ഒരു കണ്ണിൽ രണ്ടു കൃഷ്ണമണികളുമായി പശുക്കിടാവ്, കൊത്തിപ്പറിച്ച് കാക്കകൾ; അപൂർവ ശസ്ത്രക്രിയ കൊടുങ്ങല്ലൂരിൽ
തള്ളി നിൽക്കുന്ന കൃഷ്ണമണിയുമായി ജനിച്ച പശുക്കിടാവിന് കൊടുങ്ങല്ലൂർ വെറ്ററിനറി പോളിക്ലിനിക്കിൽ അടിയന്തിര ശസ്ത്രക്രിയ. ആ കണ്ണിൽ രണ്ടു കൃഷ്ണമണിയുള്ളതിനാൽ ഒന്നു നീക്കം ചെയ്തു. തള്ളി നിൽക്കുന്ന കണ്ണ് അടയ്ക്കാനാവാത്തതിനാൽ കാക്കകളും മറ്റും കൊത്തുന്നതു പതിവായി. ഈ ദുരിതം കണ്ടതിനെത്തുടർന്നാണു വീട്ടുകാർ

തള്ളി നിൽക്കുന്ന കൃഷ്ണമണിയുമായി ജനിച്ച പശുക്കിടാവിന് കൊടുങ്ങല്ലൂർ വെറ്ററിനറി പോളിക്ലിനിക്കിൽ അടിയന്തിര ശസ്ത്രക്രിയ. ആ കണ്ണിൽ രണ്ടു കൃഷ്ണമണിയുള്ളതിനാൽ ഒന്നു നീക്കം ചെയ്തു. തള്ളി നിൽക്കുന്ന കണ്ണ് അടയ്ക്കാനാവാത്തതിനാൽ കാക്കകളും മറ്റും കൊത്തുന്നതു പതിവായി. ഈ ദുരിതം കണ്ടതിനെത്തുടർന്നാണു വീട്ടുകാർ ശസ്ത്രക്രിയയ്ക്കായി വെറ്ററിനറി ക്ലിനിക്കിലെത്തിയത്.
ചേരമാൻ പള്ളിക്കു സമീപം തട്ടാത്തിപറമ്പിൽ ഗോപാലകൃഷ്ണന്റെ ഒരാഴ്ച പ്രായമുള്ള പശുക്കിടാവിനാണ് ശസ്ത്രക്രിയ നടത്തിയത്. പശുവിന്റെ ആദ്യ ഉടമ കിടാവിന്റെ അവസ്ഥ കാണുകയും തുടർന്ന് ചികിത്സയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അറിയിച്ചതിനെത്തുടർന്ന് ചികിത്സിക്കാതെ പശുവിനെയും കുട്ടിയെയും വിൽക്കുകയായിരുന്നു. പുതിയ ഉടമയായ ഗോപാലകൃഷ്ണനാണ് വീണ്ടും കിടാവിനെ വെറ്ററിനറി പോളിക്ലിനിക്കിൽ എത്തിച്ചത്.
ജന്മവൈകല്യമായ പോളി ഒഫ്ത്താൽമിയ ബാധിച്ച നിലയിലായിരുന്നു കിടാവ്. വലതു കണ്ണിൽ ഒരു കൃഷ്ണമണി സാധാരണ നിലയിലും മറ്റൊന്നു പുറത്തേക്ക് തള്ളിയ നിലയിലുമായിരുന്നു. ഈ കണ്ണിനു കാഴ്ചയുമില്ല. ഇടതു കണ്ണ് സാധാരണ നിലയിലായിരുന്നു.
സീനിയർ വെറ്ററിനറി സർജൻ ഡോ. എൻ.കെ.സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ ഒന്നര മണിക്കൂർ നീണ്ടു. കണ്ണിൽ നാലു തുന്നലുണ്ട്. വെറ്ററിനറി സർജൻ ഡോ. അലക്സ് കിടങ്ങൻ, ഡോ. വിഷ്ണുപ്രിയ, ട്രെയിനി ഡോക്ടർമാരായ ഡോ. എസ്.ശ്രീഹരി, ഡോ. എം.എസ്.ശ്രീഹരി, ഡോ. എസ്.മുഹമ്മദ് ആഷിക്, ഡോ. ആദിൽ ഫൈറൂസ്, ഡോ. ജിഹാസ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.
English summary: Ophthalmic diseases in cattle