വളം കമ്പോസ്റ്റ് മാത്രം, വിളഞ്ഞത് 20 ഇഞ്ച് നീളമുള്ള വെണ്ടയ്ക്ക
ലോക്ക് ഡൗൺ കാലത്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉൽപാദിപ്പിക്കാം എന്നുകരുതിയാണ് എറണാകുളം വൈപ്പിൻ സ്വദേശി പെരുംപിള്ളി ബോണി മാനുവലും കുടുംബാംഗങ്ങളും വീട്ടുമുറ്റത്ത് ലഭ്യമായ സ്ഥലത്ത് കുറച്ച് പച്ചക്കറികൾ നട്ടത്. അതിൽത്തന്നെ ഏറെ പ്രാധാന്യം കൊടുത്തത് വെണ്ടയ്ക്കായിരുന്നു. മതിലിനോട് ചേർന്ന് കട്ട അടുക്കി

ലോക്ക് ഡൗൺ കാലത്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറി ഉൽപാദിപ്പിക്കാം എന്നുകരുതിയാണ് എറണാകുളം വൈപ്പിൻ സ്വദേശി പെരുംപിള്ളി ബോണി മാനുവലും കുടുംബാംഗങ്ങളും വീട്ടുമുറ്റത്ത് ലഭ്യമായ സ്ഥലത്ത് കുറച്ച് പച്ചക്കറികൾ നട്ടത്. അതിൽത്തന്നെ ഏറെ പ്രാധാന്യം കൊടുത്തത് വെണ്ടയ്ക്കായിരുന്നു. മതിലിനോട് ചേർന്ന് കട്ട അടുക്കി അതിൽ മണ്ണിനു പകരം കമ്പോസ്റ്റ് നിറച്ചായിരുന്നു വിത്തുകൾ നട്ടത്. അടുക്കളമാലിന്യം ഉപയോഗിച്ച് തയാറാക്കിയ കമ്പോസ്റ്റായിരുന്നു ഉപയോഗിച്ചത്. അതുകൊണ്ടുതന്നെയാവാം വെണ്ടയ്ക്ക് നല്ല വളർച്ചയായിരുന്നു. ഒരു വെണ്ടയിൽ ഉണ്ടായ വെണ്ടക്കായയ്ക്കാവട്ടെ 20 ഇഞ്ച് നീളവുമുണ്ടായിരുന്നു. ആ ചെടിയിലുണ്ടായ രണ്ടാമത്തെ കായയ്ക്കായിരുന്നു ഇത്രയേറെ നീളം. മറ്റു കായകൾക്കൊക്കെ 13–14 ഇഞ്ച് വളർച്ചയും ഉണ്ടായിരുന്നു. ഏതായാലും നീളമേറിയ കായ ബോണി ഭക്ഷണാവശ്യത്തിനായി ഉപയോഗിച്ചെങ്കിലും അവശേഷിക്കുന്ന കായ്കൾ വിത്തിനായി നിർത്തിയിരിക്കുകയാണ്.
English Summary: Longest Okra in Home Garden