മോളിക്യുലാര്‍ ബയോളജി മേഖലയ്ക്കും റബര്‍ ഉൽപന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടത് റബര്‍മേഖലയുടെ വികസനത്തിന് അത്യാവശ്യമാണെന്ന് റബര്‍ബോര്‍ഡ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന്‍. കോട്ടയത്തുള്ള റബര്‍ പരിശീലനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ‘മോളിക്യുലര്‍ ബയോളജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോളിക്യുലാര്‍ ബയോളജി മേഖലയ്ക്കും റബര്‍ ഉൽപന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടത് റബര്‍മേഖലയുടെ വികസനത്തിന് അത്യാവശ്യമാണെന്ന് റബര്‍ബോര്‍ഡ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. കെ.എന്‍. രാഘവന്‍. കോട്ടയത്തുള്ള റബര്‍ പരിശീലനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ‘മോളിക്യുലര്‍ ബയോളജി & ബയോടെക്നോളജി ടെക്നിക്കുകള്‍’, ‘റബര്‍ ഉൽപന്ന നിർമാണം’ എന്നീ വിഷയങ്ങളില്‍ റബര്‍ബോര്‍ഡ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച റബര്‍ ക്ലോണുകള്‍, മികച്ച വിളവ്, മികച്ച രോഗപ്രതിരോധശേഷി തുടങ്ങിയ കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് മോളിക്യുലാര്‍ ബയോളജി മേഖലയില്‍  ഗവേഷണ, പരിശീലനങ്ങള്‍ ആവശ്യമാണ്. ഈ മേഖലയില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ ഇന്ത്യന്‍ റബര്‍ഗവേഷണകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. ജനിതകമാറ്റം വരുത്തിയ ക്ലോണുകള്‍ ഫീല്‍ഡ് ട്രയല്‍ നടത്തുന്നതിനുള്ള തയാറെടുപ്പിലാണ് ഗവേഷണകേന്ദ്രം. പ്രകൃതിക്ക് ഹാനികരമായ പല ഉൽപന്നങ്ങള്‍ക്കും പകരമായി പ്രകൃതിദത്ത റബര്‍ ഉപയോഗിക്കാന്‍ കഴിയും എന്നതിനാല്‍ റബര്‍ ഉൽപന്ന വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഡോ. ജയിംസ് ജേക്കബ് (ഡയറക്ടര്‍, ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രം), ഡോ. എന്‍.എം. മാത്യു (മുന്‍ ഡയറക്ടര്‍, ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രം), ഡോ. സി. കുരുവിള ജേക്കബ് (മുന്‍ ഡയറക്ടര്‍, റബര്‍ പരിശീലന കേന്ദ്രം) എന്നിവര്‍ സംസാരിച്ചു.  പി. സുധ (ഡയറക്ടര്‍, റബ്ബര്‍ പരിശീലന കേന്ദ്രം) സ്വാഗതം പറഞ്ഞു. എ.ജെ. ജോസ് (ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഇന്‍ ചാര്‍ജ്, റബ്ബര്‍ പരിശീലന കേന്ദ്രം) നന്ദി രേഖപ്പെടുത്തി. 

ADVERTISEMENT

ഏതെങ്കിലും ജീവശാസ്ത്രശാഖകളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍, ഗവേഷകര്‍, വിദ്യാഭ്യാസമോ വ്യവസായമോ ആയി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഇത്തരം വിഷയങ്ങളില്‍ താല്‍പര്യമുള്ളവരുമായവര്‍ തുടങ്ങിയവര്‍ക്കെല്ലാം മോളിക്യുലര്‍ ബയോളജി & ബയോടെക്നോളജി ടെക്നിക്സ് കോഴ്സില്‍ ചേരാം. എക്സ്ട്രാക്ഷന്‍ ഓഫ് ന്യൂക്ലിക് ആസിഡ്സ് (ഡിഎന്‍എ, ആര്‍എന്‍എ),  ജീന്‍ ക്ലോണിങ്, ജീന്‍ സീക്വന്‍സിങ്, ജീന്‍ എക്സ്പ്രഷന്‍, ഡെവലപ്മെന്‍റ് ഓഫ് ട്രാന്‍സ്ജെനിക്ക്സ് എന്നിങ്ങനെ അവശ്യം വേണ്ട മോളിക്യുലര്‍ ടെക്നിക്കുകളില്‍ പ്രായോഗിക പരിചയം നല്‍കുക എന്നതും ഈ കോഴ്സിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. 

ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രത്തിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ബയോളജി ആൻഡ് ബയോടെക്നോളജി വിഭാഗത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വൈദഗ്ധ്യവും കോഴ്സില്‍ പങ്കെടൂക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം. വിജയകരമായി കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അനുബന്ധമേഖലകളില്‍ ഗവേഷണം നടത്തുന്നതിനും തൊഴിലുകള്‍ ചെയ്യുന്നതിനും ആവശ്യമായ കഴിവ് ആര്‍ജിക്കാന്‍ കഴിയും.

ADVERTISEMENT

റബറുൽപന്ന നിര്‍മ്മാണത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഡിപ്ലോമ/ബിരുദധാരികള്‍, എൻജിനീയര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, റബർ വ്യവസായമേഖലയില്‍  സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം പങ്കെടുക്കാം. ഈ കോഴ്സിലൂടെ റബര്‍ കോമ്പൗണ്ടിങ്, ഉൽപന്നനിര്‍മ്മാണം, അസംസ്കൃതവസ്തുക്കളുടെയും ഉൽപന്നങ്ങളുടെയും പരിശോധന, ലാറ്റക്സ് ടെക്നോളജി എന്നിവയിലെല്ലാം പ്രാവീണ്യം നേടാം. അക്കാദമിക/ വ്യവസായിക മേഖലകളില്‍ പുതിയ അവസരങ്ങള്‍ തേടുന്നതിനും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും കോഴ്സ് സഹായകമാകും.

English summary: Focus on molecular biology and rubber products development essential