വീട്ടിൽ നെഗറ്റീവ് എനർജി ഒഴിവാക്കാം: ഷൂ റാക്ക് സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കുക
ഓരോ സ്ഥലത്തും വീട് എങ്ങനെ നിർമിക്കണം എന്നത് മാത്രമല്ല വീടിന്റെ സ്ഥലവിസ്തൃതിയും മുറ്റത്തിന്റെ വലുപ്പവും എന്തിനേറെ അകത്തളത്തിലെ ഓരോ കോണും എങ്ങനെ ഒരുക്കണമെന്നതുവരെ വാസ്തുശാസ്ത്രം പറയുന്നുണ്ട്. വീട്ടിലെ ഓരോ ഭാഗത്തും ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ വസ്തുക്കളുണ്ട്. അകത്തളം ഒരുക്കുമ്പോൾ

വീട് എങ്ങനെ നിർമിക്കണം എന്നതുമാത്രമല്ല അകത്തളത്തിലെ ഓരോ കോണും എങ്ങനെ ഒരുക്കണമെന്നുവരെ വാസ്തുശാസ്ത്രം നിർദേശിക്കുന്നുണ്ട്. വീട്ടിലെ ഓരോ ഭാഗത്തും ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ വസ്തുക്കളുണ്ട്. അകത്തളം ഒരുക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പിന്തുടരുന്നത് വീട്ടിൽ ശാന്തതയും സന്തോഷവും നിറയ്ക്കാൻ സഹായിക്കും. പുതിയകാല വാസ്തുശാസ്ത്രപ്രകാരം ഷൂ റാക്ക് എവിടെ സ്ഥാപിക്കണം എന്നതിനും കൃത്യമായ നിർദേശമുണ്ട്.
വീടിനുള്ളിലേക്ക് കടന്നെത്തുന്ന പോസിറ്റീവ് ഊർജ്ജത്തിന്റെ നില സ്വാധീനിക്കാൻ ഷൂ റാക്കുകൾക്ക് സാധിക്കും. നമ്മൾ ചെന്നെത്തുന്ന ഇടങ്ങളിലെ ഊർജം വീട്ടിലേക്ക് എത്തിക്കുന്നവയാണ് സന്തതസഹചാരികളായ ചെരിപ്പുകൾ. അതിനാൽ സൗകര്യം മാത്രം കണക്കിലെടുക്കാതെ കൃത്യമായ സ്ഥാനം നിർണയിച്ച് അവ വയ്ക്കാനുള്ള ഇടമൊരുക്കുക.
വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ പടിഞ്ഞാറുഭാഗത്തോ വടക്കു പടിഞ്ഞാറുഭാഗത്തോ വേണം ചെരുപ്പുകൾക്കുള്ള സ്ഥാനം ഒരുക്കാൻ. പ്രതികൂല ഊർജത്തെ തടഞ്ഞുനിർത്താനും അതുവഴി വീടിനുള്ളിൽ സന്തുലിതാവസ്ഥ നിറയ്ക്കാനും ഈ ദിക്കുകൾ പ്രധാനമാണ്.
ചെരുപ്പുകളിൽ നിന്നുള്ള നെഗറ്റീവ് എനർജി അത്രയും വീടിനുള്ളിലേക്ക് പ്രവേശിക്കാതെ ഈ ഇടങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്നാണ് വിശ്വാസം. നേരെ പടിഞ്ഞാറുഭാഗത്തോ വടക്കു പടിഞ്ഞാറുഭാഗത്തോ ഷൂ റാക്കുകൾ വയ്ക്കാനുള്ള സംവിധാനം ഒരുക്കാൻ തീരെ സാധ്യമല്ല എങ്കിൽ മാത്രം തെക്കുപടിഞ്ഞാറ് ദിശയും തിരഞ്ഞെടുക്കാം.
ഒഴിവാക്കേണ്ട ദിക്കുകൾ
വടക്കും കിഴക്കും - വീട്ടിലേക്ക് കടന്നെത്തുന്ന പോസിറ്റീവ് എനർജിയുടെ ഒഴുക്കിനെ ഇത് തടസ്സപ്പെടുത്തും.
വടക്ക് കിഴക്കേ മൂല - വാസ്തുശാസ്ത്രത്തിൽ ഏറ്റവും പവിത്രമായി കണക്കാക്കപ്പെടുന്ന ദിശയാണ് വടക്കും കിഴക്കും ചേർന്ന് വരുന്ന ഭാഗം. ഈ ദിക്ക് പ്രാർഥനകൾക്കും ആത്മീയ കാര്യങ്ങൾക്കും വേണ്ടി മാത്രമായി നീക്കി വയ്ക്കണം. പൂജാമുറി ഇവിടെ ഒരുക്കാം.
പ്രായോഗികത പരിഗണിക്കാം
വാസ്തുശാസ്ത്രം ചെരിപ്പുകൾ വയ്ക്കുന്നതിന് കൃത്യമായ സ്ഥാനം നിർണയിക്കുന്നുണ്ടെങ്കിലും സ്ഥലത്തിന്റെയും വീടിന്റെയും ആകൃതിയും ദർശനം എങ്ങോട്ടാണെന്നതുമൊക്കെ പരിഗണനയിൽ എടുക്കേണ്ടതുണ്ട്. വടക്കു കിഴക്കേ ഭാഗത്താണ് പ്രധാന വാതിലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് ഷൂ റാക്ക് വയ്ക്കുന്നത് പ്രായോഗികമാവില്ല. ഇത്തരം സാഹചര്യങ്ങളിൽ പ്രവേശന കവാടത്തിന് സമീപം വടക്ക്- പടിഞ്ഞാറ് ദിശയിൽ വയ്ക്കാൻ ശ്രദ്ധിക്കുക.
വടക്കു കിഴക്കേ ദിശയിൽ പൂജാമുറി സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതിനോട് ചേർത്ത് ഷൂ റാക്ക് വയ്ക്കുന്നത് ഉചിതമല്ല. പൂജാമുറി ഉണ്ടെങ്കിൽ കൃത്യമായ അകലം പാലിച്ചു മാത്രം ഷൂറാക്ക് സ്ഥാപിക്കുക.
പ്രവേശന കവാടത്തിന് സമീപം കിഴക്കുഭാഗത്തായി ഷോ കെയ്സോ അലങ്കാര വസ്തുക്കൾ വയ്ക്കാനുള്ള ഇടമോ ഒരുക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ഭാഗമായി ഷൂ റാക്ക് സ്ഥാപിക്കാം.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
* കാൽമുട്ടിന് താഴെ മാത്രമായിരിക്കണം ഷൂ റാക്കുകളുടെ ഉയരം. ഊർജസന്തുലനം നിലനിർത്താൻ ഈ ഉയരമാണ് ഏറ്റവും ഉചിതം.
* കഴിവതും അടച്ചിടാവുന്ന ഷു റാക്കുകൾ തിരഞ്ഞെടുക്കുക. പ്രതികൂല ഊർജം പുറത്തേക്ക് പ്രവഹിക്കാതെ തടയാൻ ഇതിലൂടെ സാധിക്കും.
* ഷൂ റാക്കുകൾ അലങ്കോലമായി കിടക്കാതെ വൃത്തിയായി സൂക്ഷിക്കുക.
* ഷൂ റാക്കുകൾ ഒരു കാരണവശാലും കിടപ്പുമുറിയിൽ സ്ഥാപിക്കരുത്. നെഗറ്റീവ് എനർജി നിറയാനിടയാകും.