വെറും ചന്തയല്ല ഉല്ലാസകേന്ദ്രം; മണ്ണാർക്കാടുണ്ട് അൾട്രാ മോഡേൺ നാട്ടുചന്ത
‘കേരളത്തിലെ എല്ലാ പഞ്ചായത്തിലും കോൾഡ് സ്റ്റോറേജും വാക്വം പാക്കിങ്ങും വെജിറ്റബിൾ വാഷിങ്ങുമൊക്കെ യാഥാർഥ്യമായാൽ നാടൻ കാർഷികോൽപന്നങ്ങളുടെ വിപണനം ആർക്കാണ് തലവേദനയാവുക? വിഷരഹിതപഴം പച്ചക്കറികളും മാസവുമൊക്കെ വാങ്ങാൻ നാട്ടുകാർ അവിടെ എത്തില്ലേ? – നാട്ടുചന്ത എന്ന ആശയത്തിലൂടെ മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ
‘കേരളത്തിലെ എല്ലാ പഞ്ചായത്തിലും കോൾഡ് സ്റ്റോറേജും വാക്വം പാക്കിങ്ങും വെജിറ്റബിൾ വാഷിങ്ങുമൊക്കെ യാഥാർഥ്യമായാൽ നാടൻ കാർഷികോൽപന്നങ്ങളുടെ വിപണനം ആർക്കാണ് തലവേദനയാവുക? വിഷരഹിതപഴം പച്ചക്കറികളും മാസവുമൊക്കെ വാങ്ങാൻ നാട്ടുകാർ അവിടെ എത്തില്ലേ? – നാട്ടുചന്ത എന്ന ആശയത്തിലൂടെ മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ
‘കേരളത്തിലെ എല്ലാ പഞ്ചായത്തിലും കോൾഡ് സ്റ്റോറേജും വാക്വം പാക്കിങ്ങും വെജിറ്റബിൾ വാഷിങ്ങുമൊക്കെ യാഥാർഥ്യമായാൽ നാടൻ കാർഷികോൽപന്നങ്ങളുടെ വിപണനം ആർക്കാണ് തലവേദനയാവുക? വിഷരഹിതപഴം പച്ചക്കറികളും മാസവുമൊക്കെ വാങ്ങാൻ നാട്ടുകാർ അവിടെ എത്തില്ലേ? – നാട്ടുചന്ത എന്ന ആശയത്തിലൂടെ മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ
‘കേരളത്തിലെ എല്ലാ പഞ്ചായത്തിലും കോൾഡ് സ്റ്റോറേജും വാക്വം പാക്കിങ്ങും വെജിറ്റബിൾ വാഷിങ്ങുമൊക്കെ യാഥാർഥ്യമായാൽ നാടൻ കാർഷികോൽപന്നങ്ങളുടെ വിപണനം ആർക്കാണ് തലവേദനയാവുക? വിഷരഹിതപഴം പച്ചക്കറികളും മാസവുമൊക്കെ വാങ്ങാൻ നാട്ടുകാർ അവിടെ എത്തില്ലേ? – നാട്ടുചന്ത എന്ന ആശയത്തിലൂടെ മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് കാണിച്ചുതരുന്ന മാതൃകയും ഇതുതന്നെ.
