അയൽവാസിയിൽനിന്ന് 10 സെന്റ് സ്ഥലം തീറാധാരമായി വാങ്ങി, പേരില്‍ കൂട്ടാന്‍ തടസം; എന്തു ചെയ്യണം?
എന്റെയും ഭാര്യയുടെയും പേരിൽ 14–03–2002ൽ അയൽവാസിയിൽനിന്ന് 10 സെന്റ് സ്ഥലം (5+5) തീറാധാരമായി വാങ്ങി. ഇതു പേരിൽ കൂട്ടുന്നതിന് പല തവണ അപേക്ഷ നൽകിയെങ്കിലും ഇന്നേവരെ കാര്യം നടന്നിട്ടില്ല. സാങ്കേതിക തടസ്സത്തിനു കാരണക്കാർ വസ്തു വാങ്ങിയ ഞങ്ങളാണോ? സർക്കാർ സംവിധാനത്തിലാണ് അത് ഉണ്ടായതെങ്കിൽ പരിഹാരത്തിനു

എന്റെയും ഭാര്യയുടെയും പേരിൽ 14–03–2002ൽ അയൽവാസിയിൽനിന്ന് 10 സെന്റ് സ്ഥലം (5+5) തീറാധാരമായി വാങ്ങി. ഇതു പേരിൽ കൂട്ടുന്നതിന് പല തവണ അപേക്ഷ നൽകിയെങ്കിലും ഇന്നേവരെ കാര്യം നടന്നിട്ടില്ല. സാങ്കേതിക തടസ്സത്തിനു കാരണക്കാർ വസ്തു വാങ്ങിയ ഞങ്ങളാണോ? സർക്കാർ സംവിധാനത്തിലാണ് അത് ഉണ്ടായതെങ്കിൽ പരിഹാരത്തിനു സമീപിക്കേണ്ടത് എവിടെയാണ്? തടസ്സങ്ങൾ നീക്കി വസ്തു പേരിൽകൂട്ടിക്കിട്ടാൻ സാധ്യതയുണ്ടോ?
റോയി സി. തങ്കച്ചൻ, കുളനട
- വിവരാവകാശനിയമപ്രകാരം കിട്ടിയ കുളനട വില്ലേജ് ഓഫിസറുടെ കത്തിൽനിന്ന് പത്തനംതിട്ട സർവേ സൂപ്രണ്ടിന്റെ റീസർവേ റിക്കാർഡ് അനുസരിച്ച് ഈ സ്ഥലം നിലമായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നു മനസിലാക്കാം. പ്രത്യക്ഷത്തിൽത്തന്നെ അത് പിശകാണ്. കാരണം ബേസിക് ടാക്സ് റജിസ്റ്റർ അനുസരിച്ച് പുരയിടമാണ്. വില്ലേജ് ഓഫിസിലെ ബേസിക് ടാക്സ് റജിസ്റ്റർ ആധികാരിക രേഖയാണ്. റീസർവേയില്‍ നിലം എന്നു കാണിച്ചിട്ടുള്ളത് പിശകാണെന്നും അത് തിരുത്തുന്നതിനു നടപടി സ്വീകരിക്കണമെന്നും കാണിച്ച് റീസർവേ സൂപ്രണ്ടിന് അപേക്ഷ കൊടുക്കുക. നടപടി ഉണ്ടാകുന്നില്ലെങ്കിൽ ഈ വിവരങ്ങളെല്ലാം കാണിച്ച് ഹൈക്കോടതിയിൽ റിട്ട് ഹർജി കൊടുക്കുകയേ മാർഗമുള്ളൂ. റീസർവേയിലെ പിശകു തിരുത്തുന്നതിന് നടപടിയെടുക്കാന്‍ ഹൈക്കോടതിക്ക് ആജ്ഞാപിക്കാം.