ADVERTISEMENT

പുതുക്കൃഷിക്കു കശുമാവു ഗ്രാഫ്റ്റ് തൈകൾ സൗജന്യമായി നൽകും.  ഒരേക്കറിലെങ്കിലും കൃഷി ചെയ്യു ന്നവര്‍ക്കേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഒരു ഹെക്ടർ സ്ഥലത്ത്  200 തൈകൾ, 7 മീറ്റര്‍ X 7 മീറ്റര്‍ അകലത്തില്‍ എന്ന രീതിയിലാണ് നടേണ്ടത്. തൈയുടെ വില ഉൾപ്പെടെയുള്ള ആനുകൂല്യങ്ങള്‍ 3 വാർഷിക ഗഡുക്കളായി 60:20:20 എന്ന തോതിലാണ് നല്‍കുക.  രണ്ടാം വർഷം 75% തൈകളും മൂന്നാം വർഷം രണ്ടാം വർഷത്തെ 90% തൈകളും നിലനില്‍ക്കുന്നുവെങ്കില്‍ മാത്രമേ ആനുകൂല്യം ലഭിക്കൂ. നശിച്ചുപോയ തൈകള്‍ക്കു പകരം തൈകള്‍ കർഷകൻ സ്വന്തം ചെലവിൽ വാങ്ങി നട്ടു വളർത്തണം. 

കശുമാവ് തോട്ടം നിർമാണം

കുറഞ്ഞത് 2 ഹെക്ടറില്‍ കൃഷി ചെയ്യുന്നവർക്ക് തൈകൾ സൗജന്യമായി നൽകും. നിലം ഒരുക്കുന്നതിന് ഹെക്ടറിന്  13,000 രൂപ, സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് നൽകും. 

മുറ്റത്തൊരു കശുമാവ്

കുടുംബശ്രീ അംഗങ്ങള്‍, കശുവണ്ടിത്തൊഴിലാളികൾ, സ്കൂൾ, കോളജ് വിദ്യാര്‍ഥികൾ എന്നിവര്‍ക്കും റെസിഡൻസ് അസോസിയേഷൻ, കാര്‍ഷിക ക്ലബ് എന്നിവയ്ക്കുമുള്ള പദ്ധതി. 

അതിസാന്ദ്രതാകൃഷി

നിശ്ചിത സ്ഥലത്ത് നടീൽ അകലം കുറച്ച്, കൂടുതല്‍ തൈകള്‍ നട്ടുവളര്‍ത്തുന്ന രീതി.  തമ്മില്‍ 5 മീറ്റര്‍X 5 മീറ്റര്‍ അകലത്തില്‍ ഒരു ഹെക്ടറിൽ 400 തൈകൾ നടാനുള്ള ഗ്രാഫ്റ്റുകള്‍ സൗജന്യമായി നൽകും. ഒരു ഏക്കർ സ്ഥലത്ത് എങ്കിലും കൃഷി ചെയ്യണം.  തൈകൾ സൗജന്യമായി ലഭിക്കാൻ www.kasumavukrishi.org എന്ന വെബ്സൈറ്റിൽ കയറി ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യണം. അതതു ജില്ലകളിലെ ഫീൽഡ് ഓഫിസർ നൽകുന്ന അപേക്ഷ ഫോം പൂരിപ്പിച്ചും നൽകാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com