വിവിധ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സംഘടിപ്പിക്കുന്ന മാരത്തോൺ പരിപാടികളെ കുറിച്ച് നമുക്കറിയാം, എന്നാൽ ഇത്തവണ പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാർന്ന ഒരു മാരത്തോൺ സംഘടിപ്പിച്ചിരിക്കുകയാണ് കണ്ണൂർ ജില്ലാ ക്ഷീരവികസനവകുപ്പ്. കണ്ണൂർ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ‘റൺ ഫോർ മിൽക്ക്, റൺ ഫോർ ഹെൽത്ത്’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ സംഘടിപ്പിക്കുന്ന മാരത്തോൺ പരിപാടികളെ കുറിച്ച് നമുക്കറിയാം, എന്നാൽ ഇത്തവണ പാലിന്റെ പോഷകപെരുമ വിളിച്ചോതി വൈവിധ്യമാർന്ന ഒരു മാരത്തോൺ സംഘടിപ്പിച്ചിരിക്കുകയാണ് കണ്ണൂർ ജില്ലാ ക്ഷീരവികസനവകുപ്പ്. കണ്ണൂർ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ‘റൺ ഫോർ മിൽക്ക്, റൺ ഫോർ ഹെൽത്ത്’ എന്ന ക്ഷീര മാരത്തൺ ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് പയ്യന്നൂരിനടുത്ത് ചെറുതാഴത്ത് നടന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരുന്നു. പാലും പാലുൽപന്നങ്ങളും നിത്യജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സമൂഹത്തെ ബോധവൽകരിക്കാനും ഗുണനിലവാരം ഉറപ്പ് വരുത്തിയ പാലുൽപന്നങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു മാരത്തൺ സംഘടിപ്പിച്ചത്. കേവലമായ ഒരു മാരത്തോണിന് അപ്പുറം ക്ഷീരവികസന വകുപ്പ് നടത്തി കൊണ്ടിരിക്കുന്ന ക്ഷീര പാലുത്പാദനത്തിൽ ഗുണനിലവിവരം ഉറപ്പാക്കുന്നതിനായുള്ള ക്ഷീരകർഷക തലത്തിലുള്ള മീറ്റിങ്ങുകൾ, ബോധവൽകരണ പരിപാടികൾ, മോട്ടിവേഷൻ ക്ലാസുകൾ, ശുദ്ധമായ പാൽ ഉൽപ്പാദന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവ ഉൾപ്പെടെ സമഗ്രമായ ആശയ പ്രചാരണമാണ് പരിപാടി ലക്ഷ്യംവച്ചത്. ഈ രീതിയിൽ ഒരാശയം മുൻനിർത്തി ക്ഷീരമാരത്തൺ സംഘടിപ്പിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്.

പാൽ പോഷകങ്ങളുടെ പവർഹൗസ്: പാൽപ്പെരുമ വിളിച്ചോതാൻ ക്ഷീരമാരത്തൺ

ADVERTISEMENT

പാലിനെ പോഷകങ്ങളുടെ പവർ ഹൗസ് എന്ന് വെറുതെ വിശേഷിപ്പിക്കുന്നതല്ല, ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണത്തിന് വേണ്ടതെല്ലാം പാൽ രുചിയിലുണ്ട്. ആരോഗ്യദായനിയായി നിലകൊള്ളുന്നതോടൊപ്പം വിവിധ മൂലകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറ വാഗ്ദാനം ചെയ്യുന്നു. കാത്സ്യം കൊണ്ട് സമ്പുഷ്ടവും വിറ്റാമിൻ ഡി അടങ്ങിയതുമായ പാലുൽപന്നങ്ങൾ അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതേസമയം പാലിലെ ഉയർന്ന നിലവാരമുള്ള പ്രോട്ടീനുകൾ പേശികളുടെ വികാസത്തിനും പുനരുജീവനത്തിനും കാരണമാകുന്നു. ചീസ് ഉൽപാദനത്തിന്റെ ഉപോൽപ്പന്നമായ വേ യിൽ, അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ പേശികളുടെ വളർച്ചയും രോഗപ്രതിരോധ പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നു. പാലിൽനിന്ന് ലഭിക്കുന്ന നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമായി വർത്തിക്കുന്നു. ഊർജ ഉൽപ്പാദനം സുഗമമാക്കുകയും കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. തൈരിന്റെ പ്രോബയോട്ടിക്സ് ഗുണങ്ങൾ കുടലിന്റെ ആരോഗ്യം വർധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ ശേഷിക്ക് സംഭാവന നൽകുകയും ചെയ്യുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ആരോഗ്യമുള്ള ഒരാൾ ദിവസം 300 മില്ലീ ലീറ്റർ പാൽ എങ്കിലും കുടിക്കണമെന്ന് നിർദ്ദേശിക്കുന്നതിന്റെ കാരണവും ഈ പോഷകസമൃദ്ധി തന്നെ.

ജനസംഖ്യയുടെ ദൈനംദിന ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഗുണനിലവാരമുള്ള പാലിനും ഉൽപന്നങ്ങൾക്കും നിർണായക പങ്കുണ്ട്. ഗുണമേന്മയുള്ള പാലിന്റെ അപര്യാപ്തത പൊതുജനാരോഗ്യത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും, ഇത് പോഷകങ്ങളുടെ അപര്യാപ്തതയിലേക്കും മനുഷ്യ ശരീരത്തിലെ  രോഗപ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്നതിലേക്കും മാരകമായ രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു. മനുഷ്യവംശത്തിന്റെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന നിലവാരമുള്ള പാലിന്റെയും പാലുൽപന്നങ്ങളുടെയും സ്ഥിരവും സ്ഥായിയുമായ വിതരണം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പാലിന്റെയും പാലുൽപന്നങ്ങളുടെയും ഈ ഗുണഗണങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനും ഉപഭോഗം വർധിപ്പിക്കുന്നതിനും ക്ഷീര മാരത്തണിന്റെ ഭാഗമായ ക്യാംപെയിൻ ലക്ഷ്യമിടുന്നു. ശുദ്ധമായ പാൽ ഉൽപാദനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു വേദി കൂടിയായിരുന്നു ക്ഷീരമാരത്തോൺ.