‘നല്ല ആരോഗ്യത്തിനു നല്ല ഭക്ഷണം. നല്ല ആരോഗ്യത്തിനു നല്ല നടത്തം’– എന്ന മുദ്രാവാക്യവുമായി ബാങ്കിന്റെ ഈ പുതുപുത്തൻ വില്ലേജ് സ്ക്വയർ നാട്ടുകാരെ മാടിവിളിക്കുകയാണ്– വിഷരഹിതഭക്ഷണവുമായി. അതിരാവിലെ ഇവിടേക്ക് ഒരു പ്രഭാതസവാരി നടത്തിയാൽ നറുംപാൽ മുതൽ നാടൻ പച്ചക്കറികളും മുട്ടയും മാംസവുമൊക്കെ വാങ്ങി മടങ്ങാം. ആരോഗ്യത്തിനു ഹാനികരമായതൊന്നും ഇക്കൂട്ടത്തിലില്ലെന്നത് ബാങ്കിന്റെ ഗാരന്റിയാണ്. അതുവഴി പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന എല്ലാ കാർഷികവിഭവങ്ങൾക്കും മെച്ചപ്പെട്ട വിപണി ഉറപ്പുവരുത്തുകയാണിവർ. ശീതീകരിച്ച സൂപ്പർ മാർക്കറ്റും പാർക്കിങ് സൗകര്യങ്ങളും ഭക്ഷണശാലകളുമൊക്കെയുള്ള ഉല്ലാസകേന്ദ്രം കൂടിയായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
മണ്ണാർക്കാട്ടെ കർഷകർക്ക് അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഇനി പരാതി പറയാനാവില്ല. വിപണന– സംഭരണ പ്രവർത്തനങ്ങൾക്കായി അവർക്ക് വേണ്ടതും അതിലപ്പുറവും ഇവിടെയുണ്ട് – വിഷരഹിത പച്ചക്കറി വിൽക്കാൻ ഓസോൺ വാഷും വായുരഹിത പായ്ക്കിങും, ആരോഗ്യകരമായവിധം വാഴക്കുല പഴുപ്പിക്കുന്നതിനായി റ്റൈപ്പനിങ് ചേംബർ, പഴം പച്ചക്കറികൾ ശീതീകരിച്ചു സംഭരിക്കുന്നതിന് അഞ്ചു ടൺ ശേഷിയുള്ള കോൾഡ് സ്റ്റോറേജ്, കാർഷികോൽപന്നങ്ങളുടെ വിൽപനയ്ക്കായി ആധുനിക സൗകര്യങ്ങളോടു കൂടിയ നാട്ടുചന്ത, ഫ്രഷ് മിൽക്ക് വിൽപന, കോഴി - ആട് - പോത്ത് എന്നിവയുടെ മാംസവിപണനം. അതുകൊണ്ടുതന്നെ മുട്ടയും മാംസവും പച്ചക്കറിയുമൊക്കെ വിഷരഹിതമായി ഉൽപാദിപ്പിക്കുന്ന കൃഷിക്കാർക്ക് അവയുമായി നേരെ നാട്ടുചന്തയിലേക്കു നടക്കാം. കർഷക കൂട്ടായ്മകൾക്ക് ഈ സൗകര്യങ്ങൾ വാടകയ്ക്കെടുത്ത് നേട്ടമുണ്ടാക്കാം.
‘‘പ്രാഥമിക സഹകരണസംഘങ്ങൾ വിവിധോദ്ദേശ്യസേവനകേന്ദ്രങ്ങളായി മാറണമെന്ന ആശയമാണ് ഞങ്ങൾ നടപ്പാക്കിയത്’’– ഒരു മാസം മുൻപുമാത്രം വിരമിച്ച ബാങ്ക് മുൻസെക്രട്ടറി എം.പുരുഷോത്തമനും പ്രസിഡന്റ് പി.എൻ.മോഹനൻ മാസ്റ്ററും ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ അഗ്രിക്കൾചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലൂടെ ലഭിച്ച രണ്ടു കോടി രൂപയുൾപ്പെടെ 17.5 കോടി രൂപയാണ് 25,000 ചതുരശ്രയടി വിസ്തൃതിയുള്ള ഈ ആധുനിക വിപണനകേന്ദ്രത്തിനു ബാങ്ക് മുടക്കിയത്. ഒരേക്കർ സ്ഥലത്തിനുമാത്രം 10 കോടി രൂപ മുടക്കേണ്ടിവന്നെങ്കിലും ഇരട്ടി മൂല്യമുള്ള ആസ്തിയായി അതു മാറിക്കഴിഞ്ഞു.
