കർഷകർക്ക് മികച്ച വരുമാനവും ഉപഭോക്താക്കൾക്കു സംതൃപ്തിയും: 'കാർഷിക താരക'മായി പാലാ രൂപതയിലെ അരുവിത്തുറ പള്ളി
സിറോ മലബാർ സഭയുടെ പാലാ രൂപതയ്ക്കു കീഴിലുള്ള, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കർഷക ചന്ത ശ്രദ്ധനേടുന്നു. ചെറിയൊരു ലാഭവിഹിതം മാത്രം ഈടാക്കിയിട്ടും രണ്ടു മാസം പിന്നിടുന്നതിനിടെ ഈ ചന്തയുടെ നീക്കിയിരുപ്പ് അരലക്ഷം കടന്നു – 55,000 രൂപ. കർഷകർക്ക് നേടിക്കൊടുത്ത വരുമാനവും ഉപഭോക്താക്കളുടെ സംതൃപ്തിയും

സിറോ മലബാർ സഭയുടെ പാലാ രൂപതയ്ക്കു കീഴിലുള്ള, അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കർഷക ചന്ത ശ്രദ്ധനേടുന്നു. ചെറിയൊരു ലാഭവിഹിതം മാത്രം ഈടാക്കിയിട്ടും രണ്ടു മാസം പിന്നിടുന്നതിനിടെ ഈ ചന്തയുടെ നീക്കിയിരുപ്പ് അരലക്ഷം കടന്നു – 55,000 രൂപ. കർഷകർക്ക് നേടിക്കൊടുത്ത വരുമാനവും ഉപഭോക്താക്കളുടെ സംതൃപ്തിയും വേറെ.
പാലാ രൂപതയുടെ കീഴിൽ, പ്രവർത്തന വിജയം നേടിയ കാഞ്ഞിരമറ്റം, മൂഴൂര് (രണ്ട് ചന്തകൾ), മാൻവെട്ടം, ഫാത്തിമാപുരം, വെള്ളിയാമറ്റം എന്നിവിടങ്ങളിലെ വിപണികളെ മാതൃകയാക്കിയാണ് അരുവിത്തുറയിലും ചന്ത ആരംഭിച്ചത്. വിഷപദാർഥങ്ങളും, കീടനാശിനികളും അടിച്ചെത്തുന്ന അന്യസംസ്ഥാന പഴം- പച്ചക്കറികളെ ചെറുക്കാനായി, രൂപതയുടെ 140 ഇടവകകളിൽ കൃഷിയും കാർഷിക വിപണനവും സജീവമാണ്. അർബുദവും മറ്റു ജീവിതശൈലി രോഗങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ വിഷരഹിത പച്ചക്കറി ഉറപ്പാക്കാനുള്ള രൂപതയുടെ ഈ നീക്കം ശ്രദ്ധേയമാണ്.
‘‘പരിസ്ഥിതി + ജീൻ = കാൻസർ എന്നാണ്; നമ്മുടെയൊക്കെ ശരീരത്തിൽ കാൻസർ ആകാൻ തയാറെടുക്കുന്ന കോശങ്ങളുണ്ട്, ഭക്ഷണത്തിലെ വിഷാംശവും കൃത്രിമ വസ്തുക്കളും പലപ്പോഴും അവയെ ഉത്തേജിപ്പിക്കുന്നു. ഇത് രോഗസാധ്യത കൂട്ടുന്നു. ’’ – കാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി.പി.ഗംഗാധരൻ പറഞ്ഞു.
ഹരിതം ഈ പള്ളിയങ്കണം
പഴം- പച്ചക്കറികൾ, വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ, പലതരം അച്ചാറുകൾ, ധാന്യപൊടികൾ, തേൻ, കുടംപുളിസത്ത് തുടങ്ങി ഭക്ഷ്യോൽപന്നങ്ങളുടെ കലവറയാണ് അരുവിത്തുറ പള്ളിയിലെ കർഷക ചന്ത. ഞായർ, വെള്ളി ദിനങ്ങളിൽ ആദ്യകുർബാനയ്ക്ക് ശേഷം രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രവർത്തനം. കർഷകരാണ് ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്. ചന്തയുടെ നടത്തിപ്പ് ചെലവിലേക്കുള്ള 5% കമ്മീഷൻ മാറ്റിവച്ചാൽ മുഴുവൻ വരുമാനവും കൃഷിക്കാർക്ക് തന്നെ.
കൃഷിക്കാരായ ആർക്കും ജാതിമതഭേദമന്യേ ഇവിടെ ഉൽപ്പന്നങ്ങൾ വിൽക്കാം, ആർക്കുവേണമെങ്കിലും പള്ളിയിലെത്തി സാധനങ്ങൾ വാങ്ങുകയും ചെയ്യാം- അരുവിത്തുറ പള്ളി വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ വിശദീകരിച്ചു. ആഹാരം സുരക്ഷിതമാക്കുക, ജനങ്ങളിൽ കൃഷി താൽപര്യം വളർത്തുക എന്നിവയാണ് ചന്തയുടെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു..
പാലാ രൂപതയുടെ കീഴിലുള്ള 'പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി(പിഎസ്ഡബ്ല്യുഎസ്)'യുടെ നേതൃത്വത്തിലുള്ള കർഷക ദളങ്ങളാണ് ചന്തയുടെ നടത്തിപ്പുകാർ. ജോർജ് വടക്കൻ (പ്രസിഡന്റ്), ജോഷി താന്നിക്കൽ (സെക്രട്ടറി), മധു ആഴാത്ത്(ട്രഷറർ), ജോജോ പ്ലാത്തോട്ടം (വൈസ് പ്രസിഡന്റ്) എന്നിവരാണ് സെന്റ് ജോർജ് കർഷക ദളത്തിന്റെ പ്രധാന ഭാരവാഹികൾ. ഒരു കർഷകദളത്തിൽ 10 മുതൽ 20 അംഗങ്ങൾ വീതം. മൊത്തം അഞ്ചു ദളങ്ങൾ.
‘‘കാർഷിക മേഖലയിലെ വൈവിധ്യവും സമ്മിശ്രകൃഷിയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ച കാലഘട്ടത്തിൽ ഇത്തരം സംരംഭങ്ങൾ നാടിന് ഗുണകരമാണെ’’ന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. ഇടനില ചൂഷണമില്ലാതെ കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില ലഭ്യമാകും എന്നതാണ് അരുവിത്തുറ ചന്തയുടെ പ്രത്യേകത എന്ന് മുൻ എംഎൽഎ പി.സി. ജോർജും അഭിപ്രായപ്പെട്ടു. എല്ലാ പള്ളികളിലും ഇത്തരം കർഷക ചന്തകൾ ആരംഭിക്കണമെന്നാണ് തൻറെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.