ഉയർന്ന വിപണിമൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയുടെ കൃത്രിമ പ്രജനനം സാധ്യമാക്കുന്നതിനുള്ള വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിനു വഴിതുറക്കുന്ന ഈ നേട്ടത്തിലൂടെ കടലിലെയും തീരദേശ ജലാശയങ്ങളിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന വിപണിമൂല്യമുള്ള സമുദ്രമത്സ്യമായ വറ്റയുടെ കൃത്രിമ പ്രജനനം സാധ്യമാക്കുന്നതിനുള്ള വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കടൽമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിനു വഴിതുറക്കുന്ന ഈ നേട്ടത്തിലൂടെ കടലിലെയും തീരദേശ ജലാശയങ്ങളിലെയും കൂടുമത്സ്യക്കൃഷിക്കുള്ള കുഞ്ഞുങ്ങളെ ലഭ്യമാക്കാനാകും. മറ്റു മത്സ്യങ്ങളേക്കാൾ വേഗത്തിൽ വളരാനും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും ശേഷിയുള്ള മത്സ്യമാണ് വറ്റ. 

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. സിഎംഎഫ്ആർഐ ശാസ്ത്രജ്ഞരായ അംബരീഷ് പി. ഗോപ്, ഡോ. എം.ശക്തിവേൽ, ഡോ. ബി.സന്തോഷ് എന്നിവർ ഗവേഷണത്തിന് നേതൃത്വം നൽകി. 

25 ദിവസം പ്രായമായ വറ്റക്കുഞ്ഞ്
ADVERTISEMENT

ഇന്ത്യ-പസിഫിക് മേഖലയിൽ ഏറെ ആവശ്യക്കാരുള്ള, വാണിജ്യസാധ്യതകൾ ഏറെയുള്ള മത്സ്യമാണ് വറ്റ. മികച്ച മാംസവും രുചിയുമാണ് ഇവയെ മത്സ്യപ്രേമികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. കിലോ 400–700 രൂപ വിലയുണ്ട്. കുറഞ്ഞ കാലം കൊണ്ട് മികച്ച വളർച്ച കൈവരിക്കുന്ന മത്സ്യമായതിനാൽ കൃഷിക്ക് ഏറെ അനുയോജ്യമാണ്. തീരദേശ റീഫുകളിലും ലഗൂണുകളിലും ഉൾക്കടലിലും ഇവയെ കണ്ടുവരുന്നു. 

സിഎംഎഫ്ആർഐയുടെ പരീക്ഷണത്തിൽ, ഈ മത്സ്യം കൂടുകൃഷിയിൽ അഞ്ചു മാസം കൊണ്ട് 500 ഗ്രാം വരെയും എട്ടു മാസം കൊണ്ട് ഒരു കിലോഗ്രാം വരെയും വളർച്ച നേടുന്നതായി കണ്ടെത്തി. കടൽ മത്സ്യക്കൃഷിയുടെ വളർച്ചയിൽ നിർണായകമായേക്കാവുന്ന നേട്ടമാണിതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ പറഞ്ഞു. കുറഞ്ഞ കാലയളവ് കൊണ്ട് മികച്ച വളർച്ച നേടുന്ന ആവശ്യക്കാരേറെയുള്ള മത്സ്യമായതിനാൽ വറ്റയുടെ കൃഷി മത്സ്യക്കർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ വഴിയൊരുക്കും. ഇവയുടെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ പ്രജനനരീതി കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് സിഎംഎഫ്ആർഐ. പെല്ലെറ്റ് തീറ്റകൾ നൽകി പെട്ടെന്ന് കൃഷിചെയ്ത് വളർത്താവുന്ന മത്സ്യമാണ് വറ്റ.