കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈനായി വാങ്ങാൻ കഴിയുന്ന പദ്ധതിക്ക് തുടക്കമായി. കൃഷി സംബന്ധമായ വിജ്ഞാനത്തിന്റെ ഏറ്റവും ആധികാരികമായ സ്രോതസായാണ് കർഷകർ പണ്ടു മുതൽ സർവകലാശാലാ പ്രസിദ്ധീകരണങ്ങളെ കണ്ടു വരുന്നത്. എന്നാൽ അവ വാങ്ങണമെങ്കിൽ പലപ്പോഴും മണ്ണുത്തിയിൽ പോവണമായിരുന്നു. എന്നാൽ ഇനി മുതൽ ഏറ്റവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈനായി വാങ്ങാൻ കഴിയുന്ന പദ്ധതിക്ക് തുടക്കമായി. കൃഷി സംബന്ധമായ വിജ്ഞാനത്തിന്റെ ഏറ്റവും ആധികാരികമായ സ്രോതസായാണ് കർഷകർ പണ്ടു മുതൽ സർവകലാശാലാ പ്രസിദ്ധീകരണങ്ങളെ കണ്ടു വരുന്നത്. എന്നാൽ അവ വാങ്ങണമെങ്കിൽ പലപ്പോഴും മണ്ണുത്തിയിൽ പോവണമായിരുന്നു. എന്നാൽ ഇനി മുതൽ ഏറ്റവും പ്രചാരമുള്ള ഓൺലൈൻ വിപണികളായ ആമസോൺ, ഫ്ളിപ് കാർട്ട് എന്നിവയിൽ ഇവ ലഭ്യമാകും. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല പ്രസിദ്ധീകരണങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

കൃഷി രീതികളെക്കുറിച്ചും, വിള പരിപാലനത്തെക്കുറിച്ചും സർവകലാശാല പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ നിലവിൽ സർവകലാശാലയുടെ വിവിധ വിൽപന കേന്ദ്രങ്ങളിലൂടെ മാത്രമേ കർഷകർക്ക് ലഭ്യമാകുമായിരുന്നുള്ളു. കൃഷി വകുപ്പിന്റെ 'കേരൾഅഗ്രോ' എന്ന ബ്രാൻഡിന് കീഴിലാണ് സർവകലാശാല ഈ ഓൺലൈൻ വിൽപന നടത്തുന്നത്. കർഷകർക്കിടയിൽ ആവശ്യക്കാരേറെയുള്ള വിള പരിപാലന ശുപാർശകൾ, കൃഷി പഞ്ചാംഗം, നെല്ല്, തെങ്ങ്, വാഴ തുടങ്ങി വിവിധ വിളകളുടെ പരിപാലനത്തെ കുറിച്ച് വിശദീകരിക്കുന്ന പുസ്തകങ്ങൾ, ഔഷധ സസ്യങ്ങൾ, കൃഷി കീടബാധ, വിവിധ വളപ്രയോഗങ്ങൾ, കേരളത്തിലെ മണ്ണിനങ്ങൾ   തുടങ്ങിയ 36 സർവകലാശാല പ്രസിദ്ധീകരണങ്ങളാണ് തുടക്കത്തിൽ ഓൺലൈനായി ലഭ്യമാകുന്നത്. പദ്ധതിയുടെ ആരംഭത്തോടനുബന്ധിച്ചു പുസ്തകങ്ങളോടൊപ്പം ഓരോ പാക്കറ്റ് വിത്തും സൗജന്യമായി നൽകും. 

ADVERTISEMENT

ജനുവരി 18 വ്യാഴാഴ്ച കൃഷി വകുപ്പ്  മന്ത്രിയുടെ ചേംബറിൽ വച്ച് നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രിയും സർവകലാശാല പ്രൊ ചാൻസലറുമായ പി.പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് ചടങ്ങിൽ പങ്കെടുത്തു.