മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികൾ. കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്കും പുതിയ വിളയിനങ്ങൾ പുറത്തിറക്കാനും പ്രകൃതിക്കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. കൂടാതെ പയർവർഗ വിളകളുടെ ഉൽപാദനം വർധിപ്പിക്കുക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി രൂപയുടെ പദ്ധതികൾ. കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്കും പുതിയ വിളയിനങ്ങൾ പുറത്തിറക്കാനും പ്രകൃതിക്കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. കൂടാതെ പയർവർഗ വിളകളുടെ ഉൽപാദനം വർധിപ്പിക്കുക, പച്ചക്കറി ഉൽപാദനം ഉയർത്തി വിതരണ ശൃഖല മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്.

ഉൽപാദനക്ഷമത കൂടിയതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതുമായ വിളകൾ വികസിപ്പിച്ചെടുക്കുന്നതിനായുള്ള ഗവേഷണത്തിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സർക്കാർ, സ്വകാര്യ മേഖലയിലെ ഗവേഷകർക്ക് ഒരുപോലെ ഈ ദൗത്യത്തിൽ പങ്കാളികളാകാൻ കഴിയും.

ADVERTISEMENT

അത്യുൽപാദനശേഷിയുള്ളതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതുമായ 32 ധാന്യവിളകൾ ഉൾപ്പെടെ 109 പുതിയ വിളകൾ കർഷകർക്കായി വൈകാതെ പുറത്തിറക്കും. 

അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് പ്രകൃതിക്കൃഷിയിലേക്ക് ഒരു കോടി കർഷകരെ ആകർഷിക്കും. ഇവർക്ക് സർട്ടിഫിക്കേഷൻ,  ബ്രാൻഡിങ് പിന്തുണയുണ്ടായിരിക്കും. താൽപര്യമുള്ള പഞ്ചായത്തുകൾ വഴിയായിരിക്കും പ്രധാനമായും പദ്ധതി നടപ്പാക്കുക.

ADVERTISEMENT

പയർവർഗ വിളകൾ, എണ്ണക്കുരു എന്നിവയുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം സംഭരണം, മാർക്കറ്റിങ് എന്നിവ വിപുലപ്പെടുത്തും. അതുപോലെ പച്ചക്കറി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ പച്ചക്കറിയുൽപാദനത്തിനായി ക്ലസ്റ്ററുകൾ രൂപീകരിക്കും. സംഭരണം, മാർക്കറ്റിങ് എന്നിവയ്ക്കായി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്‌പിഒ), കോ–ഓപ്പറേറ്റീവ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ് എന്നിവയ്ക്ക് സഹായം നൽകും.

കൊഞ്ചിന്റെ ന്യൂക്ലിയസ് ബ്രീഡിങ് സെന്ററുകൾ സ്ഥാപിക്കുന്നതിനായി സാമ്പത്തിക സഹായം. നബാർഡ് വഴിയായിരിക്കും ഇതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുക.