മലപ്പുറം ജില്ലയിലും മൃഗസംരക്ഷണ പരിശീലനകേന്ദ്രം (ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്‍റര്‍ -എല്‍എംടിസി) സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അംഗീകാരമായി. മലപ്പുറം ആതവനാട് ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തോടു ചേര്‍ന്നാണ് പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുക. പരിശീലനകേന്ദ്രത്തിലേക്ക് ആവശ്യമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിലും മൃഗസംരക്ഷണ പരിശീലനകേന്ദ്രം (ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിങ് സെന്‍റര്‍ -എല്‍എംടിസി)  സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അംഗീകാരമായി. മലപ്പുറം ആതവനാട് ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തോടു ചേര്‍ന്നാണ് പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുക. പരിശീലനകേന്ദ്രത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ തസ്തിക പുനര്‍വിന്യാസത്തിലൂടെ നിയമിക്കുന്നതിനും സര്‍ക്കാര്‍ അനുമതിയായി.

ദീര്‍ഘനാളത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവര്‍ ഉള്‍പ്പെടെ മൃഗസംരക്ഷണരംഗത്തേക്ക് കടന്നുവരുന്ന  പുതിയ സംരംഭകര്‍ ഏറെയുള്ള ജില്ലയുടെ ദീര്‍ഘനാളത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായി  ഒരു മൃഗസംരക്ഷണ പരിശീലന കേന്ദ്രം എന്നത്. മലപ്പുറം ജില്ലയിലെ  സംരംഭകര്‍ക്ക് മാത്രമല്ല, തൃശൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേയും  സംരംഭകര്‍ക്ക് ഈ സ്ഥാപനത്തിന്‍റെ പ്രയോജനം ലഭിക്കും. പുതിയ മൃഗസംരക്ഷണ പരിശീലനകേന്ദ്രം മലപ്പുറത്ത് ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മൃഗസംരക്ഷണ പരിശീലനകേന്ദ്രങ്ങളുടെ എണ്ണം പത്താകും. 

ADVERTISEMENT

എല്‍എംടിസി - സംരംഭകര്‍ക്ക് കൈത്താങ്ങ്

മൃഗസംരക്ഷണവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വ്യാപന-സംരംഭക പരിശീലന കേന്ദ്രങ്ങളാണ് എല്‍എംടിസികള്‍. പശു, ആട്, കോഴി, എരുമ, പോത്ത്, മുയല്‍, പന്നി, ഓമനപക്ഷികള്‍, തീറ്റപ്പുല്‍കൃഷി തുടങ്ങിയ മൃഗസംരക്ഷണ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, വാണിജ്യാടിസ്ഥാനത്തില്‍ വിപുലപ്പെടുത്തുന്നതിനും, ആധുനികവൽകരിക്കുന്നതിനും വേണ്ട അറിവുകളും അവഗാഹവും നേടാന്‍ എല്‍എംടിസി പരിശീലനങ്ങള്‍  സംരംഭകരെ സഹായിക്കും. വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച്  ഒന്നു മുതല്‍ നാലു വരെ ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരിശീലന പരിപാടികള്‍.  മൃഗസംരക്ഷണ വകുപ്പിലെയും വെറ്ററിനറി സര്‍വകലാശാലയിലേയും പരിചയസമ്പന്നരായ ഡോക്ടര്‍മാരാണ് പരിശീലനങ്ങള്‍ നയിക്കുക.

ADVERTISEMENT

പരിശീലനങ്ങള്‍ സൗജന്യമാണ്. മാത്രമല്ല, ഭക്ഷണമടക്കമുള്ള സൗകര്യങ്ങളും സംരംഭകര്‍ക്കായി ഒരുക്കും. സംരംഭസഹായികളായ കൈപ്പുസ്തകങ്ങളും പരിശീലനം പൂര്‍ത്തിയാകുമ്പോള്‍  സര്‍ട്ടിഫിക്കറ്റുകളും സംരംഭകര്‍ക്ക് ലഭ്യമാകും. പരിശീലനങ്ങള്‍ക്കൊപ്പം  കര്‍ഷക പഠനയാത്രകളും എല്‍എംടിസികളില്‍ സംഘടിപ്പിക്കുന്നുണ്ട്. പരിശീലനകേന്ദ്രങ്ങളില്‍വച്ച് നടത്തപ്പെടുന്ന ഇന്‍-ക്യാംപസ് ട്രെയിനിങ്ങുകള്‍ക്ക് പുറമെ കര്‍ഷകകൂട്ടായ്മകള്‍ ആവശ്യപ്പെടുന്നപക്ഷം കര്‍ഷകര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ഓഫ്-ക്യാംപസ് പരിശീലനങ്ങള്‍ സൗജന്യമായി സംഘടിപ്പിക്കുന്നതിനുള്ള  സംവിധാനങ്ങളും എല്‍എംടിസികളില്‍ ഉണ്ട്.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT