ഇഷ്ടദാനം ലഭിച്ച ആൾ അവിവാഹിതയായി മരിച്ചാൽ വസ്തുവിന്റെ അവകാശം ആർക്കൊക്കെ
? എന്റെ അച്ഛന് കുടുംബവസ്തു ഭാഗം കിട്ടിയതിൽനിന്ന് അവിവാഹിതയായ സഹോദരിക്ക് കുറച്ചു വസ്തു ഇഷ്ടദാനം ചെയ്തു. അവർ 40 വർഷം മുൻപ് മരിച്ചു. അതിനുശേഷം വസ്തുവിൽനിന്ന് ആദായം എടുത്തുവരുന്നത് എന്റെ ജ്യേഷ്ഠന്റെ ഭാര്യയും മക്കളും ആണ്. അച്ഛന്റെ ജ്യേഷ്ഠത്തിയുടെ മക്കളും അനുജന്റെ മക്കളും ഉണ്ട്. ഈ വസ്തുവിന് ആർക്കൊക്കെ

? എന്റെ അച്ഛന് കുടുംബവസ്തു ഭാഗം കിട്ടിയതിൽനിന്ന് അവിവാഹിതയായ സഹോദരിക്ക് കുറച്ചു വസ്തു ഇഷ്ടദാനം ചെയ്തു. അവർ 40 വർഷം മുൻപ് മരിച്ചു. അതിനുശേഷം വസ്തുവിൽനിന്ന് ആദായം എടുത്തുവരുന്നത് എന്റെ ജ്യേഷ്ഠന്റെ ഭാര്യയും മക്കളും ആണ്. അച്ഛന്റെ ജ്യേഷ്ഠത്തിയുടെ മക്കളും അനുജന്റെ മക്കളും ഉണ്ട്. ഈ വസ്തുവിന് ആർക്കൊക്കെ അവകാശം ഉണ്ട്.
ചന്ദ്രൻ, കോഴിക്കോട്
- ഒരു ഹിന്ദുവിന്റെ അവകാശികളെ നിശ്ചയിക്കുന്നത് 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരമാണ്. നിങ്ങളുടെ പിതാവ് അദ്ദേഹത്തിന്റെ സഹോദരിക്ക് വസ്തു ഇഷ്ടദാനം ചെയ്യുകയും അവർ 40 വർഷം മുൻപ് അവിവാഹിതയായി മരിച്ചുപോവുകയും ചെയ്തു എന്നു മാത്രം പറഞ്ഞതുകൊണ്ട് അവകാശികൾ ആരൊക്കെയെന്നു പറയാനാവില്ല. അവർ മരിക്കുമ്പോൾ പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹമാണ് അവകാശി. മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നു വരുന്നവരാണെങ്കിൽ അമ്മയാണ് അവകാശി. അമ്മയില്ലെങ്കിൽ അവകാശം അച്ഛനു ലഭിക്കും. അമ്മയുടെയും അച്ഛന്റെയും കാലശേഷം അവരുടെ അവകാശികൾക്കു ലഭിക്കും. വസ്തു നിങ്ങളുടെ സഹോദരന്റെയും ഭാര്യയുടെയും കൈവശമാണെന്നുള്ളതുകൊണ്ടു മാത്രം അവർക്ക് വസ്തുവിൽ അവകാശം സിദ്ധിക്കുന്നില്ല. ആരാണ് ഭൂനികുതി കൊടുക്കുന്നത്, ആരുടെ പേരിലാണ് കൊടുക്കുന്നത് എന്നീ വിവരങ്ങള്‍ വില്ലേജ് ഓഫിസിൽനിന്ന് അറിയണം. എന്തെങ്കിലും കരണം നടന്നിട്ടുണ്ടോയെന്ന് സബ് റജിസ്ട്രാർ ഓഫിസിൽ അന്വേഷിക്കണം. ഇഷ്ടദാന ആധാരത്തിന്റെ പകർപ്പെടുക്കണം. വസ്തു ജ്യേഷ്ഠന്റെ ഭാര്യയ്ക്കും മക്കൾക്കും മാത്രമായി അവകാശപ്പെടുന്നതിനു സാധ്യതയില്ല. ഈ സാഹചര്യത്തില്‍ അഭിഭാഷകനുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുക.