ഇനി പശുവിനെ വളർത്തുന്നതിനും നികുതി അടയ്ക്കേണ്ടി വരുമോ? സംശയിക്കേണ്ട,ഭാവിയിൽ നമ്മുടെ നാട്ടിലും ‘പശു നികുതി’ വന്നേക്കാം. പല രാജ്യങ്ങളിലും ഈ മേഖലയിൽ വരുന്ന മാറ്റങ്ങൾ നൽകുന്ന സൂചനകൾ അങ്ങനെയാണ്. ലോകത്തിലെ പ്രമുഖ പാൽ, പോർക്ക് ഉൽപാദകരായ ഡെൻമാർക്കാണ് കന്നുകാലികൾ പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡിന് 2030 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി പശുവിനെ വളർത്തുന്നതിനും നികുതി അടയ്ക്കേണ്ടി വരുമോ? സംശയിക്കേണ്ട,ഭാവിയിൽ നമ്മുടെ നാട്ടിലും ‘പശു നികുതി’ വന്നേക്കാം. പല രാജ്യങ്ങളിലും ഈ മേഖലയിൽ വരുന്ന മാറ്റങ്ങൾ നൽകുന്ന സൂചനകൾ അങ്ങനെയാണ്. ലോകത്തിലെ പ്രമുഖ പാൽ, പോർക്ക് ഉൽപാദകരായ ഡെൻമാർക്കാണ് കന്നുകാലികൾ പുറത്തുവിടുന്ന കാർബൺ ഡയോക്സൈഡിന് 2030 മുതൽ നികുതി ഏർപ്പെടുത്താൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതോടെ കാർഷികമേഖലയിൽ കാർബൺ ഡയോക്സൈഡ് ടാക്സ് ഏർപ്പെടുത്തുന്ന ആദ്യത്തെ രാജ്യമായി ഡെൻമാർക്ക് മാറും. ആഗോളതാപനത്തെയും കാലാവസ്ഥമാറ്റത്തെയും  ചെറുത്തുനിൽക്കാനുള്ള നടപടികളിലൊന്നായി ഡെൻമാർക്ക് ഈ ചുവടുവയ്പ്പിനെ കാണുന്നു. മറ്റുള്ള രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ മാതൃകയാകുന്നതാണ് തങ്ങളുടെ പദ്ധതിയെന്നും അവർ അവകാശപ്പെടുന്നു.

2030ൽ  ആഗോളതാപനത്തിനു കാരണക്കാരായ ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം 1990ലെ അളവിന്റെ 70 ശതമാനമായി കുറയ്ക്കുക എന്നത് ഡെൻമാർക്കിന്റെ മുൻപിലുള്ള നിയമപരമായ ബാധ്യതയാണ്. ഇതു നിറവേറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വിദഗ്ധനിർദ്ദേശപ്രകാരം കഴിഞ്ഞ ഫെബ്രുവരിയിൽ ഇത്തരമൊരു നികുതിയേക്കുറിച്ചുള്ള ആലോചന തുടങ്ങുന്നത്. എന്നാൽ ഇക്കഴിഞ്ഞ ആഴ്ചയിലാണ് പുതിയ നികുതിയുമായി ബന്ധപ്പെട്ട സമവായത്തിലേക്ക് അവിടുത്തെ ഗവൺമെന്റിന് എത്താൻ കഴിഞ്ഞത്. കർഷകർ, വ്യവസായികൾ, തൊഴിലാളി യൂണിയനുകൾ, പരിസ്ഥിതി സംഘടനകൾ എന്നിവരുമായി നടത്തിയ വിശാലവും വിപുലവുമായ ചർച്ചകളിലൂടെയാണ് അവസാന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

ADVERTISEMENT

ഡെൻമാർക്കിൽ കാർബൺ ഡയോക്സൈസ് ഏറ്റവുമധികം പുറത്തുവിടുന്ന മേഖല കൃഷിയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബില്ലിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ കൃഷിക്ക് കാർബൺ ഡയോക്സൈഡ് ടാക്സ് ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഡെൻമാർക്ക് മാറും. 2030ൽ ഒരു മെട്രിക് ടൺ കാർബൺഡയോക്സൈഡിന് 300 ഡാനിഷ് ക്രൗൺ ആയിരിക്കും ടാക്സ്. 2035ൽ ഇത് 750 ആയി ഉയരും. കാർബൺ ടാക്സ് നൽകുന്ന കർഷകർക്ക് വരുമാന നികുതിയിൽ 60 ശതമാനം ഇളവും സബ്സിഡികളും നൽകാമെന്ന് ഗവൺമെന്റ് ഉറപ്പു നൽകിയിട്ടുണ്ട്. 

കാലവസ്ഥമാറ്റവുമായി ബന്ധപ്പെട്ടുള്ള ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ശ്രമങ്ങൾ ഉൽപാദനം കുറയ്ക്കുന്നതിനുള്ള നടപടികളിലേക്കും തൊഴിൽ നഷ്ടത്തിലേക്കും വഴിതെളിക്കുമെന്ന ആശങ്ക കർഷകർ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരമൊരു നികുതി ഏർപ്പെടുത്താൻ ആലോചിച്ചിരുന്ന ന്യൂസിലൻഡ്  കർഷകരുടെ എതിർപ്പുമൂലം അതു നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതും ഈ മാസമായിരുന്നു. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും ദോഷഫലങ്ങൾ അനുഭവിക്കുന്ന മേഖലകളാണ് കൃഷിയും മൃഗസംരക്ഷണവും. ഒപ്പം ആഗോളതാപനത്തിനു കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾ പുറത്തു വിടുന്നതിലും ഇവർ പങ്കുവഹിക്കുന്നു. അതിനാൽ മേൽപ്പറത്ത രണ്ടു പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ സഹായിക്കുന്ന ‘ക്ലൈമറ്റ് സ്മാർട്ട്’കാർഷിക മൃഗസംരക്ഷണ രീതികൾ വികസിപ്പിക്കുകയെന്നതാണ് ഭാവിയിൽ പ്രധാനമെന്നാണ് വിദഗ്ധർ പറയുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT