ്റ്റിന്റെ സ്ഥാനം എവിടെയായിരിക്കണം? അതിനെ ഗൃഹത്തിന്റെ മുൻവാതിലുമായി ബന്ധപ്പെടുത്തേണ്ടതുണ്ടോ?
പ്രധാന വാതിലുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഗെയ്റ്റ് നാലു വശത്തും വയ്ക്കാവുന്നതാണ്. കിഴക്കാണെങ്കിൽ ഇന്ദ്രപദത്തിൽ വയ്ക്കണം. തെക്ക് ഭല്ലാടപദത്തിലും പടിഞ്ഞാറ് പുഷ്പദന്തപദത്തിലും വയ്ക്കണം. തെക്കാണ് ഗെയ്റ്റ് വയ്ക്കുന്നതെങ്കിൽ തെക്കുകിഴക്കേ മൂലയിൽനിന്നു പടിഞ്ഞാട്ട് നാലാമത്തെ പദത്തിൽ വേണം. പടിഞ്ഞാറാണ് ഗെയ്റ്റ് വയ്ക്കുന്നതെങ്കിൽ തെക്കുപടിഞ്ഞാറേമൂലയിൽ നിന്നു വടക്കോട്ട് നാലാമത്തെ പദത്തിൽ വേണം. പടിഞ്ഞാറാണ് ഗെയ്റ്റ് വയ്ക്കുന്നതെങ്കിൽ തെക്കുപടിഞ്ഞാറേമൂലയിൽ നിന്നു വടക്കോട്ട് നാലാമത്തെ പദത്തിൽ വേണം. വടക്കാണെങ്കിൽ വടക്കുപടിഞ്ഞാറേ മൂലയിൽ നിന്നു കിഴക്ക് നാലാമത്തെ പദത്തിൽ വേണം. അപ്പോൾ നാലും നാലും എട്ടു പദം കൂടിയാൽ നടുക്ക് ഒരു പദമുണ്ടാകും, രണ്ടാമത്തെ പദത്തിൽ. മുന്നിൽ നിന്നു നോക്കിക്കഴിഞ്ഞാൽ ഗെയ്റ്റ് കുറച്ച് ഇടത്തോട്ടു മാറിക്കാണും. മധ്യത്തിൽ വരില്ല. മധ്യത്തിനോടു ചേർന്ന് വരും.
വടക്കുഭാഗത്ത് തൊഴുത്ത് പണിയുന്നതുകൊണ്ട് ദോഷമുണ്ടോ?
വടക്കുഭാഗത്ത് തൊഴുത്തിന് സ്ഥാനം എവിടെയും ശാസ്ത്രത്തിൽ പറഞ്ഞിട്ടില്ല. തെക്കോട്ട് പശു തിരിഞ്ഞു നിൽക്കുന്നതു നല്ലതല്ല എന്നാണ് സങ്കൽപം. തൊഴുത്തിന് സ്ഥാനം ഗൃഹത്തിന്റെ കിഴക്കു വശത്തോ പടിഞ്ഞാറു വശത്തോ ആണ് നിർണയിക്കേണ്ടത്.
English Summary- Vasthu Doubts and Answers