വൈഗയുടെ (Value Addition for Income Generation in Agriculture) അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശിൽപശാലയുമാണ് ഇത്തവണ വൈഗ അഗ്രി ഹാക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈഗയുടെ  (Value Addition for Income Generation in Agriculture) അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശിൽപശാലയുമാണ് ഇത്തവണ വൈഗ അഗ്രി ഹാക്ക് 2021  എന്ന പേരിൽ   നടക്കുക. കോവിഡ് പ്രോട്ടോകോൾ നില നിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽ നിന്നു മാറി ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിലാണ്  വൈഗയ്ക്ക്‌  വേദിയൊരുങ്ങുക. റീജണൽ തിയേറ്റർ, സാഹിത്യ അക്കാദമി ഹാൾ, ഇൻഡോർ സ്റ്റേഡിയം, ടൗൺഹാൾ, യാത്രി നിവാസ്   എന്നിവിടങ്ങളിലായാണ് മേള  സംഘടിപ്പിക്കുക. 

നൂതന സാങ്കേതികവിദ്യകളും  ആശയങ്ങളും  കണ്ടെത്തുന്നതിനും കാർഷികമേഖലയിൽ അവ ഉപയോഗപ്പെടുത്തുന്നതിനുമായി അഗ്രി ഹാക്കത്തോൺ കൂടി സംഘടിപ്പിക്കപ്പെടുന്നുവെന്നതാണ് ഇത്തവണത്തെ വൈഗയുടെ പ്രത്യേകത. കൃത്രിമ ബുദ്ധിയുടെയും,  റോബോട്ടിക്‌സ്, ഐഒടി  പ്ലാറ്റ്ഫോമുകളുടെയും ഉപയോഗം വർധിച്ചുവരുന്ന ഈ യുഗത്തിൽ നൂതന ആശയങ്ങൾ കാർഷികമേഖലയിൽ എങ്ങനെ പ്രാവർത്തികമാക്കാം  എന്നതിന്റെ നേർ കാഴ്ചയായിരിക്കും അഗ്രി ഹാക്കത്തോൺ.

ADVERTISEMENT

കോവിഡ് പശ്ചാത്തലത്തിൽ വിവിധ വേദികളിലായി എക്സിബിഷൻ,  സെമിനാറുകൾ വെബിനാറുകൾ, വിളവെടുപ്പാനന്തര പരിചരണ സാങ്കേതിക വിദ്യകളുടെ പ്രദർശനം എന്നിവ ഹാക്കത്തോണിന്റെ ഭാഗമാകും. ഇതോടൊപ്പം വ്യത്യസ്തതയാർന്ന എക്സിബിഷനുകളും നടക്കും. മണ്ണുത്തി കേരള കാർഷിക സർവകലാശാലയിലെ സ്ഥിരം വേദിയിലും, കൂടാതെ ഓൺലൈൻ പ്ലാറ്റ്ഫോമിലെ  വിർച്വൽ പ്രദർശനം എന്നിവയും സംഘടിപ്പിക്കും.  ഇത്തവണത്തെ പ്രധാന ആകർഷണമായ 'വൈഗ ഓൺ വീൽസ്' എന്ന  സഞ്ചരിക്കുന്ന പ്രദർശനശാല എന്നിവ ഉൾപ്പെടുത്തി വ്യത്യസ്തവും വർണ്ണാഭവുമായ രീതിയിലായിരിക്കും വൈഗ അഗ്രി ഹാക്കത്തോൺ 2021 സംഘടിപ്പിക്കുക. വൈഗ ഓൺ വീൽസ് പ്രദർശനം കെഎസ്ആർടിസിയുമായി സഹകരിച്ചാണ് നടത്തുക. വൈഗയുടെ പ്രചാരണം ഗ്രാമങ്ങളിൽ എത്തിക്കാനും ഇതിലൂടെ കഴിയും.