വീട്ടിൽ പടിപ്പുര അലങ്കാരത്തിനായി പണിതാൽ കുഴപ്പമുണ്ടോ?
നമ്മൾ പടിഞ്ഞാറുവശത്തൊരു പടിപ്പുര പണിയുന്നുണ്ടെങ്കിൽ ആ പടിപ്പുരയുടെ ദർശനം കിഴക്കോട്ടാവണം. അതായത് വീട്ടിലേക്കാവണം. റോഡിലേക്കു പാടില്ല. പടിപ്പുരയുടെ ദർശനം എങ്ങനെ മനസ്സിലാക്കും എന്ന് ചോദിച്ചേക്കാം. വീടിന്റെ ദർശനം എങ്ങനെയാണ് മനസ്സിലാക്കുന്നത്? അത് മുഖ്യവാതിലിന്റെ സ്ഥാനം അനുസരിച്ചാണല്ലോ? അപ്പോൾ

നമ്മൾ പടിഞ്ഞാറുവശത്തൊരു പടിപ്പുര പണിയുന്നുണ്ടെങ്കിൽ ആ പടിപ്പുരയുടെ ദർശനം കിഴക്കോട്ടാവണം. അതായത് വീട്ടിലേക്കാവണം. റോഡിലേക്കു പാടില്ല. പടിപ്പുരയുടെ ദർശനം എങ്ങനെ മനസ്സിലാക്കും എന്ന് ചോദിച്ചേക്കാം. വീടിന്റെ ദർശനം എങ്ങനെയാണ് മനസ്സിലാക്കുന്നത്? അത് മുഖ്യവാതിലിന്റെ സ്ഥാനം അനുസരിച്ചാണല്ലോ? അപ്പോൾ െഗയ്റ്റും അങ്ങനെതന്നെ വേണം. പടിഞ്ഞാറു വശത്തു പണിയുന്ന പടിപ്പുര അഥവാ ഗെയ്റ്റ് പടിഞ്ഞാറ്റിയുടെ കണക്കനുസരിച്ചു പണിയണം. പടിഞ്ഞാറ്റിയുടെ ദർശനം എങ്ങോട്ടാണ്? അത് കിഴക്കോട്ടാണ്.
നമ്മൾ കാഴ്ചാഭംഗിക്കായി പടിപ്പുരയോ ഗെയ്റ്റോ പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അതിന്റെ വാതിൽ അഥവാ ദര്‍ശനം വീടിനുള്ളിലേക്കാവണം. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ? അതിന്റെ മുഖം എങ്ങോട്ടാണ്? സംശയിക്കേണ്ട, വടക്കോട്ടുതന്നെയാണ്. തെക്കോട്ടല്ല. കാഴ്ച തെക്കോട്ടാവുമെന്നല്ലാതെ മുഖം വടക്കോട്ടാണ്.
അതായത് നമ്മൾ പടിഞ്ഞാറു വശത്തുവയ്ക്കുന്ന ഗെയ്റ്റിന്റെ മുഖം നമ്മുടെ വീട്ടിലേക്കായിട്ടാണ് കണക്കാക്കുക. കാരണം വീടിനോടു ബന്ധപ്പെട്ടിട്ടാണല്ലോ പടിപ്പുര വരുന്നത്. അല്ലാതെ റോഡിനോടു ബന്ധപ്പെട്ടിട്ടല്ല. വീട്ടിൽ നിന്നു പോവാനുള്ള മാർഗം, അല്ലെങ്കിൽ വീട്ടിലേക്കു വരാനുള്ള മാർഗം എന്നല്ലേ അതിന്റെ തത്ത്വം?
പടിപ്പുരയുടെ വാതിൽ തുറക്കേണ്ടത് അകത്തേക്കാണ്. സൂത്രപ്പട്ടിക അപ്പോൾ പുറത്തു വരും. അല്ലെങ്കിൽ പുറത്തു നിന്ന് പൂട്ടാൻ സാധിക്കുകയുമില്ലല്ലോ.
