വളം ഡിപ്പോയും നഴ്സറിയുമൊക്കെ നടത്തുന്ന സഹകരണ ബാങ്കുകൾ പലതുണ്ട്. എന്നാൽ, സ്വന്തമായി ടിഷ്യൂകൾചർ ലാബ് സ്ഥാപിക്കാൻ തന്റേടം കാണിച്ചത് മലപ്പുറം ജില്ലയിലെ ചുങ്കത്തറ സർവീസ് സഹകരണബാങ്ക് മാത്രമാവും. കൃഷിക്കാർക്ക് ഗുണമേന്മയുള്ള നടീൽവസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ഹൈടെക് സംരംഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളം ഡിപ്പോയും നഴ്സറിയുമൊക്കെ നടത്തുന്ന സഹകരണ ബാങ്കുകൾ പലതുണ്ട്. എന്നാൽ, സ്വന്തമായി ടിഷ്യൂകൾചർ ലാബ് സ്ഥാപിക്കാൻ തന്റേടം കാണിച്ചത് മലപ്പുറം ജില്ലയിലെ ചുങ്കത്തറ സർവീസ് സഹകരണബാങ്ക് മാത്രമാവും. കൃഷിക്കാർക്ക് ഗുണമേന്മയുള്ള നടീൽവസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ഹൈടെക് സംരംഭം കൂടുതൽ വിപണികൾ കണ്ടെത്തി വളരാനുള്ള ശ്രമത്തിലാണ്.  

എഴു വർഷം മുമ്പ് തൈ ഉൽപാദനം ആരംഭിക്കുമ്പോൾ സഹകരണമേഖലയിലെ ഏറ്റവും വലിയ കാർഷിക ടിഷ്യുകൾചർ ലാബുകളിലൊന്നായിരുന്നു ഇതെന്ന് ബാങ്ക് പ്രസിഡന്റ് സി.ഡി.സെബാസ്റ്റ്യൻ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളാണ് ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയത്. നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ടിഷ്യൂകൾചർ സാങ്കേതികവിദ്യ നിലമ്പൂരിലെ ഗ്രാമീണ കർഷകർക്ക് ആവശ്യാനുസരണം പ്രയോജനപ്പെടുത്താൻ ഈ സംരംഭം അവസരമൊരുക്കുന്നു.

ADVERTISEMENT

ഉന്നതനിലവാരമുള്ളതും രോഗവിമുക്തവുമായ വാഴകൾ കൃഷിയിടങ്ങളിൽ കണ്ടെത്തിയാണ് ടിഷ്യൂകൾചറിനാവശ്യമായ മാതൃകോശം കണ്ടെത്തുക. ഇത്തരം വാഴകളുടെ കോശങ്ങൾ പ്രത്യേക വളർച്ചാ മാധ്യമത്തിൽ നിശ്ചിത തവണ വളർത്തിയാണ് തൈകൾ ഉൽപാദിപ്പിക്കുക. ഇങ്ങനെ ഉൽപാദിപ്പിക്കുമെന്ന തൈകൾക്ക് മാതൃസസ്യത്തിന്റെ എല്ലാ ഗുണഗണങ്ങളുമുണ്ടാകും. നല്ല ഇനം വാഴത്തൈകൾ സീസൺ നോക്കാതെ വൻതോതിൽ ലഭ്യമാക്കുന്നതുവഴി കൃഷിക്കാർക്ക് നേട്ടം ഉറപ്പാക്കാൻ സാധിക്കുന്നു.

വിവിധ തരം വാഴകളുടെയും അലങ്കാരസസ്യങ്ങളുടെയും തൈ ഉൽപാദനമാണ് പ്രധാനമായും ഇവിടെ നടക്കുന്നതെന്ന് ലാബിന്റെ ചുമതലയുള്ള മാനേജർ  ജാഫർ പറഞ്ഞു. സ്വന്തം നഴ്സറിയിലൂടെയും സമീപപ്രദേശങ്ങളിലെ നഴ്സറികളിലൂടെയുമാണ് പ്രധാനമായും ടിഷ്യൂ കൾചർ തൈകൾ വിൽക്കുന്നത്. മഞ്ചേരി (കുള്ളൻ), മേട്ടുപ്പാളയം, ആറ്റുനേന്ത്രൻ, ക്വിന്റൽ, തേനി, സ്വർണമുഖി എന്നീ നേന്ത്രൻ ഇനങ്ങൾക്കുപുറമേ ചെങ്കദളി, പൂവൻ, ഞാലിപ്പൂവൻ, റോബസ്റ്റ, ഗ്രാൻഡ്നെയിൻ (ജി–9), പൂജാകദളി എന്നീ ഇനം വാഴകളുടെയും ടിഷ്യൂകൾചർ തൈകൾ ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. 

ADVERTISEMENT

വാഴത്തൈകൾക്കു പുറമേ  അലങ്കാരസസ്യങ്ങളായ ഓർക്കിഡ്, സ്പാത്തഗ്ലോട്ടിസ്, ആന്തൂറിയം, സിങ്കോണിയം, കറ്റാർവാഴ എന്നിവയുടെ തൈകളും ഇവിടെ പതിവായി  ഉൽപാദിപ്പിക്കാറുണ്ട്. ഏതെങ്കിലും സവിശേഷയിനം കൂടുതലായി  ലഭിക്കണമെന്ന് താൽപര്യമുള്ളവർ മുൻകൂട്ടി ഓർഡർ ചെയ്താൽ ടിഷ്യൂ കൾചർ ചെയ്തുനൽകാനും ഇവർ തയാറാണ്. വിദൂരസ്ഥലങ്ങളിൽ നിന്നുളള നഴ്സറികൾ ഇപ്രകാരം തൈകൾ വാങ്ങാറുണ്ട്

ടിഷ്യൂകൾചർ തൈകളുടെ ഉൽപാദനം മാത്രമല്ല കാർഷിക നഴ്സറി,  കർഷകസേവനകേന്ദ്രം, കാർഷികോപധികൾ വിൽക്കുന്ന അഗ്രി സൂപ്പർമാർക്കറ്റ്,  കാർഷികോപകരണങ്ങളുടെ വിൽപന നടത്തുന്ന അഗ്രിമാർട്ട്  എന്നിങ്ങനെ കൃഷിക്കാർക്കു വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ ഈ ബാങ്കിനു കഴിയുന്നു. കാർഷികോപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കുവേണ്ട സൗകര്യവും അഗ്രിമാർട്ടിലുണ്ട്. 

ADVERTISEMENT

ഫോൺ: 9946045292