‘‘കേരളത്തിലെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും ഈ ഫണ്ട് പ്രയോജനപ്പെടുത്തി പഞ്ചായത്തുകൾ തോറും ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താവുന്നതേയുളളൂ. നിർഭാഗ്യവശാൽ ആരും റിസ്ക് ഏറ്റെടുക്കുന്നില്ലെന്നു മാത്രം’’– 35 വർഷം ബാങ്ക് സെക്രട്ടറിയായി പ്രവർത്തനപരിചയമുള്ള. പുരുഷോത്തമൻ ചൂണ്ടിക്കാട്ടി. നാട്ടുചന്തയെന്ന ആശയം അവതരിപ്പിച്ചതും നടപ്പാക്കാൻ നേതൃത്വം നൽകിയതും ഇദ്ദേഹം തന്നെ.
നാട്ടുചന്തയിൽ പ്രാദേശിക വിഭവങ്ങൾക്കാണ് മുൻഗണനയെന്ന് പുരുഷോത്തമൻ ചൂണ്ടിക്കാട്ടി. ‘‘പ്രാദേശിക ക്ഷീരസംഘത്തിൽനിന്നുള്ള പാലാണ് ചില്ലുകുപ്പികളിലാക്കി അതിരാവിലെ ഇവിടെയെത്തുന്നത്. ലീറ്ററിന് 58 രൂപയാണ് വില നൽകി വാങ്ങുന്ന പാൽ 60 രൂപയ്ക്കാണ് വിൽക്കുന്നത്.
മുട്ടയും മത്സ്യവും മാംസവുമൊക്കെ പ്രാദേശിക ലഭ്യതയനുസരിച്ചു മാത്രം. പച്ചക്കറികൾ വേണ്ടത്ര കിട്ടുന്നില്ലെന്ന പരാതിയേയുള്ളൂ. എന്നാൽ, നാടൻ ചീരയും മറ്റും പതിവായി എത്തിച്ചു നേട്ടമുണ്ടാക്കുന്ന കൃഷിക്കാരുണ്ട്. ഇത്രയേറെ ആധുനിക സൗകര്യങ്ങൾ ലഭ്യമായ സാഹചര്യത്തിൽ ഉൽപാദനം എത്രയധികമായാലും കൈകാര്യം ചെയ്യാനാവും’’– അദ്ദേഹം പറഞ്ഞു. ശുദ്ധമായി ഉൽപാദിപ്പിക്കുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും നാട്ടുചന്തയിലേക്കു കൊണ്ടുവരാം. അമിത ഉൽപാദനമുണ്ടെങ്കിൽ പഴങ്ങളും പച്ചക്കറികളുമൊക്കെ അഞ്ചു ടൺ സംഭരണശേഷിയുള്ള കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാം. വാഴക്കുലകളുള്ളവർക്ക് റൈപ്പനിങ് ചേംബറിൽ ആരോഗ്യകരമായ രീതിയിൽ അവ പഴുപ്പിക്കാം. സ്വാശ്രയസംഘങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ വായുരഹിത പാക്കറ്റിലാക്കി സൂക്ഷിപ്പുകാലം വർധിപ്പിക്കാമെന്നു മാത്രമല്ല, നേരിയ തോതിൽ പോലും വിഷാംശം കണ്ടെത്താനാവില്ലെന്ന് ഓസോൺവാഷിങ്ങിലൂടെ ഉറപ്പാക്കുകയും ചെയ്യാം. വിഷാംശം നീർവീര്യമാക്കാൻ ശേഷിയുള്ള ഓസോൺ വാതകം കടത്തിവിട്ട ജലത്തിൽ ഉൽപന്നങ്ങൾ കഴുകിയെടുക്കുന്ന രീതിയാണിത്. ഇതിനായുള്ള പ്ലാന്റിൽ കഴുകിയെടുത്ത പച്ചക്കറികളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്താനായില്ലെന്ന കേരള കാർഷിക സർവകലാശാലയുടെ സാക്ഷിപത്രവും ഇവിടെയുണ്ട്. ഒന്നിലധികം തവണ ഇതുസംബന്ധിച്ച പരിശോധനകൾ നടത്തിയതായി പുരുഷോത്തമൻ പറഞ്ഞു. അടുത്തകാലത്ത് ഒരു വിവാഹച്ചടങ്ങിനാവശ്യമായ മുഴുവൻ പച്ചക്കറിയും ബാങ്കിന്റെ ഓസോൺ വാഷിലൂടെ വിഷരഹിതമാക്കി നൽകിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം അതേസദ്യക്കാവശ്യമായ മാമ്പഴം നാട്ടുചന്തയിലെ റൈപ്പനിങ് ചേംബറിൽ വിഷരഹിതമായി പഴുപ്പിച്ചു നൽകുകയും ചെയ്തു.