അലങ്കാരവാതില്‍ അപകടമാണോ? പടിപ്പുര അലങ്കാരത്തിനായാൽ കുഴപ്പമുണ്ടോ?
അലങ്കാരം ഒന്നിനും ദോഷമല്ല. അസ്ഥാനത്തല്ലെങ്കിൽ, ഉള്ളിലേക്ക് കടക്കാനുള്ള മാർഗമാണല്ലോ അത്. അപ്പോൾ അലങ്കാരമായിട്ടുണ്ടാക്കിയാലും പടിപ്പുര വച്ചാൽ നമ്മളതിൽക്കൂടിയല്ലേ വരിക. അത് വേണ്ട സ്ഥാനത്തായാൽ നല്ലതു തന്നെയാണ്. സ്ഥാനം തെറ്റിവച്ചാൽ ശരിയാവില്ലതാനും.
പണ്ടൊക്കെ പടിപ്പുര മാളികയായിട്ട് പണിയാറുണ്ട്. അതിനും വിരോധമില്ല. അങ്ങനെ പണിയുന്ന ചിലരെങ്കിലും ഇക്കാലത്തുമുണ്ട്. ചെലവ് മാത്രമാണ് അതിന്റെ പ്രശ്നം. ചെലവ് താങ്ങാമെങ്കിൽ ലക്ഷണയുക്തമായി പടിപ്പുരമാളികയുണ്ടാക്കാം. പടിപ്പുരമാളികയാവുമ്പോള്‍ മുന്‍പ് പറഞ്ഞതിന് ഒരു മാറ്റമുണ്ട്. വസ്തുവിന്റെ മൂല ചേർന്ന് പടിപ്പുര പണിയരുതെന്നുണ്ടല്ലോ. എന്നാൽ മാളികയായിട്ടു നിർമിക്കുകയാണെങ്കില്‍ അതിർത്തിയോടു ചേർത്തു പണിയാം.
അതിന്റെ വാതിലിനെപ്പറ്റിയും ശാസ്ത്രത്തിൽ സൂചനയുണ്ട്. പ്രധാന വാതിൽ പ്രധാന ഗെയ്റ്റിന് വയ്ക്കുക. മറ്റുള്ളവ സൗകര്യം നോക്കി വയ്ക്കുക. അപ്പോഴും കൃത്യം മധ്യത്തിലാവാതിരിക്കുന്നതാണ് ഉത്തമം.
പ്രത്യേകം ഓർമിക്കാൻ
∙നാലുകെട്ടിന്റെ ഓരോ ശാലകളായാണ് നമ്മുടെ ഗൃഹങ്ങളെ സങ്കൽപിച്ചിരിക്കുന്നത്. എന്നാൽ പൂർണമായ നാലു പുരകളോടു കൂടിയ ഗൃഹം (നാലുകെട്ട്) മാത്രമേ ഉത്തമമായ ഗൃഹമാവൂ എന്ന് ശാസ്ത്രം പറയുന്നില്ല.
∙പണിയാൻ പോകുന്ന വീടുൾപ്പെടെയുള്ള ഖണ്ഡത്തെ ഒരു വാസ്തുപുരുഷമണ്ഡലമായി കരുതണം.
∙കുറ്റിയടിക്കൽ ഗൃഹനിർമാണാരംഭമായി കണക്കാക്കേണ്ടതില്ല. കല്ലിടീൽ അഥവാ ശിലാസ്ഥാപനമാണ് ഗൃഹാരംഭമായി കണക്കാക്കേണ്ടത്.
∙പ്രധാന കട്ടിള വീടിന്റെ നേർമധ്യത്തിലാണ് വയ്ക്കുന്നതെങ്കിൽ അല്‍പം പ്രദക്ഷിണഗമനത്തോടു കൂടി വയ്ക്കണം.
∙ഗെയ്റ്റ്, പടിപ്പുര എന്നിവയക്ക് പ്രത്യേകം സ്ഥാനങ്ങളുണ്ട്.
English summary- Position of Gate and Wicket Gate in Vasthu