വളയിട്ട കൈകളിൽ ട്രാക്ടർ ചക്രവും വഴങ്ങും; പാടം ഉഴുതുമറിക്കാൻ തയാറെടുത്ത് വനിതകൾ
പാടം ഉഴുതുമറിക്കാൻ തയാറെടുത്ത് വനിതകൾ. അങ്കമാലി കറുകുറ്റിയിലെ 10 വനിതകൾ ട്രാക്ടർ ഓടിക്കാൻ പരിശീലിച്ചു തുടങ്ങി. മൂന്നാംപറമ്പിൽ മണ്ണിട്ട മൈതാനത്താണ് പരിശീലനം. 8 ദിവസത്തെ പരിശീലനം കഴിഞ്ഞാൽ സമീപത്തെ പാടശേഖരത്തിലേക്ക് ട്രാക്ടർ ഇറക്കും. കറുകുറ്റി പഞ്ചായത്തിലെ 10, 11 വാർഡുകളിലെ വനിതകളാണ് ട്രാക്ടർ ഓടിക്കാൻ

പാടം ഉഴുതുമറിക്കാൻ തയാറെടുത്ത് വനിതകൾ. അങ്കമാലി കറുകുറ്റിയിലെ 10 വനിതകൾ ട്രാക്ടർ ഓടിക്കാൻ പരിശീലിച്ചു തുടങ്ങി. മൂന്നാംപറമ്പിൽ മണ്ണിട്ട മൈതാനത്താണ് പരിശീലനം. 8 ദിവസത്തെ പരിശീലനം കഴിഞ്ഞാൽ സമീപത്തെ പാടശേഖരത്തിലേക്ക് ട്രാക്ടർ ഇറക്കും. കറുകുറ്റി പഞ്ചായത്തിലെ 10, 11 വാർഡുകളിലെ വനിതകളാണ് ട്രാക്ടർ ഓടിക്കാൻ പരിശീലിക്കുന്നത്. മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജനയുടെ നേതൃത്വത്തിലുള്ള ഡ്രൈവിങ് പരിശീലനം കഴിഞ്ഞാൽ വനിതകളുടെ സംഘത്തിന് പഞ്ചായത്ത് സഹായത്തോടെ ട്രാക്ടർ വാങ്ങി നൽകാനും പദ്ധതിയുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുറപ്പ് ദിനങ്ങളുടെ വരുമാനത്തിൽനിന്ന് അധിക വരുമാനം ലക്ഷ്യമിട്ടാണ് ട്രാക്ടർ പരിശീലനം നൽകുന്നത്. യന്ത്രവൽകൃത നടീൽ, ജൈവ വള ഉൽപാദനം തുടങ്ങിയവയിലും ഈ വനിതകൾക്ക് തുടർ പരിശീലനം ലഭ്യമാക്കും.
കിലയും എംകെഎസ്പിയും സംയുക്തമായാണ് ട്രാക്ടർ ഓടിക്കാൻ പരിശീലനം നൽകുന്നത്.
എംകെഎസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ കരുമാലൂർ, നെല്ലിക്കുഴി തുടങ്ങിയ സ്ഥലങ്ങളിലും പരിശീലനം സംഘടിപ്പിച്ചിരുന്നു.
വിദഗ്ധ പരിശീലകരായ വൽസൻ, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കറുകുറ്റിയിൽ പരിശീലനം നൽകുന്നത്.
പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, എംകെഎസ്പി സിഇഒ പി.എ.മുഹമ്മദ് സലിം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റോസി പോൾ,പഞ്ചായത്തംഗം മേരി പൈലി എന്നിവർ പ്രസംഗിച്ചു.