വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ചില വാസ്തുവഴികൾ
ഓരോ മനുഷ്യന്റെയും ക്ഷേമത്തിന് മാനസികാരോഗ്യം സുപ്രധാനമാണ്. സമ്പത്ത്, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടെങ്കിലും മാനസികാരോഗ്യമില്ലെങ്കിൽ കുടുംബത്തിൽ സന്തോഷം നിലനിൽക്കില്ല. എന്നാൽ ജനിതികപരമായ കാരണങ്ങൾക്ക് പുറമേ മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്ന പല ഘടകങ്ങളുമുണ്ട്. ജീവിതശൈലിയും തൊഴിൽ സമ്മർദ്ദവും

ഓരോ മനുഷ്യന്റെയും ക്ഷേമത്തിന് മാനസികാരോഗ്യം സുപ്രധാനമാണ്. സമ്പത്ത്, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എന്നിവയുണ്ടെങ്കിലും മാനസികാരോഗ്യമില്ലെങ്കിൽ കുടുംബത്തിൽ സന്തോഷം നിലനിൽക്കില്ല. മാനസികാരോഗ്യവും സന്തോഷവും വർദ്ധിപ്പിക്കുന്നതിനായി പോസിറ്റീവ് എനർജി നിറയ്ക്കുന്ന തരത്തിൽ വീട്ടിലെ എല്ലാ ഘടകങ്ങളും സന്തുലിതമാകേണ്ടതുണ്ട്. വാസ്തുപരമായി അകത്തളങ്ങൾ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
ധ്യാനമുറി
മാനസികസമ്മർദം കുറയ്ക്കാൻ ധ്യാനം മികച്ച മാർഗമാണ്. അതിനായി ഒരു പ്രത്യേക ഇടം വീട്ടിൽ ഒരുക്കുന്നത് നല്ലതാണ്. കിഴക്കുദിശയിലോ വടക്ക്- കിഴക്ക് ദിശയിലോ ആയിരിക്കണം ധ്യാനമുറി. കിഴക്കു ദിക്ക് വിജ്ഞാനത്തിന്റെയും പോസിറ്റീവ് എനർജിയുടെയും ഉറവിടമാണ്. സൂര്യോദയത്തിന് അഭിമുഖമായി ഇരുന്നു വേണം ധ്യാനിക്കാൻ.
പ്രവേശന കവാടം
നെഗറ്റീവ് എനർജി അകറ്റിനിർത്തുകയും പോസിറ്റീവ് എനർജി സ്വീകരിക്കുകയും ചെയ്യുന്ന തരത്തിൽ ആയിരിക്കണം പ്രവേശന കവാടം ഒരുക്കുന്നത്. ഷൂ റാക്ക്, വേസ്റ്റ് ബാസ്കറ്റ് പോലെയുള്ള സാധനങ്ങൾ പ്രധാന വാതിലിന് സമീപത്തായി സ്ഥാപിക്കരുത്.
കിടപ്പുമുറി
സ്വസ്ഥമായി ഇരിക്കാനും ഉറങ്ങാനും ഏറ്റവുമധികം ഉപയോഗിക്കുന്ന ഇടം കിടപ്പുമുറിയാകും. അതിനാൽ മാനസിക ആരോഗ്യവുമായി കിടപ്പുമുറി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. വടക്കുഭാഗത്തേക്കോ പടിഞ്ഞാറ് ഭാഗത്തേക്കോ തല വയ്ക്കുന്ന രീതിയിൽ ആവരുത് കിടക്ക ഒരുക്കുന്നത്.
കിടപ്പുമുറിയിൽ അധികമായി ഫർണിച്ചറുകൾ ഇടരുത്. കിടപ്പുമുറികളിൽ ആവശ്യത്തിന് സ്ഥല വിസ്തൃതി ഉറപ്പാക്കാനും ശ്രദ്ധിക്കുക.
അലങ്കോലമാക്കാതെ ശ്രദ്ധിക്കാം
അകത്തളങ്ങൾ അലങ്കോലമായി കിടന്നാൽ നെഗറ്റീവ് എനർജി ആകർഷിക്കപ്പെടും. വിശേഷിച്ചും ലിവിങ് റൂമും ജോലി ചെയ്യാനായി നീക്കിവച്ചിരിക്കുന്ന സ്ഥലവും അടുക്കോടെയും വൃത്തിയോടെയും സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഉപയോഗശൂന്യവും അനാവശ്യവുമായ വസ്തുക്കൾ മുറികളിൽ സൂക്ഷിക്കരുത്.
പെയിന്റിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓരോ വ്യക്തിയുടെയും മനോനിലയും വികാരങ്ങളുമായി നിറങ്ങൾക്ക് അഭേദ്യമായ ബന്ധമുണ്ട്. വാസ്തുശാസ്ത്രപ്രകാരം ചില നിറങ്ങൾക്ക് മനോനിലയെ സ്വാധീനിക്കാൻ കഴിയും. നീല, പച്ച എന്നീ നിറങ്ങളുടെ വ്യത്യസ്ത ഷെയ്ഡുകൾ സമാധാനം പ്രദാനം ചെയ്യുന്നവയാണ്. ചുവപ്പ്, ഓറഞ്ച് പോലെയുള്ള നിറങ്ങൾ ഊർജം നിറയ്ക്കുന്നവയാണ്.