? വസ്തുവിന്റെ ക്രയവിക്രയങ്ങൾ നടത്താൻ നോക്കുമ്പോൾ ആധാരത്തിൽ ധാരാളം തെറ്റുകൾ കടന്നു കൂടിയിട്ടുള്ളതായി കാണാം. ആധാരത്തിൽ വസ്തുവിന്റെ വിസ്തൃതി കുറവായും കാണുന്നു. ഇതെക്കുറിച്ച് വില്ലേജ്, താലൂക്ക്, റവന്യു ഓഫിസുകളിൽ അന്വേഷിച്ചാൽ അവർ എന്തെങ്കിലും ഒഴിവു പറഞ്ഞ് ഒഴിവാക്കും. പലരും പത്തും ഇരുപതും തവണ ഓഫിസുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? വസ്തുവിന്റെ ക്രയവിക്രയങ്ങൾ നടത്താൻ നോക്കുമ്പോൾ  ആധാരത്തിൽ ധാരാളം തെറ്റുകൾ കടന്നു കൂടിയിട്ടുള്ളതായി കാണാം. ആധാരത്തിൽ വസ്തുവിന്റെ വിസ്തൃതി കുറവായും കാണുന്നു. ഇതെക്കുറിച്ച് വില്ലേജ്, താലൂക്ക്, റവന്യു ഓഫിസുകളിൽ അന്വേഷിച്ചാൽ അവർ എന്തെങ്കിലും ഒഴിവു പറഞ്ഞ് ഒഴിവാക്കും. പലരും പത്തും ഇരുപതും തവണ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് ഒന്നും വേണ്ടെന്നു വയ്ക്കുന്ന സ്ഥിതിയുണ്ട്. ആധാരത്തിലെ പിശകുകൾ തിരുത്താൻ എന്തു ചെയ്യണം.
സിസിലിറ്റ്, പെരുങ്കടവിള, തിരുവനന്തപുരം 

  • ആധാരങ്ങളില്‍ ധാരാളം തെറ്റുകൾ കടന്നുകൂടുന്നുണ്ടെന്നു ചൂണ്ടിക്കാട്ടുകയാണ് കത്തില്‍. സ്വന്തം വസ്തുക്കളുടെ ആധാരത്തിലെ തെറ്റുകള്‍ ആസ്പാദമാക്കിയാണോ ചോദ്യമെന്നു കത്തില്‍ വ്യക്തമല്ല. തെറ്റുകളുടെ സ്വഭാവവും വ്യക്തമാക്കിയിട്ടില്ല. വില്ലേജ് ഓഫിസിൽ സൂക്ഷിച്ചിട്ടുള്ള ഭൂനികുതി റജിസ്റ്റർ (ബിറ്റിആർ) ആണ് ഭൂമി സംബന്ധിച്ച ആധികാരികരേഖ. ബിറ്റിആർ ഒരിക്കലും തിരുത്താനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. ഭൂനികുതി കൊടുത്തതിനു കിട്ടിയ രസീതിൽ കാണിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെങ്കിൽ ആധാരത്തിൽ വന്നിട്ടുള്ള പിശകുകൾക്ക് വലിയ പ്രസക്തിയില്ല. ബിറ്റിആറിലെ വിവരങ്ങളും ഇപ്പോഴത്തെ ഭൂമിയുടെ സ്വഭാവവും തമ്മിൽ സാരമായ വ്യത്യാസം ഉണ്ടെങ്കിൽ ഭൂനികുതി നിയമം 6 എ വകുപ്പനുസരിച്ചു റീ അസ്സസ്മെന്റിന് ബന്ധപ്പെട്ട തഹസിൽദാർക്ക് അപേക്ഷ കൊടുക്കണം. ഭൂനികുതി അടച്ചതിനു കിട്ടിയ രസീതിൽ കാണിച്ചിട്ടുള്ള വിവരങ്ങളിൽ സാരമായ പിശകുകളില്ലെങ്കിൽ അതനുസരിച്ച് മുന്നോട്ടു പോവുന്നതാണ് നല്ലത്.