പശു, കോഴി, ആട് വളർത്തലിന് ഇനി ലൈസൻസ് വേണ്ട
ചെറുകിട കർഷകരെ സഹായിക്കുന്നതിന‍് കോഴി, പശു, ആട് എന്നിവ വളർത്തുന്നതിനു ലൈസൻസ് ഒഴിവാക്കുമെന്നു മന്ത്രി എ.സി. മൊയ്‍തീൻ. 1000 കോഴി, 20 പശു, 30 ആട് എന്നിവ വളർത്തുന്നതിനാണു ലൈസൻസ് വേണ്ടെന്നു വയ്‍ക്കുന്നത്. ജില്ലയിലെ കുടുംബശ്രീ ഉൽപന്നങ്ങളുടെ കേന്ദ്രീകൃത വിപണന കേന്ദ്രമായ ‘കുടുംബശ്രീ ബസാർ’

ചെറുകിട കർഷകരെ സഹായിക്കുന്നതിന‍് കോഴി, പശു, ആട് എന്നിവ വളർത്തുന്നതിനു ലൈസൻസ് ഒഴിവാക്കുമെന്നു മന്ത്രി എ.സി. മൊയ്‍തീൻ. 1000 കോഴി, 20 പശു, 30 ആട് എന്നിവ വളർത്തുന്നതിനാണു ലൈസൻസ് വേണ്ടെന്നു വയ്‍ക്കുന്നത്. ജില്ലയിലെ കുടുംബശ്രീ ഉൽപന്നങ്ങളുടെ കേന്ദ്രീകൃത വിപണന കേന്ദ്രമായ ‘കുടുംബശ്രീ ബസാർ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുടുംബശ്രീയുടെ 2000 ‘കേരള ചിക്കൻ’ സ്‍റ്റാളുകൾ ഈ വർഷം തുടങ്ങും. മാർക്കറ്റിങ് രംഗത്ത് കുടുംബശ്രീ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന‍് ഓൺലൈൻ വ്യാപാരത്തിന് ആമസോണുമായി കരാറുണ്ടാക്കും.
ആവശ്യക്കാർക്ക് ഉൽപന്നങ്ങൾ വീട്ടിലെത്തിക്കുന്ന രീതിയും അവലംബിക്കും. വീട്ടിലെ പ്ലംബിങ്–വൈദ്യുതി അറ്റകുറ്റ പണികൾ, കൃഷി തുടങ്ങിയവയ്‍ക്ക‍് ആശ്രയിക്കാവുന്ന നിലയിലേക്കു കുടുംബശ്രീയെ വളർത്തും. ഇതിനായി 50000 പേർക്കു പരിശീലനം നൽകും.
25 രൂപയ്ക്ക് ഊണു ലഭ്യമാക്കുന്ന 1000 ഹോട്ടലുകളും മറ്റു സംരംഭങ്ങളും വഴി ഈ വർഷം 80,000 ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനർ നിർമാണത്തിനായി കുടുംബശ്രീ വഴി സർക്കാർ നടപ്പാക്കിയ വായ്‍പാ പദ്ധതിയായ ആർകെഎൽഎസിന്റെ ഗുണഭോക്താക്കൾക്കുള്ള പലിശ സബ്‍സിഡി വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. തൊഴിൽ പരിശീലനം പൂർത്തിയാക്കിയ ‘എറൈസ് മൾട്ടി ടാസ്‍ക്’ ടീമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിച്ചു. കുടുംബശ്രീ ഗവേണിങ് ബോർഡ് അംഗം പ്രഫ. കെ.കെ. ജോഷി ആദ്യ വിൽപന നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ജോർജ് ഇടപ്പരത്തി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജു, ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.പി. ഗീവർഗീസ്, എൽസി ബാബു, സുനിത സാജു, വിജി ആന്റണി, ദീപ ശിവൻ എന്നിവർ പ്രസംഗിച്ചു.
ജൈവം, സുരക്ഷിതം, ഈ ബസാർ
ജൈവ കുത്തരിയും നാടൻ പച്ചക്കറിയും ആദിവാസി മേഖലയിലെ അയൽക്കൂട്ടങ്ങൾ വിപണനത്തിനെത്തിച്ച തേനും കമുകിൻ പാളയിൽ നിർമിച്ച പാത്രങ്ങളും ജില്ലയിലെ കുടുംബശ്രീ ബസാറിൽ സുലഭം. കാപ്പിക്കുരു, അരിപ്പൊടി, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ, മുളകുപൊടി, ചവിട്ടികൾ, ഉമിക്കരി, കുടംപുളി, വാളൻപുളി തുടങ്ങി വിഷരഹിത നാടൻ ഉൽപന്നങ്ങൾ ഈ ബസാറിനു നൽകുന്നതു ഗ്രാമീണതയുടെ മുഖം. ജില്ലയിലെ 1,500 സൂക്ഷ്‍മ സംരംഭങ്ങൾ നിർമിച്ചവയാണ് ഇവിടെ വിൽപനയ്ക്കു വച്ചിരിക്കുന്ന ഉൽപന്നങ്ങൾ.
തിരുവാണിയൂർ, മാമലശേരി, കടയ്‍ക്കനാട് എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ വിളയിച്ചെടുത്തവയാണു ജൈവ കുത്തരി. കിലോഗ്രാമിന് 55 മുതൽ 60 രൂപ വരെയാണു വില. ഓരോ ഉൽപന്നവും വ്യത്യസ്‍ത യൂണിറ്റുകൾ ഉൽപാദിപ്പിച്ചവ ആയതിനാൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. ചൂരലിൽ ഫ്രെയിം ചെയ്‍ത പെയിന്റിങ്ങുകൾ, ഈട്ടിയിലുള്ള ചാരുകസേര, നൈറ്റികൾ, ആയുർവേദ ലേപനങ്ങൾ, കുടകൾ തുടങ്ങി വീട്ടിലേക്കുള്ള മിക്ക സാമഗ്രികളും ഇവിടെ ലഭ്യമാണ്.