‘വാർത്തകൾ വായിക്കുന്നത് കൃഷിമന്ത്രി വക്കം പുരുഷോത്തമൻ’
‘സ്വാഗതം, പ്രിയപ്പെട്ട കർഷക സുഹൃത്തുക്കളേ, കാർഷികവാർത്തകൾ വായിക്കുന്നത് കൃഷിമന്ത്രി വക്കം പുരുഷോത്തമൻ....’ അര നൂറ്റാണ്ട് മുൻപൊരു വിഷുദിവസം അന്നത്തെ കൃഷിമന്ത്രിയായിരുന്ന വക്കം പുരുഷോത്തമൻ തിരുവനന്തപുരം ഭക്തിവിലാസത്തിലെ ആകാശവാണി സ്റ്റുഡിയോയിലെത്തി ആദ്യത്തെ കാർഷികമേഖലാ വാർത്ത വായിച്ചു. അന്നു

‘സ്വാഗതം, പ്രിയപ്പെട്ട കർഷക സുഹൃത്തുക്കളേ, കാർഷികവാർത്തകൾ വായിക്കുന്നത് കൃഷിമന്ത്രി വക്കം പുരുഷോത്തമൻ....’ അര നൂറ്റാണ്ട് മുൻപൊരു വിഷുദിവസം അന്നത്തെ കൃഷിമന്ത്രിയായിരുന്ന വക്കം പുരുഷോത്തമൻ തിരുവനന്തപുരം ഭക്തിവിലാസത്തിലെ ആകാശവാണി സ്റ്റുഡിയോയിലെത്തി ആദ്യത്തെ കാർഷികമേഖലാ വാർത്ത വായിച്ചു. അന്നു തുടങ്ങിവച്ച കാർഷിക വാർത്താപ്രക്ഷേപണത്തിന് അര നൂറ്റാണ്ടിനിപ്പുറവും ചെവി കൊടുക്കുന്നവർ ഒട്ടേറെ.
രാജ്യത്താദ്യം കർഷകർക്കായി പ്രത്യേക വാർത്താപ്രക്ഷേപണം ആരംഭിച്ചത് ആകാശവാണി തിരുവനന്തപുരം നിലയമാണ്. 1974 ഏപ്രിൽ 14 ന് വിഷുദിനത്തിൽ കാർഷികകേരളത്തിന് ലഭിച്ച വിഷുക്കൈനീട്ടം. ദിവസവും രാവിലെ 7 മണിക്കു തുടങ്ങുന്ന, 5 മിനിറ്റ് മാത്രം ദൈർഘ്യമുള്ള കാർഷിക വാർത്താപ്രക്ഷേപണം പിൽക്കാലത്ത് ഏറ്റവുമധികം ശ്രോതാക്കൾ കേൾക്കുന്ന റേഡിയോ പരിപാടിയായി വളർന്നു. ആകാശവാണിയുടെ പല പരിപാടികൾക്കും കാലാനുസൃതമായ മാറ്റവും സമയക്രമീകരണവും ഉണ്ടായെങ്കിലും മാറ്റമേതുമില്ലാതെ ഈ പ്രഭാത വാർത്ത ഇന്നും തുടരുന്നു.
കാർഷിക വാർത്തകൾ സമാഹരിച്ച് ആകാശവാണിക്കു നല്‍കുന്നത് ഫാം ഇൻഫർമേഷൻ ബ്യൂറോയാണ്. കർഷകർ ശ്രദ്ധിക്കേണ്ട വിവരങ്ങളും അറിയിപ്പുകളും കൃഷിയിലെ നൂതനാശയങ്ങളും യഥാസമയം അവരി ലെത്തിക്കാൻ ആകാശവാണി പ്രയോജനപ്പെടുമെന്ന ആശയം ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ അന്നത്തെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫിസര്‍ ആർ.ഹേലിയുടേതായിരുന്നു. തിരുവനന്തപുരം നിലയത്തിന്റെ ചുവടു പിടിച്ച് രാജ്യത്തെ ഇതര റേഡിയോ സ്റ്റേഷനുകളും കാർഷിക വാർത്തകൾ പല പേരുകളില്‍ പ്രക്ഷേപണം തുടങ്ങി.