നെല്ലിന് മുഞ്ഞ പകരുന്നു, കർഷകർ എന്തു ചെയ്യണം?
പുളിങ്കുന്ന്, കാവാലം, വെളിയനാട്, നീലംപേരൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന 45 ദിവസത്തിനു മുകളില്‍ പ്രായമായ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കണ്ടുതുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ കൃഷിയിടങ്ങള്‍ പരിശോധിക്കുകയും കീടസാന്നിധ്യം കാണുന്ന പക്ഷം മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായി അടിയന്തിരമായി

പുളിങ്കുന്ന്, കാവാലം, വെളിയനാട്, നീലംപേരൂര്‍ കൃഷിഭവനുകളുടെ പരിധിയില്‍ വരുന്ന 45 ദിവസത്തിനു മുകളില്‍ പ്രായമായ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിധ്യം കണ്ടുതുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ കൃഷിയിടങ്ങള്‍ പരിശോധിക്കുകയും കീടസാന്നിധ്യം കാണുന്ന പക്ഷം മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രവുമായി അടിയന്തിരമായി ബന്ധപ്പെടുകയും വേണം.
കീടത്തിന്റെ സാന്നിധ്യം കാണുന്ന ഉടനെ കീടനാശിനി പ്രയോഗത്തിന് മുതിരുന്നത് പിന്നീട് കീടബാധ രൂക്ഷമാവുന്നതിനും കൂടുതല്‍ ഇടങ്ങളിലേക്കു വ്യാപിക്കുന്നതിനും ഇടയാകും. അമിത കീടനാശിനി പ്രയോഗം മൂലം മിത്രപ്രാണികള്‍ വ്യാപകമായി നശിപ്പിക്കപ്പെടുമ്പോഴാണ് മുഞ്ഞബാധ നിയന്ത്രണാതീതമാകുന്നത്. ആയതിനാല്‍ സാങ്കേതിക നിര്‍ദ്ദേശപ്രകാരമല്ലാതെ കര്‍ഷകര്‍ കീടനാശിനി പ്രയോഗം നടത്താന്‍ പാടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല എന്ന് മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
മനുരത്ന ഇനം കൃഷി ചെയ്യുന്ന ചില പാടങ്ങളില്‍ ബ്ലാസ്റ്റ് രോഗലക്ഷണങ്ങള്‍ കാണുന്നുണ്ട്. ബ്ലാസ്റ്റ് രോഗത്തിന്റെ (നെല്ലിന്റെ ഓലയിലും മറ്റും കണ്ണിന്റെ ആകൃതിയിലുളള പുളളികള്‍) ലക്ഷണങ്ങള്‍ കാണുന്ന പക്ഷം കര്‍ഷകര്‍ അടിയന്തിരമായി കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
English summary: Pest and Disease in paddy