തെക്കുവശത്ത് റോഡ്; തെക്കോട്ട് ദർശനമായി വീടു പണിയാമോ?
അടുത്ത് തോടുണ്ടെങ്കിൽ തോടിന് സമാന്തരമായിട്ടാണോ വീട് പണിയേണ്ടത്? റോഡിന് അഭിമുഖമായും തോടിന് സമാന്തരമായും ദിക്കിന് കൃത്യമാക്കി നിർമിക്കാമെന്നാണ് പ്രമാണം. ∙ഒരു സ്ഥലത്തിന്റെ തെക്കുവശത്ത് റോഡാണെങ്കിൽ തെക്കോട്ട് ദർശനമായി വീടു പണിയാമോ? അങ്ങനെയാണെങ്കിൽ പ്രധാന വാതിൽ തെക്കോട്ടു വയ്ക്കാമോ? പ്രധാന

അടുത്ത് തോടുണ്ടെങ്കിൽ തോടിന് സമാന്തരമായിട്ടാണോ വീട് പണിയേണ്ടത്?
റോഡിന് അഭിമുഖമായും തോടിന് സമാന്തരമായും ദിക്കിന് കൃത്യമാക്കി നിർമിക്കാമെന്നാണ് പ്രമാണം.
ഒരു സ്ഥലത്തിന്റെ തെക്കുവശത്ത് റോഡാണെങ്കിൽ തെക്കോട്ട് ദർശനമായി വീടു പണിയാമോ? അങ്ങനെയാണെങ്കിൽ പ്രധാന വാതിൽ തെക്കോട്ടു വയ്ക്കാമോ?
പ്രധാന വാതിൽ തെക്കിനിയായിട്ട് വയ്ക്കുമ്പോൾ വടക്കോട്ടു വയ്ക്കണം. പക്ഷേ അതേ സ്ഥാനത്ത് പിൻവശത്തു വാതിൽ വയ്ക്കാനുള്ള സ്ഥാനം പറയുന്നുണ്ട്. അപ്പോൾ ആ സ്ഥാനത്തു വച്ചു കഴിഞ്ഞാൽ അതിലേ കയറുകയും ചെയ്യാം. റോഡു തെക്കുവശത്തുള്ളതുകൊണ്ട് അത് വടക്കിനിയെന്നു പറയാൻ പറ്റില്ല, തെക്കിനി ആയി കണക്ക് സ്വീകരിച്ച് രൂപകല്പന ചെയ്യണം.
വടക്കുവശത്തോടു കൂടി തോടു പോകുന്ന സ്ഥലത്ത് മുൻവാതിൽ കിഴക്കോട്ടു വരുന്ന വിധത്തിലാണ് വീടു പണിതിരിക്കുന്നത്. സിറ്റൗട്ട് വടക്കോട്ടാണിരിക്കുന്നത്. ഇതുകൊണ്ട് ദോഷമുണ്ടോ?
വടക്കുവശത്ത് തോടോ, ജലാശയമോ വരുമ്പോൾ, വടക്കോട്ട് ദർശനമായ തെക്കിനി ഗൃഹം പണി ചെയ്യണം എന്നാണ് ശാസ്ത്രം ഉപദേശിക്കുന്നത്. അപ്പോൾ വടക്കോട്ട് കട്ടിള ഉണ്ടാകണം. എന്നാൽ വഴിയോ, മറ്റു ഘടകങ്ങളോ കണക്കിലെടുത്ത് കിഴക്കു നിന്ന് ആക്കുന്നതിൽ ദോഷമില്ല.
വടക്കു വശത്ത് റോഡുണ്ട്. കിഴക്കു പടിഞ്ഞാറ് റോഡിനു സമാന്തരമല്ല. എന്താണ് ചെയ്യേണ്ടത്?
ചെരിഞ്ഞ റോഡിന് സമാന്തരമായി വീട് പണിയാൻ പാടില്ല. വാസ്തു ശാസ്ത്രത്തിൽ റോഡുണ്ടാക്കാനുള്ള വിധിയുണ്ട്. ദിക്കിനനുസരിച്ച് 1 x 1, 8 x 8, 32 x 32, 33 x 33 പദങ്ങളുണ്ടാക്കുകയാണെങ്കിൽ ആ പദങ്ങൾക്കനുസരിച്ചാണു റോഡുണ്ടാക്കേണ്ടത്. ശാസ്ത്രത്തിൽ പറയുന്നത് ഒരു ഭൂമി കിട്ടിയാൽ ആ ഭൂമിയെ കൃത്യം കിഴക്കും പടിഞ്ഞാറും തെക്കുവടക്കും ആയി ചതുരപ്പെടുത്തി 32 പദങ്ങളാക്കണം. അതിന് 33 രേഖകൾ വരയ്ക്കണം. 33 രേഖകളിൽ ഒരു രേഖ മധ്യത്തിലായിരിക്കും. ആ 33 രേഖകളിൽക്കൂടിയും വഴിയുണ്ടാക്കുന്നതാണ് പൊതുവേ തത്ത്വം. ഒരു കോളനിയുണ്ടാക്കുകയാണെങ്കിൽ തെക്കുവടക്കോ കിഴക്കു പടിഞ്ഞാറോ ആക്കി പദങ്ങളാക്കി തിരിക്കണം. ആ തിരിയുന്ന പദങ്ങളിൽക്കൂടി, രേഖകളിൽക്കൂടി, റോഡുണ്ടാക്കണം. അപ്പോൾ ഓട്ടോമാറ്റിക്കായിട്ട് റോഡുകളൊക്കെ കിഴക്കുപടിഞ്ഞാറോ തെക്കുവടക്കോ ആവും. അങ്ങനെയുള്ള റോഡുകൾക്കനുസൃതമായി വീടുപണി ചെയ്യുമ്പോൾ മേൽപ്പറഞ്ഞ പ്രശ്നം വരില്ല.
English Summary- Direction of House as per Vastu; Expert Advice in Malayalam