ആകെ 1000 ടൺ ശേഷിയുള്ള സംഭരണശാലയാണ് നാട്ടുചന്തയിലുള്ളത്. കൂടുതൽ കൃഷിക്കാർക്കും കർഷകസംഘങ്ങൾക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതരം ക്രമീകരണങ്ങൾ കൂടി വൈകാതെ ഏർപ്പെടുത്തുമെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റർ കൂടിയായ പുരുഷോത്തമൻ പറഞ്ഞു ഈ അഗ്രി ഹബ്ബിലെ മറ്റൊരു പ്രധാന സംരംഭം തേൻ സംസ്കരണമാണ്. അത്യാധുനിക തേൻസംസ്കരണശാലയാണ് 40 ലക്ഷം രൂപ മുടക്കിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാരായ ഉൽപാദകരിൽ നിന്ന് ലീറ്ററിന് 170 രൂപ നിരക്കിലാണ് കഴിഞ്ഞ സീസണിൽ തേൻ സംഭരിച്ചത്. ഇതിനുപുറമേ തേൻ നിർജലീകരണം നടത്തി സംസ്കരിച്ചുകൊടുക്കുന്നുമുണ്ട്, കിലോയ്ക്ക് 25 രൂപ ഈടാക്കി നൽകുന്ന ഈ സേവനവും ഒട്ടേറെ കർഷകർ പ്രയോജനപ്പെടുത്തുന്നു. ആദിവാസികൾ ശേഖരിച്ച കാട്ടുതേൻ ‘ബീ റിച്ച്’ എന്ന ബ്രാൻഡിൽ ഇവിടെ വിൽക്കുന്നുണ്ട്. സൈലന്റ് വാലിയിൽ നിന്നുള്ള ഈ തേനിനോളം വിശിഷ്ടമായ മറ്റൊരുൽപന്നം കേരളത്തിൽ കിട്ടാനുണ്ടാവില്ലെന്ന് പുരുഷോത്തമൻ ചൂണ്ടിക്കാട്ടി. സമ്മാനമായും മറ്റും നൽകത്തക്കവിധത്തിൽ സവിശേഷ ചില്ലുപാത്രത്തിൽ പായ്ക്ക് ചെയ്താണ് സൈലന്റ് വാലി കാട്ടുതേൻ വിൽക്കുക. അതിനു വിലയുമേറും.
കോവിഡ് കാലത്ത് ആരംഭിച്ച ആസൂത്രണമാണ് ഇത്തരമൊരു അടിസ്ഥാന സൗകര്യവികസനത്തിനു വഴി തെളിച്ചത്. ഡിപ്പോസിറ്റുകളുടെ പെരുക്കമല്ല, വേറിട്ട ആശയങ്ങളുടെ പെരുക്കമാണ് ഒരു സഹകരണ ബാങ്കിന്റെ മികവായി മാറേണ്ടതെന്നു കാണിച്ച പുരുഷോത്തമനു ലഭിച്ച വമ്പൻ യാത്രയയപ്പ് തന്നെയാണ് ഈ ആശയങ്ങളുടെ സ്വീകാര്യതയ്ക്കുള്ള തെളിവും.
ഫോൺ: 9447483823