വാസ്തു നോക്കാതെ വീടുവച്ചാൽ?...
നടുമുറ്റം വീടിന്റെ മധ്യത്തിൽത്തന്നെ വേണോ? ഒരു നാലു കെട്ട് നോക്കി കാണുമ്പോൾ നടുമുറ്റം മധ്യത്തിൽ വരുന്ന രീതിയിൽ തോന്നുമെങ്കിലും ഗൃഹത്തിന്റെ ദീർഘവിസ്താരത്തിന്റെ മധ്യത്തിൽ നിന്ന്, നടുമുറ്റമധ്യം വടക്കുകിഴക്കോട്ട് മാറി ആണ് വരേണ്ടത്. അതായത് നാലുകെട്ടു ചെയ്യുമ്പോൾ തെക്കിനിയും, പടിഞ്ഞാറ്റിയും

വാസ്തുവുമായി ബന്ധപ്പെട്ട ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും.
നടുമുറ്റം വീടിന്റെ മധ്യത്തിൽത്തന്നെ വേണോ?
ഒരു നാലു കെട്ട് നോക്കി കാണുമ്പോൾ നടുമുറ്റം മധ്യത്തിൽ വരുന്ന രീതിയിൽ തോന്നുമെങ്കിലും ഗൃഹത്തിന്റെ ദീർഘവിസ്താരത്തിന്റെ മധ്യത്തിൽ നിന്ന്, നടുമുറ്റമധ്യം വടക്കുകിഴക്കോട്ട് മാറി ആണ് വരേണ്ടത്. അതായത് നാലുകെട്ടു ചെയ്യുമ്പോൾ തെക്കിനിയും, പടിഞ്ഞാറ്റിയും പ്രാധാന്യമുള്ളതിനാൽ വടക്കിനിയേയും, കിഴക്കിനിയേയും, അപേക്ഷിച്ച്, തെക്കിനിയും പടിഞ്ഞാറ്റിയും, കൂടുതൽ വിസ്താരം വെച്ചാണ് ചെയ്യേണ്ടത്.
എത്ര വിസ്തീർണത്തിൽ കുറവുള്ള വസ്തുവിനാണ് വാസ്തു നോക്കാതെ വീടു വയ്ക്കാൻ പറ്റുക?
വാസ്തു നോക്കാതെ വീടു വയ്ക്കാമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. എത്ര െചറുതായാലും അതിനനുസരിച്ച് കണക്കുണ്ടാക്കി നിർമിക്കണമെന്നേ പറഞ്ഞിട്ടുള്ളൂ.
വാസ്തുമധ്യവും ഗൃഹമധ്യവും ഒന്നാകരുതെന്നു പറയുന്നുണ്ടല്ലോ. ഏതൊക്കെ കോണുകളിലേക്കാണു നീക്കേണ്ടത്?
ഗൃഹത്തിന് വേധദോഷം, ഇല്ലാതിരിക്കുന്നതിനും, സ്ഥാനം ഉത്തമം ആകുന്നതിനും വാസ്തു മധ്യത്തിൻ നിന്നും ഗൃഹമധ്യം വടക്കു കിഴക്കേ ഖണ്ഡത്തിലേക്കോ, തെക്കുപടിഞ്ഞാറേ ഖണ്ഡത്തിലേക്കോ നീക്കുന്നതാണ് ഉത്തമം.
താഴത്തെ നിലയുടെ ചുറ്റ് കണക്കനുസരിച്ചു പണിതിട്ടുണ്ടെങ്കിൽ, മുകളിൽ പണിയുന്ന നിലയുടെ ചുറ്റ് നോക്കണമോ?
വേണം. കാരണം. നമ്മൾ ശാലകളെ ഓരോരോ ഘട്ടങ്ങളായിട്ടാണു കണക്കുകൂട്ടുക. ഉയരം കണക്കാക്കുമ്പോൾ ഏറ്റവും ഉയരമുള്ളതിനാണ് പ്രാധാന്യം. ഇതിനെയാണ് നാം പടിഞ്ഞാറ്റിയെന്നോ തെക്കിനിയെന്നോ പറയുന്നത്. അതിൽ നിന്നു വളർത്തിക്കൊണ്ടു വരുന്നതാണ് ഒരു കണക്കിനു പറഞ്ഞാൽ നാലു ഗൃഹങ്ങളായാലും അടുക്കളഭാഗമായാലും മറ്റ് ഉപനിർമിതികൾ ആയാലും അതും കഴിഞ്ഞാലാണ് താഴ്‌വര വരുന്നത്. അപ്പോൾ ഓരോ ഘട്ടത്തിലും ചുറ്റളവു ശരിയാകണം. അതില്‍ പ്രാധാന്യം ഏറ്റവും ഉയർന്നു വരുന്ന പ്രധാനപ്പെട്ട പുരയ്ക്കാണു താനും.
English Summary- Vasthu Doubts and Answers in Malayalam